• HOME
  • »
  • NEWS
  • »
  • life
  • »
  • അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹനിശ്ചയം; മോതിരമാറ്റം ആന്‍റീലിയയിൽ

അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹനിശ്ചയം; മോതിരമാറ്റം ആന്‍റീലിയയിൽ

അനന്തും രാധികയും ഇന്ന് പകൽ ക്ഷേത്രദർശനം നടത്തുകയും പരമ്പരാഗത രാജ്-ഭോഗ്-ശൃംഗാർ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു

  • Share this:

    റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ത് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങുകൾ മുംബൈയിൽ ആരംഭിച്ചു. രാധിക മർച്ചന്റിനെയാണ് അനന്ത് വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങുകളോടെ ആരംഭിച്ച വിവാഹ നിശ്ചയം, ഇന്ന് അംബാനി ബംഗ്ലാവായ അന്‍റീലിയയിൽ മോതിരമാറ്റത്തോടെ പൂർത്തിയാകും.

    അനന്തും രാധികയും ഇന്ന് പകൽ ക്ഷേത്രദർശനം നടത്തുകയും പരമ്പരാഗത രാജ്-ഭോഗ്-ശൃംഗാർ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. വിവാഹനിശ്ചയത്തിനായി എംബ്രോയ്ഡറി ചെയ്ത ജാക്കറ്റിനൊപ്പം നീല നിറത്തിലുള്ള കുർത്തയുമാണ് അനന്ത് ധരിക്കുന്നത്, അതേസമയം രാധിക വെള്ളയും പിങ്കും എംബ്രോയ്ഡറി ചെയ്ത ലെഹങ്കയാണ് ധരിക്കുന്നത്. എൻകോർ ഹെൽത്ത് കെയർ മേധാവി വീരേൻ മർച്ചന്റിന്റെ മകളാണ് രാധിക മർച്ചന്റ്.

    അനന്തും രാധികയും വർഷങ്ങളായി പരിചയക്കാരാണ്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ രാധിക, എൻകോർ ഹെൽത്ത്‌കെയറിൽ ബോർഡ് ഓഫ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ബിസിനസ് തിരക്കുകള്‍ക്കിടയിലും തന്‍റെ നൃത്തത്തോടുള്ള അഭിനിവേശം നിലനിര്‍ത്തുന്നതില്‍ അതീവ തല്‍പരയാണ് അവര്‍.

    Also See- പിങ്ക് ലെഹങ്കയിൽ തിളങ്ങി ആനന്ദ് അംബാനിയുടെ പ്രതിശ്രുതവധു; മെഹന്ദി ചിത്രങ്ങൾ വൈറൽ

    എട്ടു വര്‍ഷത്തോളമായി ഭരതനാട്യം അഭ്യസിക്കുന്ന രാധിക മര്‍ച്ചന്‍റിന്‍റെ അരങ്ങേറ്റം കഴിഞ്ഞ ജൂണില്‍ മുംബൈയിലെ ജിയോ വേൾഡ് സെന്‍ററിലെ ഗ്രാൻഡ് തിയേറ്ററിലാണ് നടന്നത്. സിനിമ-കായിക-വ്യവസായ രംഗത്തെ പ്രമുഖരാണ് രാധികയുടെ അരങ്ങേറ്റത്തില്‍ പങ്കെടുക്കാനെത്തിയത്. മുകേഷ് അംബാനിയും നിത അംബാനിയും ചേര്‍ന്നാണ് അന്ന് അതിഥികളെ സ്വീകരിച്ചത്. റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനിക്ക് ശേഷം അംബാനി കുടുംബത്തിലെത്തുന്ന രണ്ടാമത്തെ നര്‍ത്തകി കൂടിയാണ് രാധിക.

    Published by:Anuraj GR
    First published: