• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നോമ്പു തുറയിൽ അറേബ്യൻ വിഭവങ്ങൾക്കും പ്രിയമേറുന്നു


Updated: June 6, 2018, 7:37 AM IST
നോമ്പു തുറയിൽ അറേബ്യൻ വിഭവങ്ങൾക്കും പ്രിയമേറുന്നു

Updated: June 6, 2018, 7:37 AM IST
കോഴിക്കോട്: റമദാന്‍ മാസത്തില്‍ മലബാറിന്റെ നോമ്പുതുറയില്‍ തദ്ദേശീയ വിഭവങ്ങള്‍ക്കൊപ്പം അറേബ്യന്‍ വിഭവങ്ങള്‍ക്കും പ്രിയമേറുന്നു. പലഹാരങ്ങളിലെ പരീക്ഷണങ്ങളുടെ കാലംകൂടിയാണിത്. വൈവിദ്ധ്യമാര്‍ന്ന വിഭവങ്ങളൊരുക്കി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് ബേക്കറികള്‍.

മലയാളികളുടെ നാവില്‍ അറേബ്യന്‍ രുചിക്കൂട്ടൊരുക്കുന്ന റമദാന്‍കാലം. നോമ്പുതുറയിലെ താരങ്ങള്‍ അറബിനാട്ടില്‍ നിന്നെത്തിയ വിഭവങ്ങളാണ്. കബ്‌സയും മന്തിയും മജ്ബൂസുമെല്ലാം മലബാറുകാര്‍ക്ക് ഏറെ പ്രിയം
വിവിധ തരം ചട്ടിപ്പത്തിരകള്‍, ഇറച്ചി കേക്കുകള്‍, കിളിക്കൂട്, മുട്ടമാല, തുടങ്ങി നൂറിലേറെ വരുന്ന നാടന്‍ വിഭവങ്ങളും നോമ്പുതുറക്ക് ഉപയോഗിക്കുന്നുണ്ട്.

നോമ്പ് കാലത്ത് വൈകീട്ട് നാല് മണിയോടെയാണ് ബേക്കറികള്‍ സജീവമാകുന്നത്. ആദ്യവാരത്തില്‍ വീട്ടിലെ വിഭവങ്ങൾ കൊണ്ടാണ് നോമ്പുതുറക്കുന്നതെങ്കില്‍ പിന്നീട് ഇത്തരം പലഹാരങ്ങളും നോമ്പുതുറയില്‍ ഇടംപിടിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ബേക്കറി ജോലി ചെയ്യുന്നവരെ പോലും നാട്ടിലെത്തിച്ചാണ് പലരും അറേബ്യന്‍ വിഭവങ്ങളൊരുക്കുന്നത്.
First published: June 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍