നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Social Activism | ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമെതിരായ പോരാട്ടം; തെരുവിൽ നിന്ന് 50 കുട്ടികളെ ദത്തെടുത്ത് വിദ്യാഭ്യാസം നൽകി അജ്മീർ ടീച്ചർ സൊസൈറ്റി

  Social Activism | ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമെതിരായ പോരാട്ടം; തെരുവിൽ നിന്ന് 50 കുട്ടികളെ ദത്തെടുത്ത് വിദ്യാഭ്യാസം നൽകി അജ്മീർ ടീച്ചർ സൊസൈറ്റി

  അജ്മീറിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്ന സുനില്‍ ജോസ് സ്വന്തം നിലയില്‍ ഇത്തരം സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രവര്‍ത്തിച്ചു വരികയാണ്

  • Share this:
   ഒരുപാട് സാമുഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ ചില കഥകള്‍ നമുക്ക് പ്രത്യാശ നല്‍കും. അത്തരത്തിലൊന്നാണ് രാജസ്ഥാനിലെ (Rajasthan) അജ്മീറില്‍ (Ajmer) നിന്നും കേള്‍ക്കുന്നത്. പരസ്പരം സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്ന വ്യക്തികള്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുമെന്ന നമ്മുടെ വിശ്വാസത്തെ പുനഃസ്ഥാപിക്കുന്ന ഒരു അനുഭവകഥയാണ് ഇത്.

   ബാലവേലയും ഭിക്ഷാടനവും വലിയ വെല്ലുവിളികളാണ്. എന്നാല്‍ ഇവ തുടച്ചു നീക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലെന്ന് കരുതി മാറി നടക്കുകയല്ല ചെയ്യേണ്ടത്.അജ്മീറിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്ന സുനില്‍ ജോസ് സ്വന്തം നിലയില്‍ ഇത്തരം സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രവര്‍ത്തിച്ചു വരികയാണ്.

   ജോസും അദ്ദേഹത്തിന്റെ ഉദ്ദാന്‍ സൊസൈറ്റിയും 50 ബാലഭിക്ഷാടകരെ ദത്തെടുത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ഭാവിക്കായി ഈ കുട്ടികള്‍ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്ന ജോസ്, അവരുടെ ഭക്ഷണത്തിന്റെയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും ചിലവ് വഹിക്കുമെന്ന് TOI റിപ്പോര്‍ട്ട് ചെയ്തു.

   ജോസ് കുട്ടികളെ കയാറിലെയും  സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുക മാത്രമല്ല അവരുടെ യാത്രയ്ക്കായി സ്‌കൂള്‍ വാനും ഏര്‍പ്പാട് ചെയ്തു. സ്‌കൂളില്‍ അവര്‍ക്ക് ഉച്ചഭക്ഷണവും ലഭിക്കും.സ്‌കൂള്‍ വിട്ടശേഷം വാനില്‍ കുട്ടികള്‍ ജോസിന്റെ വീട്ടില്‍ മടങ്ങിയെത്തുന്നു. അവിടെ അദ്ദേഹം അവര്‍ക്ക് ട്യൂഷന്‍ ക്ലാസുകളും അത്താഴവും ഏര്‍പ്പാടാക്കും.
   കുട്ടികളുടെ പ്രഭാതഭക്ഷണം, വൈകുന്നേരത്തെ ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും വഹിക്കാന്‍ ജോസ് തന്റെ ശമ്പളം തന്നെയാണ് ഉപയോഗിക്കുന്നത്.

   ജോസിന്റെ ഉദ്ദാന്‍ സൊസൈറ്റിയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന നാല് അധ്യാപകരുണ്ട്. അത്തരം കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നത് ശരിയാണ്. എന്നാല്‍ സമൂഹത്തില്‍ നിന്നുള്ള മറ്റു കൈത്താങ്ങുകള്‍ സാമൂഹ്യ വിപത്തുകള്‍ക്കെതിരായ പോരാട്ടത്തെ ഊര്‍ജിതമാക്കുന്നു.സുനില്‍ ജോസിനെയും സംഘത്തെയും പോലുള്ള നായകന്മാര്‍ അഭിനന്ദനം മാത്രമല്ല, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്പിന്തുണയും അര്‍ഹിക്കുന്നുണ്ട്.

   കോവിഡ് 19 മഹാമാരി സമയത്താണ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കുന്നതിന് നല്‍കിയ അസാധാരണമായ സംഭാവനയ്ക്ക് അധ്യാപകയെ ഡല്‍ഹി സര്‍ക്കാര്‍ അധ്യാപക അവാര്‍ഡ് നല്‍കി ആദരിച്ചത്. രോഹിണി സെക്ടര്‍ 8ലെ സര്‍വോദയ വിദ്യാലയത്തിലെ വൈസ് പ്രിന്‍സിപ്പലായ ഭാരതി കല്‍റയെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. ഇവര്‍ 321 സ്മാര്‍ട്ട്ഫോണുകള്‍ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ശേഖരിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയുണ്ടായി.
   Published by:Jayashankar AV
   First published:
   )}