നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Usability Day 2021 | ഇന്ന് ലോക യൂസബിലിറ്റി ദിനം; സേവനങ്ങളും ഉല്‍പ്പന്നങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാം, ഉപയോഗപ്രദമാക്കാം

  World Usability Day 2021 | ഇന്ന് ലോക യൂസബിലിറ്റി ദിനം; സേവനങ്ങളും ഉല്‍പ്പന്നങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാം, ഉപയോഗപ്രദമാക്കാം

  വര്‍ണ്ണവിവേചനമില്ലാതെ എല്ലാ തരത്തിലുമുള്ള ഉപഭോക്താക്കള്‍ക്കും പ്രാപ്യമായ മികച്ച സ്ഥലമായി ലോകത്തെ മാറ്റുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം

  • Share this:
   മനുഷ്യരെ സംബന്ധിക്കുന്നഓരോ കാര്യത്തിനും അതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു ദിനവുമുണ്ടാകും. സന്തോഷത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സഞ്ചാരികള്‍ക്കും ഒക്കെ സമർപ്പിക്കപ്പെട്ട ഓരോ ദിനങ്ങളുണ്ട്. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഷയങ്ങളില്‍ അതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുന്നതിനായി ഓരോ ദിനാചരണങ്ങളും നമ്മൾ സംഘടിപ്പിക്കുന്നു. അതുപോലെ ഒരു ദിനമാണിന്ന്.

   'ലോക യൂസബിലിറ്റി ദിനം' (World Usability Day) ആയിട്ടാണ് ഇന്നത്തെ ദിവസം ആഗോള തലത്തില്‍ ആചരിക്കുന്നത്. എല്ലാ വര്‍ഷവും നവംബറിൽ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക യൂസബിലിറ്റിദിനമായി ആചരിക്കുന്നത്.

   വര്‍ണ്ണവിവേചനമില്ലാതെ എല്ലാ തരത്തിലുമുള്ള ഉപഭോക്താക്കള്‍ക്കും പ്രാപ്യമായ മികച്ച സ്ഥലമായി ലോകത്തെ മാറ്റുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. യൂസബിലിറ്റി പ്രൊഫഷണല്‍സ് അസോസിയേഷന്‍ (Usability Professionals Association) എന്ന സംഘടനയാണ് ഈ ദിനം ആദ്യമായി ആചരിച്ചു തുടങ്ങിയത്. 2005 മുതൽ ഈ സംഘടന 'ലോക യൂസബിലിറ്റി ദിനം' ആഘോഷിച്ചു വരുന്നു. യൂസബിലിറ്റി പ്രൊഫഷണല്‍സ് അസോസിയേഷന്‍ എന്ന സംഘടന ഇപ്പോള്‍ യൂസര്‍ എക്‌സ്പീരിയന്‍സ് പ്രൊഫഷണല്‍സ് അസോസിയേഷന്‍ (User Experience Professionals Association) എന്നാണ് അറിയപ്പെടുന്നത്.

   ഉപയോഗക്ഷമതയുടെ മൂല്യങ്ങള്‍, യൂസബിലിറ്റി എഞ്ചിനീയറിംഗ്, സാര്‍വത്രിക ഉപയോഗക്ഷമത, ഉപയോക്തൃ കേന്ദ്രീകൃത രൂപകല്‍പ്പന എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നവംബര്‍ 11 ന് ആണ് ലോക യൂസബിലിറ്റിദിനം ആചരിക്കുന്നത്.

   ഓരോ വര്‍ഷവും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്. സംഘടനകളും ഗ്രൂപ്പുകളും വ്യക്തികളും ഓരോ വര്‍ഷത്തെയും പ്രമേയം അനുസരിച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കാറുള്ളത്. ഈ ദിവസം അടയാളപ്പെടുത്തുന്നതിനായി വിവിധ സംഘടനകള്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.

   ഒരു പൊതുലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന വ്യാവസായിക, പ്രൊഫഷണല്‍, വിദ്യാഭ്യാസ, സർക്കാർ, പൗര ഗ്രൂപ്പുകളുടെ കമ്മ്യൂണിറ്റികളെ ഒന്നിച്ച് ചേർത്തു നിർത്താൻ ലോകമെമ്പാടും സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ ഒറ്റ ശൃംഖലയാണ് ലോക യൂസബിലിറ്റി ദിനമെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. മനുഷ്യജീവിതത്തിന് വളരെ പ്രധാനപ്പെട്ട സേവനങ്ങളും ഉല്‍പ്പന്നങ്ങളും എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാവുകയും ഉപയോഗിക്കാൻ കഴിയുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഈ ദിനത്തിലൂടെ ഉന്നം വെയ്ക്കുന്ന പൊതുലക്ഷ്യം.

   ഉല്‍പ്പാദനത്തിലും ഉപയോഗയോഗ്യമായ വിവിധ ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുന്നതിലും നാം കൈവരിച്ച പുരോഗതിയെ ആഘോഷിക്കുക, ഉപയോഗക്ഷമത നമ്മുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവയുംഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നു.
   Published by:Karthika M
   First published:
   )}