നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വായു ശുദ്ധമാക്കണോ? ഈ സ്കൂൾ വിദ്യാർത്ഥിയുടെ കണ്ടുപിടിത്തമൊന്നു നോക്കാം

  വായു ശുദ്ധമാക്കണോ? ഈ സ്കൂൾ വിദ്യാർത്ഥിയുടെ കണ്ടുപിടിത്തമൊന്നു നോക്കാം

  വായുവിലെ മലിനീകരണത്തെ എയർ പ്യൂരിഫയർ സാങ്കേതികവിദ്യ ഉപയോഗിച്ചു ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ് റോബോട്ട് ചെയ്യുന്നത്

  air purifier robot

  air purifier robot

  • Share this:
   കാൺപുർ: ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നഗരങ്ങളിലും വായു മലിനീകരണം അപകടകരായ തോതിൽ എത്തിയിരിക്കുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിലൊക്കെ വായുമലിനീകരണം ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തിക്കഴിഞ്ഞു. അതിനിടെയാണ് അന്തരീക്ഷ വായു ശുദ്ധീകരിക്കുന്ന റോബോട്ട് വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാൺപുരിൽനിന്നുള്ള ഒരു സ്കൂൾ വിദ്യാർഥി. കാൺപുർ സ്വദേശിയും പതിനൊന്നാം ക്ലാസ് വിദ്യാർഥിയുമായ പ്രാഞ്ചലാണ് ഈ അത്ഭുത റോബോട്ടിന് പിന്നിൽ.

   വായുവിലെ മലിനീകരണത്തെ എയർ പ്യൂരിഫയർ സാങ്കേതികവിദ്യ ഉപയോഗിച്ചു ശുദ്ധീകരിക്കുന്ന പ്രവർത്തനമാണ് റോബോട്ട് ചെയ്യുന്നത്. തന്റെ സഹപാഠിയായ അരേന്ദ്രയ്‌ക്കൊപ്പം ചേർന്നാണ് പ്രാഞ്ചൽ ഈ റോബോട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വായുവിനെ ശുദ്ധീകരിക്കാനും അതേസമയം സമയം മലിനീകരണ വസ്തുക്കളെ കുതിർക്കാനും കഴിയുന്നതാണ് ഈ റോബോട്ട്. ഇതിനായി ഞങ്ങൾ ഉപകരണത്തിനുള്ളിൽ ഒരു പ്യൂരിഫയർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, ”പ്രാഞ്ചൽ ANI-യോട് പറഞ്ഞു.

   "റോബോട്ട് പ്രവർത്തനക്ഷമമാകുമ്പോൾ, മലിനമായ വായു ഫിൽട്ടർ ചെയ്യാൻ അതിന് കഴിയും, അന്തരീക്ഷത്തിലേക്കു ശുദ്ധവായു പുറപ്പെടുവിക്കും, അതേസമയം മലിനമായ കണികകൾ പിടിച്ചെടുത്തു ഉള്ളിലെ എയർ ഫിൽട്ടറിൽ ശേഖരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

   തന്റെ സ്കൂൾ പ്രിൻസിപ്പൽ പൂജ അവസ്തിക്ക് മുന്നിൽ പ്രഞ്ചൽ റോബോട്ട് പ്രദർശിപ്പിച്ചപ്പോൾ അവർ അതിശയിച്ചുപോയി. "പ്രഞ്ചൽ ഞങ്ങളുടെ ഭാവി ശാസ്ത്രജ്ഞനാണ്, സ്കൂൾ ലാബിലും അവൻ വളരെയേറെ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്. പ്രഞ്ചലിനെയും അവൻ നിർമ്മിച്ച റോബോട്ടിനേയും കുറിച്ച് എനിക്ക് അഭിമാനമുണ്ട്. അന്തരീക്ഷ മലിനീകരണം സമീപകാലത്തെ ഒരു പ്രധാന ആശങ്കയാണ്, അതിനാൽ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം മുമ്പെന്നത്തേക്കാളും പ്രയോജനകരമാണ്, ”പൂജ അവസ്തി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}