• HOME
  • »
  • NEWS
  • »
  • life
  • »
  • ഇതിലെവിടെയാണ് അശ്ലീലം? നോർവേയിലെ സെക്സ് ഷോപ്പിന്റെ വാർഷിക പരസ്യം

ഇതിലെവിടെയാണ് അശ്ലീലം? നോർവേയിലെ സെക്സ് ഷോപ്പിന്റെ വാർഷിക പരസ്യം

All eyes this way please, here is the Norway sex shop commercial | അയ്യേ! എന്ന് പറഞ്ഞു മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ

  • Share this:
    നോർവേയിലെ സെക്സ് ഷോപ് 30 വർഷം തികച്ചു. ലോകത്ത്‌ തന്നെ പ്രശസ്തിയാർജ്ജിച്ച ഷോപ് ഈ അവസരം ഒരു പരസ്യത്തിലൂടെ ആഘോഷിക്കാൻ തീരുമാനിച്ചു. എങ്കിൽ അവിടെ വിറ്റുപോകുന്ന ഉത്പ്പന്നങ്ങൾ തന്നെ വേണ്ടേ? കൂടുതൽ ചിന്തിച്ച് അയ്യേ! എന്ന് പറഞ്ഞു മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ. നോർവേയിലെ ആ കടയിലെ ഒരുത്പ്പന്നം പോലും നിങ്ങൾ ഈ പരസ്യ വിഡിയോയിൽ കാണില്ല. എല്ലാം മനുഷ്യർ ഭക്ഷിക്കുന്ന വസ്തുക്കളാണ്. പഴവും, പുഡിങ്ങും, ക്രീമും ഉൾപ്പെടെയുള്ള ഭക്ഷണവസ്തുക്കളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.



    ഇറങ്ങി ചുരുക്കം ചില ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ വഴി ലക്ഷക്കണക്കിനാളുകളാണ് പല രാജ്യങ്ങളിൽ നിന്നുമായി ഈ പരസ്യം കണ്ടത്. ട്വിറ്റർ, ഫേസ്ബുക്, യൂട്യൂബ് വഴി ആണ് ഇത് കൂടുതലും പ്രചരിക്കുന്നത്. കാര്യങ്ങളുടെ കിടപ്പ് അറിയാവുന്നവർക്ക് മാത്രമേ ഇത് മനസ്സിലാക്കാൻ സാധിക്കു എന്ന് സാരം. ഉത്പ്പന്നങ്ങളെ ചിത്രീകരിക്കാതെ എങ്ങനെ അതിന്റെ വശങ്ങൾ മനസ്സിലാക്കി ഒരു പരസ്യ ചിത്രം നിർമ്മിക്കാം എന്നതിന്റെ ഉദാഹരണമായാണ് ക്രിയേറ്റിവ് മേഖല ഈ പരസ്യ ചിത്രത്തെ നോക്കിക്കാണുന്നത്. എന്തായാലും സംഗതി വൈറൽ ആയി എന്ന് പറയേണ്ട കാര്യമില്ലല്ലോ.

    First published: