• HOME
  • »
  • NEWS
  • »
  • life
  • »
  • Kisan Diwas | ദേശീയ കിസാൻ ദിനം: ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനം കർഷക ദിനമായത് എങ്ങനെ?

Kisan Diwas | ദേശീയ കിസാൻ ദിനം: ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനം കർഷക ദിനമായത് എങ്ങനെ?

ഇന്ത്യയിലെ കർഷകരുടെ സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്

Kisan Diwas

Kisan Diwas

  • Share this:
    ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ (Chaudhary Charan Singh) ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻ ദിനം (Kisan Diwas) അല്ലെങ്കിൽ ദേശീയ കർഷക ദിനമായി (National Farmers’ Day) ആഘോഷിക്കുന്നത്. 1979നും 1980നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത്. ഇന്ത്യയിലെ കർഷകരുടെ (farmers) സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. തർക്കവിഷയമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ കർഷക ദിനം ആഘോഷിക്കുന്നത്.

    2001ലാണ് ചൗധരി ചരൺ സിങ്ങ് ജനിച്ച ദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത്.

    എന്തുകൊണ്ടാണ് ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനം കർഷക ദിനമായി ആഘോഷിക്കുന്നത്?
    കർഷകരുടെ ഉന്നമനത്തിനും കാർഷിക മേഖലയുടെ വികസനത്തിനും ചൗധരി ചരൺ സിങ്ങ് നൽകിയ സംഭാവനകൾ അംഗീകരിക്കുന്നതിനാണ് 2001 മുതൽ സർക്കാർ കർഷക ദിനം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചത്. കാർഷിക മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ ചില പരിഷ്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നിരുന്നു. പല ചരിത്രകാരന്മാരും അദ്ദേഹത്തെ 'ഇന്ത്യയിലെ കർഷകരുടെ ചാമ്പ്യൻ' എന്നാണ് വിളിക്കുന്നത്.

    ചൗധരി ചരൺ സിംഗിനെക്കുറിച്ച്
    ഉത്തർപ്രദേശിലെ മീററ്റിലെ നൂർപൂരിൽ ഒരു ഇടത്തരം കർഷക കുടുംബത്തിലാണ് 1902ൽ ചൗധരി ചരൺ സിംഗ് ജനിച്ചത്. അദ്ദേഹം 1923ൽ സയൻസിൽ ബിരുദം നേടി തുടർന്ന് 1925ൽ ആഗ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിയമജ്ഞൻ കൂടിയായ ചരൺ സിംഗ് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയായിരുന്നു.

    ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ചൗധരി ചരൺ സിംഗ് രാജ്യത്തെ കർഷകരുമായി വലിയ അടുപ്പമുള്ള വ്യക്തിയായിരുന്നു. കൂടാതെ ഗ്രാമീണ ഇന്ത്യയ്ക്കായി പ്രവർത്തിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

    രാജ്യത്തെ ഏറ്റവും വലിയ കാർഷിക സംസ്ഥാനമായ ഉത്തർപ്രദേശിൽ കൃഷിയുടെ മുഖച്ഛായ മാറ്റിമറിച്ച ഭൂപരിഷ്‌കരണത്തിന് പിന്നിൽ പ്രവർത്തിച്ചത് ചൗധരി ചരൺ സിങ്ങ് ആയിരുന്നു. കാർഷിക മേഖലയ്ക്കായുള്ള അദ്ദേഹത്തിന്റെ കടം വീണ്ടെടുക്കൽ ബിൽ 1939 (Debt Redemption Bill 1939) കടക്കെണിയിലായ കർഷകർക്ക് വലിയ ആശ്വാസമായിരുന്നു. കർഷകരുടെ ആത്മഹത്യകളുടെ എണ്ണത്തിലും ഇത് കുറവ് വരുത്തി.

    ചരൺ സിങ്ങ് രൂപകല്പന ചെയ്ത മറ്റൊരു ബില്ലാണ് അദ്ദേഹം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ നിലവിൽ വന്ന 1960ലെ ലാൻഡ് ഹോൾഡിംഗ് ആക്ട്. ഒരു വ്യക്തിയുടെ ഭൂവുടമസ്ഥതയ്ക്ക് പരിധി നിശ്ചയിച്ച് നിയമം സംസ്ഥാനത്ത് ഏകീകരണം ഉറപ്പാക്കി. സംസ്ഥാനത്തെ കൃഷിമന്ത്രിയായിരിക്കെ 1950ലെ ജമീന്ദാരി അബോലിഷൻ ആക്ടിനുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

    ചൗധരി ചരൺ സിങ്ങ് 1980 ജനുവരി 14നാണ് മരിച്ചത്. രാജ്ഘട്ടിൽ അദ്ദേഹത്തിന് വേണ്ടി ഒരു സ്മാരകവും പണികഴിപ്പിച്ചിട്ടുണ്ട്. അതിനെ 'കിസാൻ ഘട്ട്' എന്നാണ് വിളിക്കുന്നത്.
    Published by:user_57
    First published: