• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആകാശ് അംബാനിയുടെ വിവാഹം ഡിസംബറിൽ

gopika.gs | news18
Updated: April 2, 2018, 10:07 PM IST
ആകാശ് അംബാനിയുടെ വിവാഹം ഡിസംബറിൽ
Mumbai: The Ambani family
gopika.gs | news18
Updated: April 2, 2018, 10:07 PM IST
മുംബൈ : മറ്റൊരു സെലിബ്രിറ്റി വിവാഹത്തിനുകൂടി രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. റിലയൻസ് ഇൻടസ്റ്ററീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു.

പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് അംബാനിക്ക് വധുവായെത്തുന്നത്. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക.

ആകാശിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നതാണ്. ഡിസംബറില്‍ മുംബൈയിൽ വെച്ചാകും വിവാഹം നടക്കുക. വിവാഹ നിശ്ചയം ജൂണില്‍ നടക്കും. നിലവിൽ റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് ഇരുപത്തിയാറുകാരനായ ആകാശ്.

ആകാശും ശ്ലോകയും ധിരുഭായ് അംബാനി ഇന്റർനാഷണല്‍ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. 2009ൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ശ്ലോക, ഉപരിപഠനം പ്രൻസ്റ്റൻ യൂണിവേഴ്സിറ്റിയിലും, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലുമായാണ് പൂർത്തിയാക്കിയത്.

 
First published: March 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍