നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Janmashtami 2021 | കൃഷ്ണകുടീരം ഉറി ഊഞ്ഞാല്‍ ഒരുക്കി 15 ലക്ഷം വീടുകളില്‍ ശ്രീകൃഷ്ണജയന്തിയ്ക്ക് അമ്പാടിമുറ്റം ഒരുങ്ങും

    Janmashtami 2021 | കൃഷ്ണകുടീരം ഉറി ഊഞ്ഞാല്‍ ഒരുക്കി 15 ലക്ഷം വീടുകളില്‍ ശ്രീകൃഷ്ണജയന്തിയ്ക്ക് അമ്പാടിമുറ്റം ഒരുങ്ങും

    വിവിധ ഹൈന്ദവ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 7500 സ്ഥലങ്ങളില്‍ 15 ലക്ഷം അമ്പാടിമുറ്റം ഒരുക്കി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കോഴിക്കോട്: ഇത്തവണത്തെ ശ്രീ കൃഷ്ണ ജയന്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയല്‍പക്കത്തെ നാല് ഭവനങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താകും ശോഭയാത്രകള്‍ നടത്തുക. ബാലഗോകുലം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഇതിന്റെ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ഗോകുല ഭവനങ്ങളിലും ശോഭയാത്രയില്‍ പതിവായി പങ്കെടുത്ത വരുന്ന ശ്രീകൃഷ്ണ ഭവനങ്ങളിലും ഉറി, ഊഞ്ഞാല്‍ എന്നിവ അലങ്കരിച്ച് അമ്പാടി മുറ്റം ഒരുങ്ങും.

      കേരളത്തില്‍ മായഗോകുലങ്ങള്‍ എന്ന് അറിയപ്പെടുന്ന 1754 ഓണ്‍ലൈന്‍ ബാലഗോകുലങ്ങളിലൂടെയും ശോഭയാത്രകളില്‍ പതിവായി പങ്കെടുത്ത് വരുന്ന ശ്രീകൃഷ്ണ ഭക്തരുടെയും, വിവിധ ഹൈന്ദവ സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 7500 സ്ഥലങ്ങളില്‍ 15 ലക്ഷം അമ്പാടിമുറ്റം ഒരുക്കി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.

      Also Read-Janmashtami 2021: കൃഷ്ണജന്മാഷ്ടമി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും

      അയല്‍പക്കത്തെ നാല് ഭവനങ്ങളില്‍ നിന്ന് രാധകൃഷ്ണ വേഷമണിഞ്ഞ് വരുന്ന കുട്ടികളെ സ്വാഗതം ചെയ്യുകയും അമ്പാടിമുറ്റത്ത് ഉറിയടിയും ഊഞ്ഞാലാട്ടവും കൃഷ്ണപൂക്കളവും ഗോപികാ നൃത്തവും നടക്കും. അമ്പാടിമുറ്റം ഒരുക്കുന്ന ഭവനത്തിലെ അമ്മ, യെശോദ എന്ന സങ്കല്‍പ്പത്തില്‍ രാധാകൃഷ്ണ വേഷമണിഞ്ഞ് വരുന്ന ബാലികാബാലന്മാര്‍ക്ക് അവില്‍ പ്രസാദം നല്‍കും.

      Also Read-Janmashtami 2021 | കൃഷ്ണ ജന്മാഷ്ടമി; രാശിചക്രം അനുസരിച്ച് ഭക്തർ ശ്രീകൃഷ്ണ ഭഗവാന് നിവേദിക്കേണ്ടത് എന്തെല്ലാം?

      ഓഗസ്റ്റ് 26ന് ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി 'വിഷാദം വെടിയാം, വിജയം വരിയ്ക്കാം' എന്ന സന്ദേശം നല്‍കി ഓണ്‍ലൈന്‍ വഴി ഓരോ താലൂക്കിലും ശ്രീകൃഷ്ണ ഭക്തജനസംഗമവും സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഇവയ്ക്ക് പുറമേ ഗോപാല ഭവനങ്ങളില്‍ ചെന്ന് ഗോപൂജ , ഗോപാലവന്ദനം എന്നിവയും ആഘോഷ പരിപാടികളും നടക്കും.
      Published by:Jayesh Krishnan
      First published:
      )}