നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Dussehra 2021 | ദസറ: വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളും ഐതിഹ്യങ്ങളും

  Dussehra 2021 | ദസറ: വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളും ഐതിഹ്യങ്ങളും

  ദശം (പത്ത്), ഹര (തോൽവി) എന്നീ സംസ്കൃത പദങ്ങളിൽ നിന്നാണ് ദസറ എന്ന പേര് വന്നത്

  Dussehra 2021

  Dussehra 2021

  • Share this:
   രാജ്യമെങ്ങും നവരാത്രി ആഘോഷത്തിലാണ്. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി അഥവാ ദസറ ഉത്സവം ആഘോഷിക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന പ്രധാന ഹൈന്ദവ ഉത്സവങ്ങളിൽ ഒന്നാണ് ദസറ. ഒക്ടോബര്‍ 15 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ദസറ ആഘോഷം.

   രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന പ്രധാന ഹിന്ദു ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. ഈ വര്‍ഷം കേരളത്തിലെ പ്രധാന ആഘോഷമായ വിജയദശമി ഒക്ടോബര്‍ 15 വെള്ളിയാഴ്ചയാണ്. നവരാത്രിയുടെ അവസാനത്തെയാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. തിന്മയുടെ പ്രതീകമായ ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ കീഴടക്കിയത് പോലെ മഹിഷാസുരന്‍ എന്ന അസുരനെ ദുര്‍ഗാദേവി വധിച്ചതിന്റെ അടയാളമായാണ് ദസറ ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയാണ് ഈ ആഘോഷം സൂചിപ്പിക്കുന്നത്.

   ദശം (പത്ത്), ഹര (തോൽവി) എന്നീ സംസ്കൃത പദങ്ങളിൽ നിന്നാണ് ദസറ എന്ന പേര് വന്നത്. ഇത് ദശമുഖനായ രാവണനെ (10 തലയുള്ള അസുര രാജാവ്) വധിച്ച ശ്രീരാമന്റെ വിജയത്തെ സൂചിപ്പിക്കുന്നു. ഹിന്ദു കലണ്ടറിലെ അശ്വിന മാസത്തിലെ പത്താം ദിവസമാണ് ദസറ അല്ലെങ്കിൽ വിജയദശമിയായി ആഘോഷിക്കുന്നത്. ഒൻപത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ സമാപനം കൂടിയാണ് ദസറ. കൂടാതെ ദസറ ദീപാവലി ഉത്സവത്തിനുള്ള തയ്യാറെടുപ്പിന്റെ ആരംഭം കൂടിയാണ്.

   ദീപാവലിയുടെ മുന്നോടിയായുള്ള ഉത്സവമായാണ് പലരും ദസറ ആഘോഷിക്കുന്നത്. ഉത്തരേന്ത്യയിലെ ഹൈന്ദവ സമൂഹം ദസറയോട് അനുബന്ധിച്ച് രാമലീല സംഘടിപ്പിക്കാറുണ്ട്. രാമന്റെ ജീവിതകഥയുടെ ഒരു നാടകാവതരണമാണ് രാമലീല.   ദസറ ദിനത്തിൽ രാവണന്റെയും മകൻ മേഘനാഥിന്റെയും സഹോദരൻ കുംഭകർണന്റെയും വലിയ പ്രതിമകൾ തുറന്ന മൈതാനങ്ങളിൽ കത്തിക്കും. കര്‍ണാടകയിൽ വിശ്വാസികൾ ദസറ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്. കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനം കൂടിയാണ് വിജയദശമി. ദശരാത്രികളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാൽ കൂടിയാണ് ദസറ എന്ന പേരു വന്നത് എന്നും പറയപ്പെടുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വ്യത്യസ്ത ഐതിഹ്യങ്ങളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്.

   പശ്ചിമബംഗാളിൽ, മഹിഷാസുരൻ എന്ന അസുരനെ വധിച്ച ദുർഗാ ദേവിയുടെ വിജയം അടയാളപ്പെടുത്തുന്നതിനായി ആളുകൾ ദുർഗാ പൂജയാണ് ആഘോഷിക്കുന്നത്. ഗുജറാത്തിൽ പ്രസിദ്ധമായ നാടോടി നൃത്തമായാ ഗർബ കളിച്ചാണ് ദസറ ആഘോഷിക്കുന്നത്. കൂടാതെ നവരാത്രിയിലും ദസറയിലും ആളുകൾ വർണ്ണാഭമായ വസ്ത്രങ്ങൾ ധരിക്കുകയും ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നു.

   ദക്ഷിണേന്ത്യയിൽ ആളുകൾ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളുടെ അനുഗ്രഹത്തിനായി വിഗ്രഹങ്ങൾ വീട്ടിൽ അലങ്കരിച്ച് പൂജിക്കുന്നു. ബൊമ്മക്കൊലു നിരത്തി പൂജയും പ്രാർത്ഥനയും നടത്തുന്നതോടൊപ്പം വിവാഹിതരായ സ്ത്രീകൾ പരസ്പരം വീടുകൾ സന്ദർശിക്കുകയും തേങ്ങ, വെറ്റില, പണം എന്നിവ പോലുള്ള സമ്മാനങ്ങൾ കൈമാറുന്നതും ആഘോഷങ്ങളുടെ ഭാഗമാണ്.

   ദശമി ആരംഭിക്കുന്നത് ഒക്ടോബർ 14 ന് വൈകുന്നേരം 6:52 നാണ് ഒക്ടോബർ 15 വൈകുന്നേരം 6:02 ന് ദശമി സമയം അവസാനിക്കുകയും ചെയ്യും. ഈ സമയത്തുള്ള പൂജകളും പ്രാർത്ഥനകളും ഗുണകരമാണെന്ന് ഭക്തർ വിശ്വസിക്കുന്നു.
   Published by:user_57
   First published:
   )}