• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

അഭിലാഷിന്‍റെ അമ്മ, നമ്മുടെ വാനമ്പാടി

Joys Joy | news18
Updated: April 24, 2018, 8:17 PM IST
അഭിലാഷിന്‍റെ അമ്മ, നമ്മുടെ വാനമ്പാടി
Joys Joy | news18
Updated: April 24, 2018, 8:17 PM IST
ജോയ്‍‍സ് ജോയ്

'തേനും വയമ്പും നാവിൽ തൂവും വാനമ്പാടി...'

തെന്നിന്ത്യയുടെ വാനമ്പാടിയെ അഭിലാഷ് എന്ന ആരാധകൻ അക്ഷരങ്ങളിലേക്ക് ആവാഹിച്ചപ്പോൾ അത് 'ആലാപനത്തിലെ തേനും വയമ്പും' ആയി. മൂന്നു സാഹിത്യപുസ്തകങ്ങൾ മാത്രം വായിച്ചു പരിചയമുള്ള അഭിലാഷ് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ പലതവണ വാങ്ങിയ എസ് ജാനകിയെക്കുറിച്ചുള്ള പുസ്തകം പൂർത്തിയാക്കിയപ്പോൾ അത് അവാർഡുകളും റെക്കോർഡുകളും സ്വന്തമാക്കി. ഒരു വ്യാഴവട്ടക്കാലം നീണ്ട അധ്വാനമാണ് തൃശൂരുകാരനായ അഭിലാഷ് എന്ന ചെറുപ്പക്കാരന് ഈ പുസ്തകം പൂർത്തിയാക്കാൻ വേണ്ടിവന്നത്. എന്നാൽ, അധ്വാനം വെറുതെയായില്ല. നിരവധി റെക്കോഡുകൾ അടക്കം 24 പുരസ്കാരങ്ങളാണ് അഭിലാഷിനെ തേടിയെത്തിയത്. വേൾഡ് റേക്കോർഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി അഭിലാഷ് പുതുക്കാടിനെ ആദരിച്ചിരുന്നു. എസ് ജാനകി പാടിയ 2140 പാട്ടുകളെക്കുറിച്ചുള്ള പൂർണവിവരങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ ഒരു ഗായികയെക്കുറിച്ചുള്ള ഏറ്റവും വലിയ പുസ്തകമാണ് ഇത്.

എന്തുകൊണ്ട് എസ് ജാനകി ?

ചെറുപ്പം മുതൽ കേട്ടുവളർന്ന പേരാണ് ജാനകിയമ്മയുടേത്. അച്ഛനും അമ്മയും എസ് ജാനകിയുടെ ആരാധകരായിരുന്നു. തൃശൂർ ആകാശവാണിയിൽ നിന്നു വരുന്ന പാട്ടുകൾ ആയിരുന്നു ആ സമയത്ത് കേട്ടിരുന്നത്. അച്ഛൻ അയ്യപ്പൻ ഡ്രൈവർ ആയിരുന്നു. തമിഴ്നാട്ടിൽ പോയി വരുമ്പോൾ എസ് ജാനകിയുടെ പാട്ടുകളുടെ കാസറ്റുകൾ കൊണ്ടുവരുമായിരുന്നു. തെലുങ്കു ഭാഷക്കാരി ആയിരുന്നിട്ടും അക്ഷരത്തെറ്റുകൾ ഇല്ലാതെയായിരുന്നു അവർ മലയാളത്തിൽ പാടിയിരുന്നത്. ഓരോ അക്ഷരത്തിനും അത്രയേറെ വ്യക്തത ഉണ്ടായിരുന്നു. മലാളസിനിമയ്ക്ക് മികച്ച ഗായികയ്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് ജാനകിയമ്മയിലൂടെ ആയിരുന്നു. മുതിർന്നപ്പോൾ, അവരെക്കുറിച്ച് കൂടുതൽ അറിയണമെന്നു തോന്നി.ജാനകിയമ്മയെ കണ്ട് പുസ്തകം എഴുതാൻ അനുവാദം ചോദിച്ചു. തന്നെക്കുറിച്ച് പുസ്തകമൊക്കെ എഴുതാൻ ഉണ്ടോ എന്നാണ് അവർ ചോദിച്ചത്. എന്നാൽ അവരെക്കുറിച്ച് കൂടുതൽ കൂടുതൽ അറിഞ്ഞപ്പോൾ അത് വലിയ ഒരു പുസ്തകമാകുകയായിരുന്നു. 900 പേജുകളിൽ 92 അധ്യായങ്ങളിലായി രണ്ട് വാള്യങ്ങളിലായാണ് പുസ്തകം തയ്യാറാക്കിയത്. പത്തുവർഷമാണ് പുസ്തകം പൂർത്തീകരിക്കാൻ വേണ്ടിവന്നത്. പുസ്തകരചന തുടങ്ങുമ്പോൾ അബുദാബിയിൽ ആയിരുന്നു. പുസ്തകത്തിനു വേണ്ടി നിരവധിയാളുകളെ പരിചയപ്പെടേണ്ടി വന്നു.
Loading...

പുസ്തകത്തിനായുള്ള നാൾവഴികൾ

നിരവധി പ്രഗൽഭരെ ഈ സമയങ്ങളിൽ പരിചയപ്പെടാൻ കഴിഞ്ഞു. ഒ എൻ വി കുറുപ്പ്, ജോൺസൺ മാഷ്, ശാരദ, എം കെ അർജുനൻ, പൂവച്ചൽ ഖാദർ, കെ പി എ സി ലളിത, കെ എസ് ചിത്ര, ദക്ഷിണാമൂർത്തി, ബി വസന്ത, ഭാസ്ക്കരൻ മാഷ്, കെ ജെ ജോയ്, ശ്യാം സർ, ശ്രീകുമാരൻ തമ്പി, പ്രതാപ് സിംഗ്, കൊച്ചിൻ ഇബ്രാഹിം, ഗായകൻ ഗോപൻ...അങ്ങനെ ജാനകിയമ്മയുമായി പാട്ടിന്‍റെ വഴികളിൽ സഹകരിച്ചിട്ടുള്ള നിരവധിയാളുകളെ പരിചയപ്പെടാൻ കഴിഞ്ഞു. ഇതിൽ ഗായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളും അഭിനേതാക്കളും എല്ലാവരും ഉൾപ്പെടും.

2004 മുതൽ പുസ്തകത്തിന്‍റെ പിന്നാലെയായിരുന്നു. പുസ്തകം എഴുതാൻ തുടങ്ങുമ്പോൾ മുതൽ അബുദാബിയിലായിരുന്നു. യാത്രകൾ ഒഴിവാക്കി, വിനോദപരിപാടികൾ ഒഴിവാക്കി. ദിവസം നാലുമണിക്കൂർ പുസ്തകത്തിനു വേണ്ടി മാറ്റിവെച്ചു. ജാനകിയമ്മ പാടിയ പാട്ടുകൾ കേൾക്കുക, അവർ പാടിയ സിനിമകൾ കാണുക എന്നിവയായിരുന്നു ആ സമയങ്ങളിൽ ചെയ്തിരുന്നത്.

പുസ്തകത്തിന്‍റെ പേര്

'എസ് ജാനകി: ആലാപനത്തിലെ തേനും വയമ്പും' എന്നാണ് പുസ്തകത്തിന്‍റെ പേര്. 'തേനും വയമ്പും നാവിൽ തൂവും...' എന്നൊരു ഗാനം അവർ ആലപിച്ചിട്ടുണ്ട്. അതാണ് ഒരു കാരണം, എന്നാൽ അതുമാത്രമല്ല, തേൻ എന്നത് കലർപ്പില്ലാത്തതും ശുദ്ധമാവും പ്രകൃതിദത്തവുമായ മധുരമാണ്. വയമ്പ് കുട്ടികൾക്ക് കൊടുക്കുന്നതാണ്. അങ്ങനെ ഒരു പേരിട്ടതിന് ഇതും ഒരു ഘടകമാണ്.

വീട്ടുകാരുടെ പിന്തുണവീട്ടിൽ എല്ലാവർക്കും ജാനകിയമ്മയെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ പൂർണ പിന്തുണയായിരുന്നു നൽകിയിരുന്നത്. അമ്മ രാധാമണി ജാനകിയമ്മയുടെ കടുത്ത ആകാധികയായിരുന്നു. ഒപ്പം തന്നെ അനിയൻ അരുണും അനിയത്തി ആഷ്ലിയുമെല്ലാം പൂർണപിന്തുണ നൽകിയിരുന്നു. യാത്രകൾക്കിടയിൽ എസ് ജാനകിയുമായി ബന്ധപ്പെട്ട കാസറ്റുകളോ മറ്റെന്തെങ്കിലുമോ കണ്ടാലും കൈയിലുണ്ടോ എന്ന് വിളിച്ചുപോലും ചോദിക്കാതെ സഹോദരങ്ങൾ വാങ്ങിക്കൊണ്ടു വരുമായിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ എസ് ജാനകിയുടെ സ്വാധീനം

സാഹിത്യസംബന്ധമായ ഒരു പരിചയവുമില്ലാതെയാണ് പുസ്തകം എഴുതാൻ ജാനകിയമ്മയെ ഞാൻ സമീപിക്കുന്നത്. ആ സമയത്ത് ആകെ വായിച്ചിട്ടുള്ളത് മൂന്നു പുസ്തകങ്ങളാണ്. അഗ്നിസാക്ഷി, ആൽക്കെമിസ്റ്റ്, ഒരു യോഗിയുടെ ആത്മകഥ എന്നിങ്ങനെ വളരെ കുറച്ച് പുസ്തകങ്ങൾ മാത്രമായിരുന്നു വായിച്ചിട്ടുള്ളത്. എന്നാൽ, ജാനകിയമ്മയോട് ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ നടക്കട്ടെ എന്നായിരുന്നു നിലപാട്. വളരെ രസകരമായിട്ട് ആയിരുന്നു ജാനകിയമ്മ അവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ പുസ്തകരചനയ്ക്കായി പരിചയപ്പെടുത്തി തന്നിരുന്നത്.

അങ്ങോട്ട് വിളിച്ചില്ലെങ്കിലും ഇങ്ങോട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും വിശേഷങ്ങൾ പറയുകയും ഒക്കെ ചെയ്യും. കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. എന്‍റെ കല്യാണത്തിന് വന്നിരുന്നു. പ്രത്യേകമായി ഒന്നും ഒരുക്കിയിരുന്നില്ല, അതിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. വിവാഹത്തിന്‍റെ സമയമായപ്പോൾ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. വീട്ടിൽ ഇതുവരെ മൂന്നുതവണ വന്നിട്ടുണ്ട്. ഒരിക്കലും ഒരു സെലിബ്രിറ്റി ജാഡ ഉണ്ടായിരുന്നില്ല. വീടിന് അടുത്തുള്ളവർക്കും കാണാനും സംസാരിക്കാനും കഴിയുമായിരുന്നു.

വിഷുവിന്‍റെ സമയത്ത് അമ്മയെ ഹൈദരാബാദിലെ വീട്ടിൽ പോയി കണ്ടിരുന്നു. ഒന്നരവയസുള്ള എന്‍റെ മോൻ ആത്മജനു വേണ്ടി തലേദിവസം രാത്രി ഇരുന്ന് അവർ ബലൂണുകൾ വീർപ്പിക്കുകയായിരുന്നു. അവനോടൊപ്പം കളിക്കുകയും ചെയ്തു.

എസ് ജാനകിയുടെ വ്യത്യസ്തമായ വ്യക്തിത്വംപലപ്പോഴും കുസൃതി നിറഞ്ഞ സ്വഭാവമാണ് അവരുടേത്. കാട് കാണണം, നഴ നനയണം, കാളവണ്ടിയിൽ കയറണം, പാമ്പുകളെ അടുത്തുനിന്ന് കാണണം ഇതൊക്ക അവരുടെ വലിയ ആഗ്രഹങ്ങളാണ്. ഫോട്ടോഗ്രഫി ഇഷ്ടമാണ്.
ഭർത്താവിനെ രാമു എന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്‍റെ മരണം അവരെ വളരെ വിഷമിപ്പിച്ചിരുന്നു. തന്‍റെ ചിറകു പോയി എന്നായിരുന്നു അവർ പറഞ്ഞത്.

പുസ്തകരചനയും ഭാവിയും

നിലവിൽ ജാനകിയമ്മയുടെ പുസ്തകത്തിന്‍റെ പരിഭാഷാ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 'S Janaki: Eternal Nightingale' എന്നാണ് പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയുടെ പേര്. വേറെ, രണ്ടു പുസ്തകങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ.
First published: April 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626