• HOME
 • »
 • NEWS
 • »
 • life
 • »
 • ബ്രസീലിയന്‍ മണ്ണില്‍ ഫുട്ബോള്‍ കളിച്ച അരിന്ദം ഘോഷാല്‍ ജീവിക്കാനായി ഓട്ടോ ഓടിക്കുന്നു

ബ്രസീലിയന്‍ മണ്ണില്‍ ഫുട്ബോള്‍ കളിച്ച അരിന്ദം ഘോഷാല്‍ ജീവിക്കാനായി ഓട്ടോ ഓടിക്കുന്നു

പെലെയുടെ നാട്ടില്‍ കളിക്കാന്‍ അവസരം ലഭിച്ച ബംഗാളില്‍ നിന്നുള്ള ഏക ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം

 • Last Updated :
 • Share this:
  #രുദ്ര നാരായണ്‍ റോയ്

  ബ്രസീലിയന്‍ മണ്ണില്‍ ലോകകപ്പ് ഫുട്ബോള്‍ കളിച്ചതിന്റെ അനുഭവപരിചയമുണ്ടായിട്ടും അരിന്ദം ഘോഷാല്‍ എന്ന ഫുട്ബോൾ താരം ജീവിതം മുന്നോട്ട് നയിക്കാനുള്ള ഓട്ടത്തിലാണ്. സാമ്പത്തിക പരാധീനതകൾക്കിടയിലും തന്റെ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ അദ്ദേഹം ഇപ്പോഴും പതിവായി പരിശീലനം തുടരുന്നു. കാരണം ഫുട്‌ബോളിനെ വെറുമൊരു കായിക ഇനമായല്ല, ജീവന് തുല്യമാണ് അരിന്ദം സ്നേഹിക്കുന്നത്.

  ബംഗാളിലെ മധ്യംഗ്രാം നിവാസിയാണ് അരിന്ദം ഘോഷാല്‍. 2010ല്‍ ബ്രസീലില്‍ നടന്ന ഫിഫ ഹോംലെസ് വേള്‍ഡ് കപ്പില്‍ അദ്ദേഹം ഇന്ത്യയ്ക്കു വേണ്ടി കളിച്ചിരുന്നു. അന്ന് ഗോള്‍കീപ്പറായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പെലെയുടെ നാട്ടില്‍ കളിക്കാന്‍ അവസരം ലഭിച്ച ബംഗാളില്‍ നിന്നുള്ള ഏക ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ലോകകപ്പില്‍ ഗോള്‍കീപ്പറുടെ റോള്‍ അരിന്ദം മികച്ചതാക്കി. ഈസ്റ്റ് ബംഗാള്‍ ജൂനിയേഴ്‌സ്, എഫ്‌സിഐ, രാജസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്കായും അരിന്ദം ജേഴ്സിയണിഞ്ഞിട്ടുണ്ട്.

  എന്നാൽ 12 വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാം മാറി മറിഞ്ഞു. കളിക്കിടെ അദ്ദേഹത്തിന് സാരമായി പരിക്കേല്‍ക്കുകയും വലതു കാല്‍മുട്ടിന്റെ ജോയിന്റ് മൂന്നായി ഒടിഞ്ഞു. ഒരു ഓപ്പറേഷനും കഴിഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന്റെ മനോധൈര്യം കുറഞ്ഞു. എന്നാൽ, കാല്‍പ്പന്ത് കളിയോടുള്ള ഇഷ്ടത്തില്‍ നിന്ന് അദ്ദേഹത്തിന് ഒരുപാട് നാളൊന്നും മാറി നില്‍ക്കാനിയില്ല.

  എന്നാല്‍, സാമ്പത്തികമായി അദ്ദേഹം വളരെ ബുദ്ധിമുട്ടിലാണ്. അതിനാല്‍, കാലിലെ ഓപ്പറേഷന്‍ ചെയ്ത കമ്പി നീക്കം ചെയ്യാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നും ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പതിവായി പരിശീലനം ചെയ്യുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അരിന്ദത്തിന് അച്ഛനെ നഷ്ടമായത്. അമ്മയോടൊപ്പം വാടക വീട്ടിലാണ് അരിന്ദം താമസിക്കുന്നത്. രാവിലെ കുറച്ച് സമയം ഓട്ടോ ഓടിച്ചാണ് അദ്ദേഹം ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. മധ്യംഗ്രാം എംഎല്‍എയും ഭക്ഷ്യ മന്ത്രിയുമായ രതിന്‍ ഘോഷിന്റെ പിന്തുണയോടെയാണ് അരിന്ദം ഓട്ടോ ഓടിക്കുന്നത്.

  ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ബ്രസീലിന്റെ കളി കാണാന്‍ പോകണമെന്ന് അരിന്ദത്തിന് ആഗ്രഹമുണ്ടായിരുന്നു. അതൊരു സ്വപ്‌നമായിരുന്നു. നിലവില്‍, പണത്തിന് വേണ്ടി മാത്രമാണ് അരിന്ദം ഫുട്‌ബോള്‍ കളിക്കുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം വിവിധ ടീമുകള്‍ക്കായും അദ്ദേഹം കളത്തിലിറങ്ങാറുണ്ട്.

  നവംബര്‍ 20നാണ് ഖത്തറില്‍ ഫിഫ ലോകകപ്പ് മത്സരം ആരംഭിച്ചത്. 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 18നാണ് ലോകകപ്പ് ഫൈനല്‍. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന മത്സരം നടന്നത്. ലുസൈലിനെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

  ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി 220 ബില്യണ്‍ ഡോളര്‍ രാജ്യം ചെലവഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 10 ബില്യണ്‍ ഡോളര്‍ സ്‌റ്റേഡിയങ്ങള്‍ക്കായും വിമാനത്താവളങ്ങള്‍, പുതിയ റോഡുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഹബ്ബുകള്‍, അണ്ടര്‍ഗ്രൗണ്ട് ഗതാഗതം എന്നിവയ്ക്കായി 210 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

  Summary: Arindam Ghoshal who played world cup football in Brazil is now an autodriver
  Published by:user_57
  First published: