സഹ്യൻ്റെ മകനല്ല, മകൾ; കാടിനെ നടന്നു തോൽപ്പിച്ച അഞ്ജനയുടെ വിജയത്തിന് തിളക്കമേറെ

നിശ്ചയദാർഢ്യം കൊണ്ട് കാടിനെ നടന്ന് തോൽപ്പിച്ച അഞ്ജന ദിവസവും നാലു കിലോമീറ്ററോളം  ഉൾക്കാട്ടിലൂടെ സഞ്ചരിച്ചാണ് സ്കൂളിൽ എത്തിയിരുന്നത്

News18 Malayalam | news18-malayalam
Updated: July 18, 2020, 8:36 PM IST
സഹ്യൻ്റെ മകനല്ല, മകൾ; കാടിനെ നടന്നു തോൽപ്പിച്ച അഞ്ജനയുടെ വിജയത്തിന് തിളക്കമേറെ
anjana-plus two
  • Share this:
കൊല്ലം: അച്ഛന്റെ കരുതലിൽ വനം താണ്ടിയ കാടിൻ്റെ മകൾ എയ്തിട്ടത് തിളക്കമുള്ള എ പ്ലസ് വിജയം. വിദ്യ തേടിയുള്ള ഈ പെൺകുട്ടിയുടെ യാത്ര ഏറെ ദുരിത പൂർണമായിരുന്നു. 95 ശതമാനം മാർക്കു നേടി അഞ്ജന പ്ലസ് ടു വിജയിച്ചപ്പോൾ ആ നേട്ടത്തിൻ്റെ തിളക്കം വിവരിക്കാനാവാത്തതാണ്.

നിശ്ചയദാർഢ്യം കൊണ്ട് കാടിനെ നടന്ന് തോൽപ്പിച്ച അഞ്ജന ദിവസവും നാലു കിലോമീറ്ററോളം  ഉൾക്കാട്ടിലൂടെ സഞ്ചരിച്ചാണ് സ്കൂളിൽ എത്തിയിരുന്നത്. പിറവന്തൂർ വില്ലേജിലെ ചാങ്ങപ്പാറ കമ്പിലൈനിൽ സൗമ്യൻ - സിന്ധു ദമ്പതികളുടെ മകളാണ് അ‍ഞ്ജന.  20 വർഷമായി തെന്മല മേഖലയിലെ കാടിനുളളിൽ കുടുംബം താമസിക്കുന്നു.

പുനലൂർ എസ്.എൻ ട്രസ്റ്റ് സ്കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്ന അഞ്ജന രാവിലെയും വൈകിട്ടുമായി കാട്ടിലൂടെ മാത്രം നാലു കിലോമീറ്ററോളമാണ് നടന്നത്. കാട്ടിൽ കൃഷിചെയ്ത് ജീവിക്കുന്ന സൗമ്യൻ സ്കൂളിലേക്ക് പോകുമ്പോഴും  തിരികെയുള്ള മടക്കയാത്രയിലും  മകൾക്ക് കരുതലായുണ്ടാകും. വന്യമൃഗ സാന്നിധ്യമുള്ള പ്രദേശത്തു കൂടിയാണ് ഇവരുടെ സഞ്ചാരം. കാട്ടാനയെ തെട്ടടുത്ത് കണ്ട അനുഭവവുമുണ്ട്.

പനയോല കുടിലിൽ നിന്ന് സമീപത്തെ ബസ് സ്റ്റോപ്പു വരെ അച്ഛൻ  മകളോടൊപ്പം ഉണ്ടാകും. വൈകിട്ട് കാത്തുനിന്ന് മകളെ വീട്ടിലേക്ക് കൂട്ടും. കല്ലടയാറ് കരകവിയുമ്പോൾ കൈവഴിയായ ഇഞ്ചപ്പള്ളിയാറ് മറികടക്കും. ഇതിനായി അച്ഛനും മകളും പിന്നെയും കിലോമീറ്റർ സഞ്ചരിക്കും.  ഇഞ്ചപ്പള്ളി ചപ്പാത്ത് വഴിയാണ് ചാലിയേക്കരയിലെ ബസ് സ്റ്റോപ്പിലെത്തുക.

കെ എസ് ആർ ടി സി ബസിൽ പുനലൂർ ടൗണിലെത്തിയാൽ  ഐക്കരക്കോണത്തേക്ക് സ്കൂൾ ബസിലാണ് യാത്ര.  പുലർച്ചെ  വീട്ടിൽ നിന്ന് പുറപ്പെട്ട് സ്കൂൾ സമയം പൂർത്തിയാക്കി വീടെത്തുമ്പോൾ സന്ധ്യ ഇരുളിന് വഴിമാറിയിട്ടുണ്ടാകും. യു.കെ.ജി മുതൽ പത്താംക്ളാസ് വരെ പഠിച്ച പിറവന്തൂർ ഗുരുദേവ എച്ച്.എസിലേക്കുള്ള യാത്രയും ഇങ്ങനെയായിരുന്നു.
TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
വന്യജീവികളുടെ സാന്നിധ്യം  ഭയമുണ്ടാക്കിയിട്ടില്ലെന്ന് അഞ്ജന പറയുന്നു. കാടിൻ്റെ ചൂടും ചൂരും അറിയാവുന്നതിനാൽ അപകടം മുൻകൂട്ടി കാണാൻ പലപ്പോഴും സാധിക്കും. ഒരുദിവസം വൈകിട്ട് കാട്ടാനക്കൂട്ടം നേർക്കുനേർ വന്ന അനുഭവവുമുണ്ട്.
Published by: Anuraj GR
First published: July 18, 2020, 8:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading