• HOME
 • »
 • NEWS
 • »
 • life
 • »
 • ഏതു കേസും തെളിയാൻ ഭക്തർ കത്തെഴുതി പ്രാർത്ഥിക്കുന്ന നീതിപീഠമായ ഉത്തരാഖണ്ഡ് അൽമോറയിലെ ക്ഷേത്രം

ഏതു കേസും തെളിയാൻ ഭക്തർ കത്തെഴുതി പ്രാർത്ഥിക്കുന്ന നീതിപീഠമായ ഉത്തരാഖണ്ഡ് അൽമോറയിലെ ക്ഷേത്രം

ഗോലു ദേവതയ്ക്ക് തങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞ് കത്തെഴുതിയാൽ തങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു. ഗോലു ദേവതയെ നീതിയുടെ പരമോന്നത ദൈവമായാണ് നാട്ടുകാർ ആരാധിക്കുന്നത്.

 • Last Updated :
 • Share this:
  നീതിയുടെ ദേവതയായാണ് ഉത്തരാഖണ്ഡ് അൽമോറയിലെ ഗോലു ദേവത (Golu Devta) ഭക്തർ കണക്കാക്കുന്നത്. ഗോലു ദേവതയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങൾ സംസ്ഥാനത്തുണ്ട്. ഇതിൽ തന്നെ ഏറ്റവും തിരക്കേറിയ ക്ഷേത്രമാണ് അൽമോറയിലെ ചിറ്റായിയിൽ സ്ഥിതി ചെയ്യുന്ന ഗോലു ദേവതാ ക്ഷേത്രം. ‌അൽമോറ നഗരത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ പിത്തോരഗഡ് ഹൈവേയിലാണ് ഈ ക്ഷേത്രമുള്ളത്.

  ഈ ക്ഷേത്രത്തിലെത്തി ഗോലു ദേവതയ്ക്ക് തങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞ് കത്തെഴുതിയാൽ തങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു. ഗോലു ദേവതയെ നീതിയുടെ പരമോന്നത ദൈവമായാണ് നാട്ടുകാർ ആരാധിക്കുന്നത്.

  Also Read- സന്ദീപാനന്ദഗിരി ദേവിയോട് മണിമുഴക്കി പ്രാർത്ഥിച്ചു; ആശ്രമം കത്തിച്ചതിലെ വെളിപ്പെടുത്തൽ രണ്ടുമാസത്തിനകം

  ഉത്തരാഖണ്ഡിൽ ഗോലു ദേവത പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഗൗർ ഭൈരവ് അതിലൊന്നാണ്. ഗോലു ദേവത ശിവന്റെ അവതാരമാണെന്ന് വിശ്വാസികൾ കരുതുന്നു. ആഗ്രഹങ്ങളും പ്രാർഥനകളുമായി ഇവിടെയെത്തുന്ന ഭക്തർ അവയെല്ലാം എഴുതി ക്ഷേത്രപരിസരത്ത് വെയ്ക്കുകയോ ചരടിൽ തൂക്കിയിടുകയോ ചെയ്യുന്നു. ആഗ്രഹങ്ങൾ സഫലമാകുമ്പോൾ, അവർ ദേവതക്ക് ഒരു മണി സമർപ്പിക്കുന്നു. ക്ഷേത്രപരിസരത്ത് നിരവധി മണികൾ തൂക്കിയിട്ടിരിക്കുന്നതും കാണാം.

  ഉത്തരാഖണ്ഡിൽ നിന്ന് മാത്രമല്ല, വിദേശത്തുനിന്നു പോലും ആളുകൾ നീതി തേടി ഇവിടെയെത്താറുണ്ട്.

  ഒഡീഷയിലെ സാമലേശ്വരി ക്ഷേത്രവും ചിറ്റായിയിലെ ​ഗോലു ദേവതാ ക്ഷേത്രത്തിന് സമാനമാണ്. പ്രണയിക്കുന്നവർക്കു വേണ്ടിയുള്ള അപേക്ഷകൾ മുതൽ മക്കൾ പരീക്ഷയിൽ വിജയിക്കാനുള്ള രക്ഷിതാക്കളുടെ പ്രാർത്ഥനകൾ വരെ ഇവിടെ കത്തുകളായി എത്താറുണ്ട്. ഈ വർഷം ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച പണം എണ്ണിയപ്പോൾ നിരവധി കത്തുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

  കര്‍ണ്ണാടകയിലെ പ്രശസ്തമായ ഹസ്സന്‍ ക്ഷേത്രത്തിൽ ദേവിക്ക് ലഭിച്ച കത്തുകളെക്കുറിച്ചുള്ള വാർത്തയും പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷമായിരുന്നു സംഭവം. കാണിയ്ക്ക വഞ്ചിയില്‍ നിന്ന് പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചത് കത്തുകളായിരുന്നു. പണത്തിനൊപ്പം കത്തുകളും ലഭിച്ച ക്ഷേത്ര ഭാരവാഹികള്‍ അവയിലെ വിചിത്രമായ ആവശ്യങ്ങള്‍ കണ്ട് കണ്ണു തള്ളി. അതില്‍ ഒരു കത്തിലെ ആവശ്യം ഇങ്ങനെയായിരുന്നു, “ഹോളനരസിപുര നിയോജക മണ്ഡലത്തിലെ ജനങ്ങളെ രക്ഷിക്കണം. അവര്‍ക്ക് ഒരു പുതിയ എംഎല്‍എയെ നല്‍കണം. എച്ച്ഡി രേവണ്ണയും അയാളുടെ കുടുംബവും മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്നവരാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ദയവായി അയാളും അയാളുടെ കുടുംബത്തിലുള്ള എല്ലാവരും തോല്‍ക്കുമെന്ന് ഉറപ്പു വരുത്തണം!".

  മറ്റൊരു കത്ത് ഒരു അമ്മയുടേതായിരുന്നു. തന്റെ മകന്‍ വിവാഹം കഴിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ ഭക്തി മാര്‍ഗം അവലംബിക്കുന്ന വിദ്യാര്‍ത്ഥികളും ഇവിടെ കുറവല്ല. എസ്എസ്എല്‍സി പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങാന്‍ ദേവിയുടെ സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് കത്തെഴുതിയ വിദ്യാര്‍ത്ഥിയും ഇക്കൂട്ടത്തിലുണ്ട്. തന്റെ വീടിനടുത്തുള്ള റോഡിലെ കുഴി അടയ്ക്കണമെന്ന ആവശ്യവുമായും ഒരു കുടുംബനാഥൻ കത്തെഴുതിയിരുന്നു. മറ്റൊരു ഭക്ത ദേവിയ്ക്ക് രക്തത്തില്‍ മുക്കിയ കത്താണ് എഴുതിയത്. തന്റെ പ്രേമഭാജനത്തെ വിവാഹം ചെയ്യാന്‍ സാധിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചത്.
  Published by:Rajesh V
  First published: