വാലന്റൈൻസ് ദിനത്തിൽ മനോഹരമായ പ്രണയത്തെ അടയാളപ്പെടുത്താൻ ഒരു ക്യൂട്ട് വീഡിയോയുമായി ആമസോൺ. ആമസോണിൽ പ്രണയം കണ്ടെത്തിയ തങ്ങളുടെ ചില ജീവനക്കാരുടെ കഥയുമായി ചേർത്തു വെച്ചാണ് ക്യൂട്ട് വീഡിയോയുമായി ആമസോൺ എത്തുന്നത്. എന്നാൽ, പ്രണയകഥ പറയാൻ റോബോട്ടുകളെയാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.
യു ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആമസോൺ റോബോട്ട് ആമസോൺ സ്കൗട്ടിനോട് ഒരു ഡേറ്റിന് പോകാമെന്ന് പറയുകയാണ്. അങ്ങനെ മനോഹരമായ ഒരു ഡിന്നർ നൈറ്റിലേക്ക് പ്രണയാർദ്രമായ സിനിമ എത്തിച്ചേരുന്നു. ശാന്തമായ സൂര്യാസ്തമയത്തെ തുടർന്ന് റോബോട്ടുകൾ വെള്ളത്തിൽ ഉറ്റു നോക്കുകയാണ്. അപ്പോൾ സ്ക്രീനിൽ തെളിയുന്ന വാക്കുകൾ ഇങ്ങനെ, 'റോബോട്ടുകൾ പ്രണയത്തിൽ വീഴുന്നില്ല, എന്നാൽ ആളുകൾ പ്രണയിക്കുന്നു'.
ഓർഡറുകൾ എടുക്കുകയും സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന തിരക്കിനിടയിൽ തന്നെ പ്രണയിക്കുന്നതിന് പലപ്പോഴും സമയം ലഭിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ആമസോണിലെ ചെറിയ പ്രണയകഥകൾ പങ്കിടാൻ അവർ തീരുമാനിച്ചത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.