• HOME
 • »
 • NEWS
 • »
 • life
 • »
 • ജനിതക തകരാറിന് മുമ്പിൽ തളരാതെ അനിത; ചിത്രരചനയിലും മോഡലിംഗിലും തിളങ്ങുന്ന 25കാരി

ജനിതക തകരാറിന് മുമ്പിൽ തളരാതെ അനിത; ചിത്രരചനയിലും മോഡലിംഗിലും തിളങ്ങുന്ന 25കാരി

അനിതയുടെ 'ഹോപ്പ് വിത്ത് ആര്‍ട്' ചിത്രപ്രദര്‍ശനം ലളിതകല അക്കാദമി ആര്‍ട് ഗാലറിയില്‍ ആരംഭിച്ചിട്ടുണ്ട്. മേയര്‍ ബീനഫിലിപ്പാണ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

 • Share this:
  കോഴിക്കോട്: ഇത് അനിത. ജനിതക തകരാറുണ്ടെങ്കിലും ജീവിതത്തില്‍ തോല്‍ക്കാന്‍ മനസ്സില്ലാത്ത ഇരുപത്തഞ്ചുകാരി. പരിമിതികളെ ഊര്‍ജ്ജമാക്കി അവള്‍ ചിത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്.ഡൗണ്‍ സിന്‍ഡ്രോം  (Down syndrome)എന്ന ജനിതക തകരാറിന് മുന്നില്‍ കീഴടങ്ങാതെ ഉയരങ്ങള്‍ കീഴടക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ അനിതാ മേനോന്‍.

  മോഡലിംഗ് രംഗത്തും ചിത്രകലയുടെ ലോകത്തുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന അനിത എന്ന ഇരുപത്തഞ്ചുകാരി തന്റെ സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു.

  ദുരിതങ്ങള്‍ക്ക് മുമ്പില്‍ പതറാതെ മകളെയും കൊണ്ട് പോരാടിയ മാതാപിതാക്കളുടെ കരുത്തു കൂടിയാണ് അനിതയുടെ വിജയങ്ങള്‍. കോഴിക്കോട് സ്വദേശികളായ രാംദാസിന്റെയും ഉഷയുടെയും ഇളയമകളാണ് അനിത. സൗദിയില്‍ ഉള്ളപ്പോഴാണ് ഉഷ അനിതയെ ഗര്‍ഭം ധരിക്കുന്നത്. പിന്നീട് ഭേപ്പാലിലില്‍ മാതാപിതാക്കളുടെ അടുത്തേക്ക് ഉഷ തിരിച്ചുവന്നു. ഇവിടെ വെച്ചാണ് അനിതയെ പ്രസവിക്കുന്നത്.

  പിന്നീടാണ് മകള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോമുണ്ടെന്ന് ഇവര്‍ അറിയുന്നത്. ഇതോടെ രാംദാസ് സൗദിയിലെ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങി. ഡൗണ്‍ സിന്‍ഡ്രോമിന് പുറമെ ഹൃദയത്തിനും തകരാറുകളുള്ള മകളുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടമായിരുന്നു പിന്നീട്. വലിയ ചെലവുള്ള ചികിത്സയും ശസ്ത്രക്രിയകളുമെല്ലാമായി ആ യാത്ര തുടര്‍ന്നു.

  പിന്നീട് ദുബായിലേക്ക് മടങ്ങിയ ഇവര്‍ മൂത്ത മകളായ അഞ്ജലിയെ പരിപാലിച്ചപോലെ സാധാരണ ഒരു കുട്ടിയെപ്പോലെ തന്നെയായിരുന്നു അനിതയെയും വളര്‍ത്തിക്കൊണ്ടുവന്നത്. അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് അനിതയ്ക്ക് മോഡിലിംഗിനോട് താല്‍പര്യം തോന്നിയത്. തുടര്‍ന്ന് വുമണ്‍ ടു വുമണ്‍ എന്ന കമ്പനിയുടെ കലണ്ടര്‍ ഗേള്‍ ആയി അനിത തെരഞ്ഞെടുക്കപ്പെട്ടു.

  ഇന്ത്യയിലെ മുഖ്യധാരാ മോഡലാകുക എന്നതാണ് അനിതയുടെ ആഗ്രഹം. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിക്കൊണ്ട് മോഡലിംഗ് രംഗത്ത് ശ്രദ്ധേയയാകണമെന്നും ഇവര്‍ പറയുന്നു.സിനിമയില്‍ അഭിനയിക്കാനും അനിതയ്ക്ക് ആഗ്രഹമുണ്ടെന്ന് അനിതയുടെ പിതാവ് കെ പി രാംദാസ് പറഞ്ഞു.

  കുടുംബം പൂനൈയിലെത്തിയ ശേഷം അനിത ഇവിടെ മോഡലിംഗ് രംഗത്ത് സജീവമാണ്. ദീപാവലി വിളക്കുകള്‍ പെയിന്റ് ചെയ്തുകൊണ്ടുക്കുക, അക്രലിക് പെയിന്റിംഗ് എന്നീ രംഗങ്ങളിലും അനിത സജീവമായി തുടരുന്നുണ്ട്. മെക്‌സിക്കോയിലെ ആര്‍ട്ട് ഗ്യാലറിയില്‍ ഉള്‍പ്പെടെ അനിതയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

  2021 ലെ വേള്‍ഡ് ഡൗണ്‍ സിന്‍ഡ്രോം കോണ്‍ഗ്രസ് എന്ന പരിപാടിയിലും പ്രഭാഷകയായി അനിത ഉണ്ടായിരുന്നു. അനിതയെപ്പോലെ പല കുട്ടികളെയും പലയിടത്തു നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന സമീപനം ഉണ്ടാവുമ്പോഴാണ് എല്ലാറ്റിനെയും നേരിട്ട് അനിതയുടെ മുന്നോട്ടുള്ള യാത്ര.

  അനിതയുടെ 'ഹോപ്പ് വിത്ത് ആര്‍ട്' ചിത്രപ്രദര്‍ശനം ലളിതകല അക്കാദമി ആര്‍ട് ഗാലറിയില്‍ ആരംഭിച്ചിട്ടുണ്ട്. മേയര്‍ ബീനഫിലിപ്പാണ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. വാര്‍ലി ക്യാന്‍വാസ് പെയിന്റിംഗ്, പെബിള്‍ ആര്‍ട്, ക്യാന്‍വാസ് പെയിന്റിംഗുകള്‍, വാര്‍ലി പെയിന്റിംഗ് എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.

  Pig's Heart in Man | 25 വർഷം മുമ്പ് ഇന്ത്യൻ ഡോക്ടർക്ക് ജയിൽശിക്ഷയും അപമാനവും; പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ചുപിടിപ്പിച്ച യുഎസ് ഡോക്ടർക്ക് ഇന്ന് അഭിനന്ദനപ്രവാഹം

  ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് അനിതയുടെ മാതാവ് ഉഷ പറഞ്ഞു. അനിതയ്ക്ക് ശക്തി പകര്‍ന്ന് ഉഷ ഒപ്പം തന്നെയുണ്ട്. മകളുടെ ഈ നേട്ടങ്ങള്‍ക്കെല്ലാം കരുത്തുറ്റ സാന്നിധ്യമായി ഉഷയും രാംദാസുമുണ്ട്.
  Published by:Jayashankar Av
  First published: