ജനുവരി
ഈ മാസം പ്രതീക്ഷിക്കാതെ പണം വന്നു ചേരും. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, ആരോഗ്യം ശ്രദ്ധിക്കുക. ഒരു ആത്മീയ യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്.
റിലേഷൻഷിപ്പ്: നിങ്ങളോട് അടുപ്പമുണ്ടെന്ന് കരുതുന്ന ഒരാളുടെ ആകര്‍ഷണശക്തി നഷ്ടപ്പെടുന്നതായി നിങ്ങള്‍ക്ക് തോന്നും. സങ്കീര്‍ണ്ണമായ ചില കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും.
കരിയര്‍: ജോലിസ്ഥലത്ത് പുതിയ പദവികള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക.
ഭാഗ്യ നിറം: കടും ചുവപ്പ്
ഫെബ്രുവരി
നിങ്ങള്‍ കൂടുതല്‍ റിസ്ക് എടുക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.
റിലേഷൻഷിപ്പ്: ചില മുറിപ്പാടുകള്‍ ഉണ്ടാക്കിയ ബന്ധങ്ങള്‍ ഇനി മുതല്‍ നിങ്ങളെ അലട്ടില്ല. പങ്കാളിയുടെ പെരുമാറ്റത്തില്‍ ഇഷ്ടക്കേടുകള്‍ ഉണ്ടെങ്കില്‍ തുറന്ന് പറയുക.
കരിയര്‍: ഏറെ നാളുകളായി നിങ്ങള്‍ ആഗ്രഹിച്ച ലക്ഷ്യത്തിന്റെ അടുത്തെത്തിയതായി നിങ്ങള്‍ക്ക് തോന്നും. ഒരു പ്രധാന ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാൻ നിങ്ങള്‍ക്ക് തോന്നിയേക്കാം.
ഭാഗ്യ നിറം: മൗവ് നിറം
മാര്‍ച്ച്
കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. നിങ്ങളെക്കുറിച്ച് മറ്റൊരാള്‍ ചിന്തിക്കുന്നുവെന്നത് അറിയുന്നത് നിങ്ങളുടെ കാഴ്ചപ്പാട് മാറ്റും.
റിലേഷൻഷിപ്പ്: നിങ്ങള്‍ക്ക് ഇതുവരെ ഇഷ്ടമില്ലാതിരുന്ന ഒരാളുമായി അടുപ്പത്തിലാകാന്‍ സാധ്യതയുണ്ട്. വിവാഹം കഴിഞ്ഞവരുടെ ജീവിതത്തില്‍ സമാധാനപരമായ സാഹചര്യമുണ്ടാകും.
കരിയര്‍: ജോലിയില്‍ പുതിയതായി ജോയിന്‍ ചെയ്തവരാണെങ്കില്‍ നിങ്ങളെ മറ്റുള്ളവര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഓര്‍ക്കുക. ജോലി സംബന്ധമായ ഒരു യാത്ര ഉടന്‍ ഉണ്ടാകാം.
ഭാഗ്യ നിറം: മഞ്ഞ
ഏപ്രില്‍
മുടങ്ങിക്കിടന്ന നിയമപരമായ കാര്യങ്ങളില്‍ നീക്കുപോക്ക് ഉണ്ടാകും. കുടുംബ ആഘോഷങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കും. ഒരു പങ്കാളിയെ കണ്ടുമുട്ടുകയും അടുത്തിടപഴകാന്‍ അവസരം ലഭിക്കുകയും ചെയ്യും.
റിലേഷൻഷിപ്പ്: ബന്ധങ്ങളില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കരിയര്‍: ചെറിയ നിരാശ ഉണ്ടാകാം. കുറച്ചു കാലത്തേക്ക് കാര്യങ്ങള്‍ നിങ്ങള്‍ പ്ലാന്‍ ചെയ്ത പോലെ നടക്കണമെന്നില്ല. എന്നാല്‍ പുതിയതും മികച്ച ബിസിനസ് ബന്ധങ്ങള്‍ ഉണ്ടാക്കാനും പറ്റിയ സമയമാണിത്.
ഭാഗ്യ നിറം: പച്ച
മെയ്
ആകസ്മികമായ ഒരു കൂടിക്കാഴ്ച ഉണ്ടാകും. നിയമപരമായ കാര്യങ്ങള്‍ കാരണം ചില തടസങ്ങള്‍ അനുഭവപ്പെടും. നിങ്ങളുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുക.
റിലേഷൻഷിപ്പ്: നിങ്ങളുടെ പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.നിങ്ങളുടെ യഥാര്‍ത്ഥ അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നിലൂടെ ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സമയം വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഓര്‍ക്കുക.
കരിയര്‍: നിങ്ങള്‍ ഏറ്റെടുത്ത ജോലി നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. ജോലിയിലെ സമ്മര്‍ദം കുറയാന്‍ സാധ്യതയുണ്ട്.
ഭാഗ്യ നിറം: ടാംഗറിന്‍
ജൂണ്‍
കുടുംബവുമൊത്ത് സമയം ചെലവഴിക്കുന്നത് നിങ്ങളെ സ്വാധീനിച്ചേക്കാം. ദൂരെ താമസിക്കുന്ന ഒരു സുഹൃത്ത് നിങ്ങളെ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ അയല്പക്കത്തുള്ള ആരെങ്കിലും ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
റിലേഷൻഷിപ്പ്: നിങ്ങളുടെ പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ മനസിലാകും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുക.
കരിയര്‍: അംഗീകാരവും പ്രതിഫലവും അമിതമായി ലഭിക്കും.ഓര്‍ഗനൈസിഡ് ആയിട്ടുള്ള പേപ്പര്‍ വര്‍ക്കുകള്‍ നിങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കാന്‍ സഹായിക്കും.
ഭാഗ്യ നിറം: വയലറ്റ്
ജൂലൈ
മറ്റൊരാളെക്കുറിച്ചുള്ള നിങ്ങളുടെ മുന്‍വിധി തെറ്റാണെന്ന് ബോധ്യപ്പെടും.നിങ്ങളുടെ സമീപത്തുള്ള കഴിവുള്ള ഒരാള്‍ നിങ്ങളെ പ്രചോദിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ക്രമേണ ഉയരും.
റിലേഷൻഷിപ്പ്: ബന്ധങ്ങളിൽ എപ്പോഴും കമാന്‍ഡിംഗ് സ്ഥാനത്ത് തുടരുന്നത് നല്ലതല്ല. സൗഹൃദപരമായ ഒരു ഉപദേശം ലഭിക്കാന്‍ സാധ്യതയുണ്ട്.
കരിയര്‍: നിങ്ങളുടെ ഇപ്പോഴത്തെ റോളില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ഒരു വിദേശ അവസരം നിങ്ങളുടെ മനസിൽ കടന്ന് വരും.
ഭാഗ്യ നിറം: പിങ്ക്
ആഗസ്റ്റ്
നിങ്ങളുടെ സമീപത്തുള്ള ആളുകള്‍ക്ക് നിങ്ങള്‍ പ്രചോദനം നല്‍കും.
അവര്‍ നിങ്ങളുടെ ഉപദേശം തേടും.
റിലേഷൻഷിപ്പ്: നിങ്ങളുടെ പങ്കാളിക്ക് ആശയവിനിമയത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടും. നിങ്ങള്‍ക്ക് പങ്കാളിയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞേക്കില്ല, എന്നാല്‍ പിന്നീട് അത് അറിയുകയും നിങ്ങള്‍ക്ക് ആ പ്രശ്നം പരിഹരിക്കാൻ കഴിയുകയും ചെയ്യും.
കരിയര്‍: ജോലിസ്ഥലത്ത് ഉയര്‍ച്ച ഉണ്ടാകുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. ജോലിയില്‍ ചില പുതിയ കാഴ്ചപ്പാടുകള്‍ നിങ്ങള്‍ സ്വീകരിക്കും.
ഭാഗ്യ നിറം: തവിട്ടുനിറം
സെപ്റ്റംബര്‍
കൂടുതല്‍ നിരീക്ഷിച്ച് പ്രവര്‍ത്തിക്കാനുമുള്ള സമയമാണിത്. ഒന്നിലും തിടുക്കം കൂട്ടരുത്. ചില ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
റിലേഷൻഷിപ്പ്: മുന്‍കാലങ്ങളില്‍ തെറ്റിദ്ധാരണ അനുഭവപ്പെട്ടത് പിന്നീട് ഇല്ലാതാകും. നിങ്ങളുടെ കമ്മിറ്റ്മെന്റ് ബന്ധങ്ങള്‍ നിലനിര്‍ത്തും.
കരിയര്‍: നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ഷെഡ്യൂള്‍ ആയിരിക്കും ഉണ്ടായിരിക്കുക. വളര്‍ച്ചാ സാധ്യതകള്‍ ഇപ്പോള്‍ വ്യക്തമല്ല. സാമ്പത്തിക സ്ഥിതി കൂടുതല്‍ സ്ഥിരതയുള്ളതായി തോന്നും.
ഭാഗ്യ നിറം: മെറൂണ്‍
ഒക്ടോബര്‍
നിങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ ചില കലഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സഹോദരങ്ങള്‍ മാതാപിതാക്കളെ പിന്തുണച്ചേക്കാം. ഒരു ചെറിയ യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്.
റിലേഷൻഷിപ്പ്: മറ്റുള്ളവരെക്കുറിച്ച് കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ശ്രദ്ധിക്കുക, കാരണം അത് ചിലപ്പോള്‍ അവരെ വേദനിപ്പിച്ചേക്കാം. തങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും പരിഗണിക്കുന്ന ഒരാളായാകും പങ്കാളി നിങ്ങളെ കരുതുന്നത്.
കരിയര്‍: അശ്രദ്ധ മൂലം ചില നഷ്ടങ്ങളുണ്ടാകും. മാസത്തിന്റെ അവസാനം പുതിയതും നല്ലതുമായ ചില കാര്യങ്ങള്‍ നടക്കും.
ഭാഗ്യ നിറം: റോയല്‍ ബ്ലൂ
നവംബര്‍
ഈ മാസം ആഘോഷങ്ങളും കുടുംബയോഗങ്ങളും ഉണ്ടാകും. നിങ്ങള്‍ക്ക് പതിവിലും കൂടുതല്‍ ഉന്മേഷം അനുഭവപ്പെടും. ചില പഴയ കേസുകള്‍ സ്വയം പരിഹരിക്കപ്പെടും. ചെറിയ മോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ട്, ജാഗ്രത പാലിക്കുക.
റിലേഷൻഷിപ്പ്: നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. അവിവാഹിതര്‍, ജോലിസ്ഥലത്ത് ആകര്‍ഷകമായ ഒരാളെ കണ്ടെത്തിയേക്കാം. നിങ്ങളുടെ ലാളിത്യമാണ് ഒരു വ്യക്തിയെ ആകര്‍ഷിക്കുന്നത്.
കരിയര്‍: പുതിയതും വ്യത്യസ്തവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയ സമയമാണ്. മുതിര്‍ന്നവര്‍ നിങ്ങളുടെ കുറവുകള്‍ ശ്രദ്ധിക്കുകയും നിങ്ങളെ തിരുത്തുകയും ചെയ്തേക്കാം. ഒരു ബിസിനസ്സ് അവസരം നിങ്ങളെ ആവേശം കൊള്ളിച്ചേക്കാം.
ഭാഗ്യ നിറം: കടും പര്‍പ്പിള്‍
ഡിസംബര്‍
നിങ്ങളുടെ പെരുമാറ്റം കാരണം ചിലപ്പോള്‍ നിങ്ങള്‍ അവഗണിക്കപ്പെടുന്നതായി തോന്നിയേക്കാം. ഒറ്റയ്ക്ക് കുറച്ച് സമയം ചിലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. രസകരമായ ഒരു യാത്രാ ചെയ്യാന്‍ സാധ്യതയുണ്ട്.
റിലേഷൻഷിപ്പ്: തീര്‍പ്പാക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങളോട് അടുപ്പമുള്ള ഒരാള്‍ നിങ്ങളുടെ ബന്ധത്തെ അംഗീകരിക്കാന്‍ സാധ്യതയില്ല.
കരിയര്‍: തൊഴില്‍പരമായി നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടില്ല. നിങ്ങളുടെ ടാസ്ക് പൂര്‍ത്തിയാക്കാന്‍ വിവിധ ഇടങ്ങളില്‍ നിന്ന് നിങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കും.
ഭാഗ്യ നിറം: ലൈലാക്ക്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.