• HOME
  • »
  • NEWS
  • »
  • life
  • »
  • Parenting | ജോലിത്തിരക്കുള്ള രക്ഷിതാവാണോ? വീട്ടിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില ടിപ്പുകൾ ഇതാ

Parenting | ജോലിത്തിരക്കുള്ള രക്ഷിതാവാണോ? വീട്ടിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില ടിപ്പുകൾ ഇതാ

ചില കാര്യങ്ങൾ കണ്ടറിഞ്ഞ് തീരുമാനം എടുക്കാനുള്ള കഴിവാണ് നിങ്ങൾക്ക് ആദ്യം വേണ്ടത്

  • Last Updated :
  • Share this:
    കുട്ടികളോടൊന്നിച്ച് ഒരുപാടു സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരായിരിക്കും പല മാതാപിതാക്കളും (Parents). എന്നാൽ ജോലിഭാരം (Work Load) കാരണം ചിലർക്ക് അത് എപ്പോഴും സാധിച്ചെന്നു വരില്ല. കുട്ടികളെ നോക്കാൻ തങ്ങൾ എപ്പോഴും അടുത്തില്ലല്ലോ എന്ന തോന്നലിൽ പല മാതാപിതാക്കളും വിഷമിക്കുന്നത് സാധാരണമാണ്. എന്നാൽ ചില തയ്യാറെടുപ്പുകളും പരിശീലനങ്ങളും ഉണ്ടെങ്കിൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും.

    ചില കാര്യങ്ങൾ കണ്ടറിഞ്ഞ് തീരുമാനം എടുക്കാനുള്ള കഴിവാണ് നിങ്ങൾക്ക് ആദ്യം വേണ്ടത്. ഉദാഹരണത്തിന്, മൂന്നു വയസുള്ള ഒരു കുട്ടിയെ ഒറ്റക്കിരുത്തി നിങ്ങൾക്ക് ജോലിക്കു പോകാൻ സാധിക്കില്ല. എന്നാൽ 16 വയസുള്ള ഒരു കുട്ടിയെ തനിച്ചിരുത്തി പോകാൻ കഴിയും. ഈ പ്രായക്കാരെ വീട്ടിൽ സ്വതന്ത്രമായി വിടുന്നത് അവർക്ക് ഒരു നല്ല അനുഭവമായിരിക്കും സമ്മാനിക്കുക. അതവർക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകും. അതിനായി മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില ലളിതമായ ടിപ്പുകളാണ് താഴെ പറയുന്നത്.

    അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരാക്കുക (Do a run-through of unexpected situations)

    നിങ്ങളുടെ കുട്ടികൾ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള അടിയന്തിര സാഹചര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. റഫ്രിജറേറ്ററിലോ അവർക്ക് കാണാനാകുന്ന ഏതെങ്കിലും സ്ഥലത്തിലോ ഇത്തരം സാഹചര്യങ്ങളെക്കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എഴുതിയ ഒരു ലിസ്റ്റ് ഒട്ടിച്ചു വെയ്ക്കുക. അവർക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം ഇത് എഴുതേണ്ടത്. ലിസ്റ്റ് തയ്യാറാക്കുമ്പോൾ, നിങ്ങളുടെ കുട്ടിയുടെ വ്യക്തിത്വവും പ്രായവുമെല്ലാം കണക്കിലെടുക്കുകയും വേണം.

    കുട്ടികളെ ഇടക്കിടക്ക് ശ്രദ്ധിക്കാൻ ആരെയെങ്കിലും ഏൽപിക്കുക (Ask someone to check in on them)

    നിങ്ങളുടെ കുട്ടിയെ ഇടക്കിടക്ക് ശ്രദ്ധിക്കണമെന്ന് അടുത്തുള്ള അയൽവാസികളെയോ ബന്ധുക്കളെയോ പറഞ്ഞേൽപിക്കാം. ഇടക്കിടെ ഫോണിൽ വിളിച്ച് നിങ്ങൾക്കും വിവരങ്ങൾ അന്വേഷിക്കാം. ജോലിസ്ഥലത്ത് ആയിരിക്കുമ്പോൾ കുട്ടികളെ ഓർത്തുള്ള ആശങ്ക അൽപം കുറയാനും ഇത് സഹായിക്കും.

    നിങ്ങളെ ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യം മുൻപിൽ കണ്ട്, ഒരു ബാക്കപ്പ് പ്ലാൻ തയ്യാറാക്കുക (Backup plan for when they cannot reach you)

    എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. ഉദാഹരണത്തിന്, ഒരു കൊടുങ്കാറ്റോ മഴയോ ഉണ്ടായി കറണ്ട് പോയെന്നിരിക്കട്ടെ. ഇത്തരം സാഹചര്യങ്ങളിൽ പൂർണമായി ചാർജ് ചെയ്ത മൊബൈൽ ഫോണോ അതുമല്ലെങ്കിൽ ഒരു ലാൻഡ്‌ഫോണോ അവരുടെ പക്കൽ ഉണ്ടായിരിക്കണം. കുട്ടികൾക്ക് നിങ്ങളെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങൾക്കു പരിചയമുള്ള, പെട്ടെന്ന് സഹായത്തിനെത്താൻ സാധിക്കുന്ന വിശ്വസ്തരെ വിളിക്കണമെന്ന് അവരോട് പറയുക.

    ഇടക്കിടെ വീഡിയോ കോൾ ചെയ്യുക (Schedule a video check-in)

    നിങ്ങളുടെ കുട്ടി സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുന്നതിന് ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യുക.
    Published by:Arun krishna
    First published: