HOME » NEWS » Life » ARE CROWS ARE THE MOST INTELLIGENT BIRDS ON THE PLANET UPDATE AS

കാക്ക ഏറ്റവും ബുദ്ധിയുള്ള പക്ഷിയാണോ ? കാക്കത്തൊള്ളായിരം കാരണങ്ങൾ

നമ്മുടെ വീടും നാടും പരിസരവും ശുചിയാക്കി വയ്ക്കുന്നതിൽ കാക്കകൾക്കുള്ള പങ്ക് കുട്ടിക്കാലം മുതൽ തന്നെ നമ്മൾ കേട്ടു വരുന്നതാണ്. ദാഹിച്ച് വലഞ്ഞെത്തിയ കാക്ക കല്ലുകൾ പെറുക്കിയിട്ട് വെള്ളം കുടിച്ച കുട്ടിക്കഥ അതിന്റെ ബുദ്ധിശക്തിക്കും തെളിവാണ്. കാക്കകൾ ഏറ്റവും ബുദ്ധിയുള്ള പക്ഷികളിലൊന്നാണെന്ന് വിദഗ്ധരും സമര്‍ഥിക്കുന്നുണ്ട്.

Asha Sulfiker | news18
Updated: January 23, 2020, 3:38 PM IST
കാക്ക ഏറ്റവും ബുദ്ധിയുള്ള പക്ഷിയാണോ ? കാക്കത്തൊള്ളായിരം  കാരണങ്ങൾ
crow
  • News18
  • Last Updated: January 23, 2020, 3:38 PM IST
  • Share this:
എന്താണ് കാക്കകളെ വ്യത്യസ്തമാക്കുന്നത് ?

1. കാരണങ്ങളും ഫലവും വ്യക്തമായി മനസിലാക്കും

മനുഷ്യനുമായി അടുത്ത് ഇടപഴകുന്നതിനാൽ തന്നെ മനുഷ്യനെ ഇത്രയേറെ നിരീക്ഷിക്കുന്ന മറ്റൊരു ജീവിയും വേറെ ഇല്ല. മനുഷ്യന്റെ പ്രവർത്തി സൂക്ഷ്മമായി നിരീക്ഷിക്കുക മാത്രമല്ല, അത് എന്തിനാണെന്നു മനസ്സിലാക്കുക കൂടി ചെയ്യും. മീൻ ഉണക്കാനിട്ടാൽ മനുഷ്യൻ പരിസരത്ത് നിന്ന് പോകുന്നത് വരെ ക്ഷമയോടെ നോക്കിയിരുന്ന്, തക്കം കിട്ടിയാൽ വല മാറ്റി ആവശ്യത്തിന് മീനും കൊക്കിലൊതുക്കി പറന്നുയരുന്ന കാക്കകളെ കണ്ടിട്ടില്ലേ

2. വെള്ളത്തിന്റെ സ്ഥാനവും ആഴവും തിരിച്ചറിയാം

താഴ്ഭാഗത്തുണ്ടായിരുന്ന വെള്ളം മുകളിലെത്താൻ കല്ലുകളിട്ട കാക്കയുടെ കഥ കുട്ടിക്കാലത്ത് നമ്മൾ കേട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങൾ വിദേശരാജ്യങ്ങൾ നടത്തിയിരുന്നു. ട്യ‌ൂബിൽ വെള്ളം ഒഴിച്ച് അതിൽ ഭക്ഷണം വച്ചിട്ടായിരുന്നു പരീക്ഷണം. കല്ലുകളും കനമുള്ള വസ്തുക്കളും ഇട്ട് കൃത്യമായി ഭക്ഷണം മുകളിലെത്തിക്കുകയായിരുന്നു. ട്യൂബുകളിൽ വ്യത്യസ്ത അളവിൽ വെള്ളം നിറച്ച് സമാന പരീക്ഷണം ആവർത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ വെള്ളമുള്ള ഏറ്റവും കുറവ് അധ്വാനം വേണ്ടി വരുന്ന ഒരു ട്യൂബാണ് കാക്ക തെരഞ്ഞെടുത്തത്. ഇക്കാര്യത്തിൽ ഏഴ് വയസുള്ള ഒരു കുട്ടിയുടെ ബുദ്ധി സാമർഥ്യമാണ് കാക്കകൾ കാണിച്ചതെന്നും ഗവേഷകർ പറയുന്നു.

3.കലിപ്പൻമാരാണ് കാക്കകൾ; വൈരാഗ്യം മനസിൽ സൂക്ഷിക്കും

ആളുകളുടെ മുഖം തിരിച്ചറിയാനുള്ള ശേഷി കാക്കകൾക്കുണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുള്ളവരാണെങ്കിൽ. കൂട് നശിപ്പിച്ചവരെയടക്കം കാക്കകൾ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്. അത് അവയുടെ വൈരാഗ്യമനോഭാവത്തിന്റെ തെളിവാണ്. വൈരാഗ്യം സൂക്ഷിക്കുന്നതിന് പുറമെ മറ്റ് കാക്കകളുമായി ഇത് പങ്കു വയ്ക്കുകയും ചെയ്യാറുണ്ടെന്നും ഗവേഷകർ പറയുന്നു. അതുകൊണ്ടാണ് ചില സമയങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ആക്രമണം നടത്തുന്നത്.

4 മരിച്ച കാക്കകൾക്കായി സംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കും

കൂട്ടത്തിലൊരു കാക്ക ചത്താൽ മറ്റു കാക്കകൾ ചുറ്റും കൂടി വലിയ ശബ്ദത്തിൽ ഒച്ചയുണ്ടാക്കാറുണ്ട്. അപകടത്തെക്കുറിച്ച് മനസിലാക്കാനാണ് ഇത്തരത്തിൽ ചത്ത കാക്കയ്ക്ക് ചുറ്റും കൂടി നിൽക്കുന്നതെന്നും ചില ഗവേഷകർ പഠനത്തിൽ മനസിലാക്കി.

5. സങ്കീർണമായ കാര്യങ്ങൾ എളുപ്പത്തിലാക്കും

സങ്കീര്‍ണ്ണവും പലഘട്ടങ്ങളും അടങ്ങിയ കാര്യങ്ങൾ കാക്കകൾ ലളിതമായി ചെയ്തു തീർക്കുമെന്നും പരീക്ഷണത്തിൽ തെളിഞ്ഞുണ്ട്. അതിസങ്കീര്‍ണമായ ഘട്ടങ്ങൾ ഉൾപ്പെടുത്തി ഭക്ഷണം ഒളിപ്പിച്ചു വച്ച പരീക്ഷണത്തിലൂടെയാണ് ഇതൊക്കെ എളുപ്പത്തില്‍ പരിഹരിക്കാൻ കാക്കകൾക്ക് കഴിയുമെന്ന് മനസിലായത്.

6. ആവശ്യമുള്ള ഉപകരണങ്ങൾ രൂപപ്പെടുത്തും

ഓരോ ഘട്ടത്തിൽ തങ്ങൾക്ക് ആവശ്യം വേണ്ടി വരുന്ന ഉപകരണങ്ങൾ കാക്കകൾ സ്വയം രൂപപ്പെടുത്തിയെടുക്കുമെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കമ്പോ കല്ലോ എന്ത് തന്നെയായാലും അത് സാഹചര്യം അനുസരിച്ച് രൂപപ്പെടുത്തിയെടുക്കും

7.കൂട്ടത്തിലെ സ്വാർഥന്മാരെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തും

സ്വന്തം കൂട്ടത്തിലെ സ്വാര്‍ഥൻമാരെ തിരിച്ചറിയാനും അവരിൽ നിന്ന് അകലാനും അവരെ അകറ്റി നിർത്താനും കാക്കകൾക്ക് പ്രത്യേക കഴിവുണ്ടെന്നും ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

8. ആത്മനിയന്ത്രണം

സഹജമായ വാസനകൾക്ക് അനുസരിച്ച് മാത്രം കാക്കകൾ പ്രവർത്തിക്കില്ല. മുൻകൂറായി കാര്യങ്ങൾ കണ്ട് പ്രതിഫലം മികച്ചതാണ് ലഭിക്കുന്നതെങ്കിൽ അതിനായി ആത്മസംയമനം പാലിച്ച് കാത്തിരിക്കും.

9.ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യും

ഭാവിയിൽ ആവശ്യമുണ്ടെന്ന് തോന്നുന്ന കാര്യങ്ങൾ കരുതി വയ്ക്കാൻ കാക്കകൾ ശ്രദ്ധിക്കാറുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ കടന്നു ചിന്തിച്ച് ഭാവികാര്യങ്ങളും തീരുമാനിച്ച് വയ്ക്കാനും കാക്കകൾക്കാകുമെന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

10.നല്ലത് ചെയ്ത ആളുകളെ ഓർത്തു വയ്ക്കും

വൈരാഗ്യം മനസിൽ സൂക്ഷിക്കുന്നത് പോലെ നല്ലതു ചെയ്ത തങ്ങളോട് നല്ല പോലെ ഇടപെട്ട ആളുകളെയും കാക്കകൾ ഓർത്തു വയ്ക്കാറുണ്ട്.

11.ആംഗ്യങ്ങളിലൂടെ ആശയവിനിമയം

സംസാരിക്കാൻ ആരംഭിക്കുന്നതിന് മുമ്പ് കുഞ്ഞുങ്ങൾ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്നത് പോലെ കാക്കകളും പരസ്പരം ആശയവിനിമയത്തിനായി ആംഗ്യങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

12. കുസൃതിക്കുടുക്കളാണ് കാക്കകൾ

കുസൃതിയും കുറുമ്പും കാട്ടാൻ ഇഷ്ടപ്പെടുന്നവരാണ് കാക്കകളെന്ന് ദീർഘനാളത്തെ നിരീക്ഷണത്തിലൂടെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

(വിവരങ്ങള്‍‌ക്ക് കടപ്പാട്: https://www.sciencealert.com/)
Published by: Asha Sulfiker
First published: January 23, 2020, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading