ആദി കവി അല്ലെങ്കിൽ ആദ്യ കവിയായ വാൽമീകി മുനി ആണ് ഹിന്ദു ഇതിഹാസം രാമായണം രചിച്ചത്. വാല്മീകി ജയന്തി അദ്ദേഹത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നു.
ശ്രീരാമന്റെ ഭാര്യയായ സീതയെ തന്റെ ആശ്രമത്തിലേക്ക് കൊണ്ടുപോകുകയും അവരുടെ മക്കളായ ലവനെയും കുശനെയും വളർത്തുകയും ചെയ്ത സന്യാസിയായി അദ്ദേഹം രാമായണത്തിലെ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു.
ഹിന്ദു പുരാണമനുസരിച്ച് ആശ്വിന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് വാൽമീകി ജനിച്ചത്. ഇതിനോടനുബന്ധിച്ച് എല്ലാ വർഷവും ആശ്വിന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മതപരവും സാമൂഹികപരവുമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
വാൽമീകിയുടെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങൾമഹർഷി കശ്യപന്റെയും ദേവി അദിതിയുടെയും ഒൻപതാമത്തെ മകൻ വരുണനും ഭാര്യ ചാർഷിണിക്കും ജനിച്ച മഹർഷി വാല്മീകിയുടെ ജനനത്തെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്.
ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ എന്ന കൊച്ചുനഗരം. എണ്ണായിരത്തോളം മാത്രം ജനസംഖ്യയും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കവുമുള്ള ഈ ചെറുപട്ടണത്തിലായിരുന്നു ആദി കവിയായ വാല്‍മീകി ജീവിച്ചിരുന്നത്.
ഒരു ഐതിഹ്യമനുസരിച്ച്, പ്രചേത എന്ന ബ്രാഹ്മണന്റെ മകനായാണ് ഒരിക്കൽ തീവെട്ടിക്കൊള്ളക്കാരായാരുന്ന രത്നാകർ ജനിച്ചത്. നാരദ മുനിയെ കണ്ടുമുട്ടി ഒരു നല്ല വ്യക്തിയും ശ്രീരാമഭക്തനുമായി മാറുന്നതിനുമുമ്പ് അദ്ദേഹം നിരപരാധികളായ നിരവധി ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട ധ്യാന പരിശീലനത്തിനു ശേഷം അയാൾ നിശ്ചലനായി, ചുറ്റും ചിതലുകൾ ചിതൽ പുറ്റ് സൃഷ്ടിച്ചു. തൽഫലമായി, അദ്ദേഹത്തിന് 'വാൽമീകി' എന്ന പേര് ലഭിച്ചു. വാൽമീകി എന്നാൽ 'ചിതൽ പുറ്റിൽ നിന്ന് ജനിച്ച ആൾ' എന്നാണ് അർത്ഥം.
വാൽമീകി നാരദ മുനിയിൽ നിന്നാണ് ശ്രീരാമന്റെ കഥ പഠിച്ചത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ അദ്ദേഹം രാമന്റെ കഥ കാവ്യാത്മക വരികളിൽ എഴുതി. ഇത് പിന്നീട് രാമായണ ഇതിഹാസത്തിന് കാരണമായി.
രാമായണത്തിൽ 24,000 ശ്ലോകങ്ങളും ഉത്തരകാണ്ഡം ഉൾപ്പെടെ ഏഴ് കാണ്ഡങ്ങളും അടങ്ങിയിരിക്കുന്നു. രാമായണത്തിന് ഏകദേശം 480,002 വാക്കുകൾ ദൈർഘ്യമുണ്ട്. ഇതിന് മറ്റൊരു ഹിന്ദു ഇതിഹാസമായ മഹാഭാരതത്തിന്റെ സമ്പൂർണ്ണ പാഠത്തിന്റെ നാലിലൊന്ന് അല്ലെങ്കിൽ പഴയ ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെ നാലിരട്ടി ദൈർഘ്യമുണ്ട്.
വാല്മീകി ജയന്തി ദിനത്തിൽ, വാല്മീകി വിഭാഗത്തിലെ അംഗങ്ങൾ ശോഭാ യാത്രകൾ നടത്താറുണ്ട്.
വാൽമീകി ജയന്തി 2021: തീയതിയും പൂജാ സമയവുംആശ്വിന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് വാല്മീകി ജയന്തി ആചരിക്കുന്നത്. പർഗത് ദിവസ് എന്നറിയപ്പെടുന്ന വാല്മീകി ജയന്തി ഈ വർഷം ഒക്ടോബർ 20ന് ആചരിക്കും. പൂർണിമ തിഥിയുടെ പൂജാ സമയം ഒക്ടോബർ 19 ന് വൈകിട്ട് 07:03 ന് ആരംഭിക്കുകയും ഒക്ടോബർ 20 ന് വൈകിട്ട് 08:26 ന് അവസാനിക്കുകയും ചെയ്യും.
Summary: Valmiki Jayanti 2021: Date, History, Significance and Shubh Muhurat for Pujaഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.