ഇന്റർഫേസ് /വാർത്ത /Life / കൂറ്റനാട്ടുകാർ പറയുന്നു.. 'ആർട്ടിക്കിൾ 14'; അത് മ്മടെ കുഞ്ഞുക്കുട്ടന്റെ ഓട്ടോയല്ലേ

കൂറ്റനാട്ടുകാർ പറയുന്നു.. 'ആർട്ടിക്കിൾ 14'; അത് മ്മടെ കുഞ്ഞുക്കുട്ടന്റെ ഓട്ടോയല്ലേ

കുഞ്ഞുക്കുട്ടൻ തന്റെ ഓട്ടോയ്ക്ക് ഒപ്പം

കുഞ്ഞുക്കുട്ടൻ തന്റെ ഓട്ടോയ്ക്ക് ഒപ്പം

കുഞ്ഞുകുട്ടൻ 27 വർഷം മുൻപാണ് ഓട്ടോ വാങ്ങിയത്. അന്നു മുതൽ ഇന്നു വരെ ഓട്ടോയുടെ പേര് ആർട്ടിക്കിൾ 14. മക്കളുടെയോ വീട്ടുകാരുടെയോ ഒന്നും പേര് നൽകാതെ ഈ പേര് നൽകാൻ ഒരു കാരണമുണ്ട്....

  • Share this:

ആർട്ടിക്കിൾ 14... ഇന്ത്യൻ ഭരണഘടനയുടെ മർമ്മമാണ്. എല്ലാവരും തുല്യരാണ് എന്ന് ഭരണഘടന നൽകുന്ന ഉറപ്പ്.  രാജ്യത്ത്‌  മതം, വംശം, ജാതി, ലിംഗം എന്നിവയുടെ പേരിൽ വിവേചനം പാടില്ലെന്ന്‌ വ്യക്തമാക്കുകയും തുല്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഭരണഘടനയുടെ മർമം. അതാണ് ആർട്ടിക്കിൾ 14. എന്നാൽ പാലക്കാട് കൂറ്റനാട്ടുകാർക്ക് ആർട്ടിക്കിൾ 14 അത് ഒരു ഓട്ടോയാണ്. നാട്ടുകാരുടെ സ്വന്തം കുഞ്ഞുകുട്ടന്റെ ഓട്ടോ.

ആർട്ടിക്കിൾ 14 ന്റെ കഥ

ആനക്കര സ്വദേശി കുഞ്ഞുകുട്ടൻ, 27 വർഷം മുൻപാണ് ഓട്ടോ വാങ്ങിയത്. അന്നു മുതൽ ഇന്നു വരെ ഓട്ടോയുടെ പേര് ആർട്ടിക്കിൾ 14. ഓട്ടോയ്ക്ക് മക്കളുടെയോ വീട്ടുകാരുടെയോ ഒന്നും പേര് നൽകാതെ ഈ പേര് നൽകാൻ ഒരു കാരണമുണ്ട്. പത്താം ക്ലാസിൽ കുഞ്ഞുകുട്ടൻ പഠിച്ച ചരിത്രവും പൗരധർമ്മവും എന്ന പാഠമാണ് ആർട്ടിക്കിൾ 14 പരിചയപ്പെടുത്തിയത്. അന്ന് മനസ്സിൽ പതിഞ്ഞ ആർട്ടിക്കിൾ 14. ജീവിതം മുഴുവൻ കൊണ്ടു നടക്കുകയാണ് കുഞ്ഞുകുട്ടൻ.

എല്ലാവരും തുല്യർ

കുഞ്ഞുക്കുട്ടന് ജാതിയും മതവുമില്ല. എല്ലാവരും തുല്യർ. തന്റെ ഓട്ടോയിൽ കയറുന്ന എല്ലാവരും കുഞ്ഞുക്കുട്ടന് ഒരുപോലെയാണ്. വേർതിരിവില്ല. ചില ഓട്ടോകളിൽ മക്കളുടെയോ വീടിന്റെയോ പേര് എഴുതുന്നതിനാൽ ഓട്ടോക്കാരന്റെ ജാതിയും മതവും അറിയാൻ കഴിയും എന്ന് കുഞ്ഞുക്കുട്ടൻ പറയുന്നു. അതൊഴിവാക്കാൻ കൂടിയാണ് ഓട്ടോയ്ക്ക് ആർട്ടിക്കിൾ 14 എന്ന് പേര് നൽകിയത് എന്നാണ് കുഞ്ഞിക്കുട്ടന്റെ വാദം.

Alsp Read- മരണ വീട്ടിൽ പോയ അച്ഛനെ തേടിയെത്തിയത് മകന്റെ മരണവാർത്ത

First published:

Tags: Auto, Palakkad