• HOME
 • »
 • NEWS
 • »
 • life
 • »
 • ആരോഗ്യ രംഗത്ത് വിപ്ലവമൊരുക്കി AI; അൽഷിമേഴ്‌സ് രോഗത്തിന് പ്രതിവിധിയുമായി ഗവേഷകർ

ആരോഗ്യ രംഗത്ത് വിപ്ലവമൊരുക്കി AI; അൽഷിമേഴ്‌സ് രോഗത്തിന് പ്രതിവിധിയുമായി ഗവേഷകർ

എഫ് ഡി എ അംഗീകരിച്ചതും ചികിത്സാപരമായി പരിശോധിച്ച് ഉറപ്പിച്ചതുമായ 80 മരുന്നുകളിലേക്ക് ടീം സ്ക്രീനിംഗ് രീതി പ്രയോഗിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  നമ്മുടെയെല്ലാം ജീവിതത്തിലൊഴിച്ചു കൂടാൻ പറ്റാത്ത ഒരു ഘടകമായി മാറി കൊണ്ടിരിക്കുകയാണ് 'ആർട്ടിഫിഷ്യൽ ഇന്റലിജൻസി'ന്റെ (എഐ) സാധ്യതകൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല വിപ്ലവങ്ങൾക്കും ഊർജമേകാൻ സാധ്യതയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലും വൻ തോതിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്.

  ഇതുപോലെ ആരോഗ്യ രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ വളരെ വലുതാണ്. പല തരത്തിലുള്ള മാറ്റങ്ങൾ ഇതിനോടകം തന്നെ ആരോഗ്യ രംഗത്തും വന്നു കഴിഞ്ഞു. കൂടുതൽ മാറ്റങ്ങൾ ആർട്ടിഫിഷ്യൽ ഇന്റജൻസിലൂടെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് ഗവേഷകർ. അതുപോലെ, അൽഷിമേഴ്സ് രോഗത്തിന് നിലവിൽ ലഭ്യമാകുന്ന മരുന്നുകളെ വളരെ വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരു മെത്തേഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടു കൂടി ഗവേഷകർ ഇപ്പോൾ വികസിപ്പിച്ച് എടുത്തിട്ടുണ്ട്.

  അമിത് ഷാ പരാമര്‍ശിച്ചത് ബാലഭാസ്‌കര്‍ കേസോ?
  അന്വേഷണം നടക്കുകയാണെന്ന് സുരേന്ദ്രന്‍

  ഈ വർദ്ധിച്ചു വരുന്ന, ദുർബല ന്യൂറോ ഡീജനറേറ്റീവ് അവസ്ഥയ്ക്കായി നിലവിലുള്ള ചികിത്സകളെ പുതിയ ചികിത്സാ രീതികളിലേക്ക് മാറ്റാൻ ദ്രുതവും ചിലവു കുറഞ്ഞതുമായ മാർഗത്തെ ഈ രീതി പ്രതിനിധീകരിക്കുന്നു. പ്രധാനമായും, മരുന്നുകളുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് തെറാപ്പിക്ക് പുതിയതും ഇതുവരെ കണ്ടുപിടിക്കാത്ത കാര്യങ്ങളും കണ്ടെത്താൻ സഹായകരമാകും.

  സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു, മുഖം മറയ്ക്കുന്നത് കുറ്റകരമായ രാജ്യങ്ങൾ ഇതാ

  'അൽഷിമേഴ്സ് രോഗത്തിന് എഫ്ഡിഎ അംഗീകരിച്ച മരുന്നുകൾ പുനർനിർമ്മിക്കുന്നത്, ഫലപ്രദമായ ചികിത്സ വേഗത്തിലാക്കുന്നതിന് സഹായിക്കുന്ന ആകർഷകമായ ഒരു ആശയമാണ് - പക്ഷേ നിർഭാഗ്യവശാൽ, മുമ്പ് അംഗീകരിച്ച മരുന്നുകൾക്ക് പോലും ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഗണ്യമായ വിഭവങ്ങൾ ആവശ്യമാണ്, ഇത് അൽഷിമേഴ്സ് രോഗികളുടെ എല്ലാം മരുന്നുകളും വിലയിരുത്തുന്നത് സാധ്യമാകുകയില്ല. അതിനാൽ ഞങ്ങൾ മരുന്നുകൾക്ക് മുൻഗണന നൽകുന്നതിനുള്ള ഫ്രെയിം വർക്ക് നിർമ്മിച്ചു.''- ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകൻ ആർടെം സൊകോലോവ് പറഞ്ഞു.'

  നേച്ച്വർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അവരുടെ ടീം, ഡിആർഐഎഡി (ഡ്രഗ്ഗ് റിപ്പർപ്പസിംഗ് ഇൻ അൽഷിമേഴ്സേർസ് ഡിസീസ്) എന്ന അവരുടെ ഫ്രെയിം വർക്കിനെക്കുറിച്ച് വിശദീകരിച്ചു, അതിൽ മെഷീൻ ലേണിംഗിനെക്കുറിച്ച് പറയുന്നു. മരുന്നുകൾ ഉപയോഗിക്കുമ്പോൾ മനുഷ്യരുടെ മസ്തിഷ്ക ന്യൂറൽ സെല്ലുകൾക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കിയാണ് ഡ്രഗ്ഗ് റിപ്പർപ്പസിംഗ് ഇൻ അൽഷിമേഴ്സേർസ് ഡിസീസ് പ്രവർത്തിക്കുന്നത്.

  ഒരു മരുന്ന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ രോഗത്തിന്റെ തീവ്രതയുടെ മോളിക്യുലർ മാർക്കേർസുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ഈ രീതി നിർണ്ണയിക്കുന്നു. മസ്തിഷ്ക രോഗങ്ങൾക്ക് ഗുണകരവും ദോഷകരവുമായ മരുന്നുകൾ തിരിച്ചറിയാനും ഈ സമീപനം ഗവേഷകരെ അനുവദിച്ചു.

  എഫ് ഡി എ അംഗീകരിച്ചതും ചികിത്സാപരമായി പരിശോധിച്ച് ഉറപ്പിച്ചതുമായ 80 മരുന്നുകളിലേക്ക് ടീം സ്ക്രീനിംഗ് രീതി പ്രയോഗിച്ചു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ബ്ലഡ് ക്യാൻസർ എന്നീ രോഗത്തോട് പോരാടുന്നവർക്കായി ഉപയോഗിക്കുന്നതിന് നിരവധി ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ ഉപയോഗിക്കുന്ന ഒരുകൂട്ടം ആളുകളുടെ ലിസ്റ്റ് ലഭ്യമായിരുന്നു. ഈ മരുന്നുകൾ ജാനസ് കൈനാസ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന ഒരുതരം മരുന്നുകളിൽപ്പെടുന്നു. കൂടുതൽ അന്വേഷണത്തിനായി മറ്റ് സാധ്യതകളുള്ള ചികിത്സകളിലേക്കും ഈ ടീമിന്റെ ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു.
  Published by:Joys Joy
  First published: