• HOME
  • »
  • NEWS
  • »
  • life
  • »
  • Hang Over | ഹാങ് ഓവർ മാറാൻ ഒരു ഒറ്റമൂലി; വൈറൽ വീഡിയോ കണ്ടത് ലക്ഷകണക്കിന് പേർ

Hang Over | ഹാങ് ഓവർ മാറാൻ ഒരു ഒറ്റമൂലി; വൈറൽ വീഡിയോ കണ്ടത് ലക്ഷകണക്കിന് പേർ

ഈ വീഡിയോ ഇതിനോടകം ടിക് ടോക്കിൽ വൈറലാകുകയും ചെയ്തു. 35 ലക്ഷത്തിലേറെ പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

liquor

liquor

  • Share this:
    മദ്യപരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്നമാണ് ഹാങ് ഓവർ (Hang Over). പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ രാത്രി വൈകിയുള്ള ആഘോഷങ്ങൾക്കു ശേഷം പിറ്റേ ദിവസം ജോലിക്ക് പോകാനായി എഴുന്നേൽക്കുമ്പോഴാണ് ഈ പ്രശ്നം തലപൊക്കുന്നത്. ഏതായാലും ലോകത്താകമാനമായി നിരവധി പേർ അനുഭവിക്കുന്ന ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് ന്യൂയോർക്കിൽ നിന്നുള്ള ഒരു ഡയറ്റീഷ്യൻ. ഈ വീഡിയോ (Viral Video) ഇതിനോടകം ടിക് ടോക്കിൽ വൈറലാകുകയും ചെയ്തു. 35 ലക്ഷത്തിലേറെ പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

    വെള്ളം, നാരങ്ങാനീര്, ഇഞ്ചി എന്നിവ ഉപയോഗിച്ചാണ് ഹാങ് ഓവറിനുള്ള ഒറ്റമൂലി തയ്യാറാക്കുന്നത്. ഇതിനൊപ്പം മഞ്ഞൾപ്പൊടിയും കുരുമുളകും, സ്റ്റീവിയ ഇലകളും പഞ്ചസാര ഒഴിച്ചുള്ള ഏതെങ്കിലും പ്രകൃതിദത്ത മധുരവും ചേർത്താണ് ഈ അത്ഭുത പാനീയം തയ്യാറാക്കുന്നത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഏകദേശം ഏഴു ലക്ഷത്തോളം പേർ ഈ വീഡിയോ ലൈക് ചെയ്തിട്ടുണ്ട്.

    ഏതായാലും വീഡിയോ കണ്ട് ഈ അത്ഭുത പാനീയം തയ്യാറാക്കിയവർക്കും നല്ലതേ പറയാനുള്ളു. മദ്യപിച്ചശേഷം വെള്ളം കുടിക്കാൻ ബുദ്ധിമുട്ടുള്ള തനിക്ക് ഈ അത്ഭുത പാനീയം തയ്യാറാക്കി കുടിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഹാങ് ഓവർ ഉണ്ടായിട്ടേയില്ലെന്നും ഒരു ഉപയോക്താവ് കമന്‍റ് ചെയ്യുന്നു. ഏതായാലും മദ്യപാനത്തിനുശേഷമുള്ള നിർജ്ജലീകരണത്തിൽനിന്ന് രക്ഷിക്കുന്നതാണ് ഈ അത്ഭുത പാനീയമെന്നും ചിലർ പറയുന്നു.

    വാസോപ്രസിൻ എന്ന ഹോർമോണിന്‍റെ പ്രവർത്തനം തടസപ്പെടുത്താൻ മദ്യത്തിന് കഴിയും. അതുകൊണ്ടുതന്നെ മദ്യപാനത്തിലൂടെ വൃക്കകളുടെ പ്രവർത്തനത്തിന് തകരാറ് സംഭവിക്കാൻ സാധ്യതയേറെയാണ്. ഈ പ്രശ്നത്തിന് ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ് ഈ അത്ഭുത പാനീയമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ആളുകളെ കൂടുതൽ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുന്ന പാനീയം കൂടിയാണിതെന്ന് തയ്യാറാക്കിയ ഡയറ്റീഷ്യൻ മൊണിക്കോ ഡി അഗസ്റ്റീനോ പറയുന്നു.

    Also Read- Healthy Heart | ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

    സ്ഥിരമായി വാരാന്ത്യങ്ങളിൽ ടക്കീല കുടിക്കുന്നയാളാണ് താനെന്നും, അതിനുശേഷം ഈ അത്ഭുത ചേരുവ തയ്യാറാക്കി കുടിക്കാറുണ്ടെന്നും മോണികോ പറയുന്നു.

    (നിയമപ്രകാരമുള്ള മുന്നറിയിപ്പ്- മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
    Published by:Anuraj GR
    First published: