• HOME
  • »
  • NEWS
  • »
  • life
  • »
  • മൂന്ന് തവണ റീഹാബിലിറ്റേഷന്‍ സഹായം തേടി; കൂടെ വിഷാദരോഗവും ഹൃദയാഘാതവും: തുറന്നു പറഞ്ഞ് അനുരാഗ് കശ്യപ്

മൂന്ന് തവണ റീഹാബിലിറ്റേഷന്‍ സഹായം തേടി; കൂടെ വിഷാദരോഗവും ഹൃദയാഘാതവും: തുറന്നു പറഞ്ഞ് അനുരാഗ് കശ്യപ്

നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ ക്രൂരമായ സോഷ്യൽമീഡിയ ആക്രമണമുണ്ടായെന്നും സംവിധായകൻ

  • Share this:

    ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകന്മാരിൽ ഒരാളാണ് അനുരാഗ് കശ്യപ്. പ്രമേയങ്ങളിലും സംവിധാന ശൈലിയിലും രാഷ്ട്രീയ നിലപാടുകളിലും വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് സംവിധായകന്റേത്. അതിനാൽ തന്നെ നിലപാടുകളുടെ പേരിൽ പലപ്പോഴും സോഷ്യൽമീഡിയയിൽ വലിയ ആക്രമണങ്ങളും അദ്ദേഹം നേരിട്ടുണ്ട്. ഇതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദവും വിഷാദരോഗവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകൻ.

    ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് മാനസികാരോഗ്യത്തെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും തുറന്നു പറഞ്ഞത്. മൂന്ന് തവണ റീഹാബിലിറ്റേഷൻ സഹായം തേടിയിട്ടുണ്ട്. വിഷാദരോഗവും ബാധിച്ചു. ഇതിനിടയിൽ ഹൃദയാഘാതവും ഉണ്ടായെന്ന് ഗ്യാങ്സ് ഓഫ് വാസിപൂർ സംവിധായകൻ പറയുന്നു.

    Also Read- രോഗം ഭേദമാകാൻ ആയുർവേദ ചികിത്സ തിരഞ്ഞെടുത്ത് സാമന്ത; ഹൈദരാബാദിൽ ചികിത്സയിൽ

    ട്വിറ്ററിലെ സൈബർ ആക്രമണം കുടുംബത്തിനു നേരേയും വ്യാപിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. മാതാപിതാക്കൾക്കും മകൾക്കും എതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. ഇതിനെ തുടർന്നാണ് ട്വിറ്റർ ഉപേക്ഷിച്ചത്. സിഎഎ സമരത്തിൽ നിലപാട് തുറന്നു പറയുകയും സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുക്കുകയും ചെയ്ത സമയത്ത് കടുത്ത ആക്രമണമാണ് നേരിട്ടത്.

    Also Read- ഷാജു ശ്രീധറിന്റെ വേറിട്ട മുഖം; ‘അറ്റ്’ പോസ്റ്റർ പങ്കിട്ട് മഞ്ജു വാര്യരും

    ഈ സമയത്ത് മകൾക്ക് സോഷ്യൽമീഡിയയിലൂടെ നിരവധി ഭീഷണികൾ നേരിടേണ്ടി വന്നു. ബലാത്സംഗ ഭീഷണികളും ട്രോളുകളും വ്യാപകമായി. ആക്രമണം രൂക്ഷമായതോടെ മകളുടെ മാനസികാരോഗ്യത്തെ ബാധിച്ചു. ഇതോടെ 2019 ട്വിറ്റർ ഉപേക്ഷിച്ചു. പോർച്ചുഗലിലേക്ക് പോയി. ജാമിയ മിലിയ സർവകലാശാലയിലെ സംഭവങ്ങൾ നടക്കുന്ന സമയത്താണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ആരും പ്രതികരിക്കാതിരുന്നത് കണ്ടപ്പോൾ തനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഇതോടെ വീണ്ടും സംസാരിക്കാൻ തുടങ്ങി. ട്വിറ്ററിൽ തിരിച്ചെത്തി.

    കഴിഞ്ഞ വർഷം ആരോഗ്യപ്രശ്നങ്ങളും നേരിട്ടു തുടങ്ങി. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി. വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് താനെന്നും സംവിധായകൻ പറഞ്ഞു. മാനസികാരോഗ്യം ദുർബലമാകുമ്പോൾ അത് തിരിച്ചുപിടിക്കുന്നതു വരെ കാത്തിരിക്കാനുള്ള ആഡംബരം മറ്റ് പലരേയും പോലെ തനിക്കില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.

    Published by:Naseeba TC
    First published: