ഇന്ത്യൻ സ്‌പേസ്റിസർച്ച് ഓർഗനൈസേഷൻ (ഐ എസ് ആർ ഓ) ബഹിരാകാശ പര്യവേക്ഷണത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുമ്പോഴും 1975 ഏപ്രിൽ 19 അതിന്റെ ചരിത്രത്തിലെ നിർണായകമായ തീയതികളിൽ ഒന്നായി തുടരും. ഈ ദിവസമാണ് ഇന്ത്യ തദ്ദേശീയമായിവികസിപ്പിച്ച ആദ്യ സാറ്റലൈറ്റ് 'ആര്യഭട്ട' വിക്ഷേപിച്ചത്. ഇന്ത്യയിലെ പ്രമുഖ ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ആര്യഭടന്റെപേര് നൽകിയ ആ സാറ്റലൈറ്റ് റഷ്യയുടെ കോസ്മോസ്-3M എന്ന റോക്കറ്റിലാണ് വിക്ഷേപിച്ചത്.
ബഹിരാകാശ പര്യവേക്ഷണത്തിന്റെ കാര്യത്തിൽ ലോകത്തെ നിർണായക ശക്തികളിൽ ഒന്നായി മാറിയ ഇന്ത്യ ആ യാത്ര ആരംഭിച്ചത് 43 വർഷങ്ങൾക്ക് മുമ്പ് 'ആര്യഭട്ട'യിൽ നിന്നുമാണ്. ആര്യഭട്ടസാറ്റലൈറ്റിനെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ ഇതാ:
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയാണ് യു ആർ റാവു എന്ന ശാസ്ത്രജ്ഞനോട് ഇന്ത്യയിൽതദ്ദേശീയമായിഒരു സാറ്റലൈറ്റ് വികസിപ്പിക്കാൻ ആവശ്യപ്പെടുന്നത്. നാസയുടെരണ്ട് സാറ്റലൈറ്റ് പ്രോജക്റ്റുകളിൽ പ്രവർത്തിച്ച് അനുഭവപരിചയം ഉണ്ടായിരുന്ന ശാസ്ത്രജ്ഞൻ ആയിരുന്നു യു ആർ റാവു.
1957 ഒക്റ്റോബർ 4-ന് സോവിയറ്റ്യൂണിയൻ ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹം സ്പുട്നിക് 1 വിക്ഷേപിച്ചു. അത് കഴിഞ്ഞ് 18 വർഷങ്ങൾക്ക് ശേഷമാണ് ആര്യഭട്ടയുടെ വിക്ഷേപണം.
അന്നത്തെ സോവിയറ്റ് യൂണിയനിലെ കപുസ്തിൻ യാർ എന്ന വിക്ഷേപണ കേന്ദ്രത്തിൽ വെച്ച് 360 കിലോഗ്രാം ഭാരമുള്ള കോസ്മോസ്-3M എന്ന വിക്ഷേപണ വാഹനത്തിലാണ് ആര്യഭട്ടവിക്ഷേപിച്ചത്.
Also Read-
ഓൺലൈനിൽ ആപ്പിൾ ഓർഡർ ചെയ്തയാൾക്ക് കോളടിച്ചു, കൈയിൽ കിട്ടിയത് ആപ്പിൾ ഐഫോൺഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിൽ 1972-ൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ മിഷൻ നടന്നത്. സോവിയറ്റ് യൂണിയന്റെ കപ്പലുകൾ ട്രാക്ക് ചെയ്യാനായി ഇന്ത്യൻ പോർട്ടുകൾ ഉപയോഗിക്കാമെന്നും പകരം ഇന്ത്യൻ സാറ്റലൈറ്റുകൾ സോവിയറ്റ് യൂണിയൻ വിക്ഷേപിക്കും എന്നുമായിരുന്നു ധാരണ.
ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റിന് നൽകാൻ ആര്യഭട്ട എന്നത് ഉൾപ്പെടെ മൂന്ന് പേരുകളായിരുന്നു പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുന്നിൽ നിർദ്ദേശിക്കപ്പെട്ടത്. മൈത്രി (സൗഹൃദം), ജവഹർ (ജവഹർലാൽ നെഹ്‌റു) എന്നിവയായിരുന്നു മറ്റ് രണ്ടെണ്ണം. ഒടുവിൽ ആര്യഭടന്റെപേര് സ്വീകരിക്കാൻ ഇന്ദിര ഗാന്ധി തീരുമാനിക്കുകയായിരുന്നു.
ഭൂമിയുടെ അയണോസ്ഫിയർ, എക്സ്-റേ അസ്ട്രോണമി, ഏറോണോമിക്‌സ്, സോളാർ ഫിസിക്സ് എന്നിവയെക്കുറിച്ച് പഠിക്കാനാണ് ആര്യഭട്ടവികസിപ്പിച്ചത്. ഈ പദ്ധതിയ്ക്ക്ആകെ 3.5 കോടി രൂപ ചെലവായി. ആര്യഭട്ട30 മാസക്കാലയളവ് കൊണ്ടാണ് ആര്യഭട്ടയുടെ നിർമാണം പൂർത്തിയായത്.
5 ദിവസം മാത്രമാണ് ആര്യഭട്ടപ്രവർത്തിച്ചത്. തുടർന്ന് ഇലക്ട്രിക്കൽ പവർ സിസ്റ്റത്തിന്റെ തകരാറ് മൂലം ആര്യഭട്ടയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
17 വർഷങ്ങൾക്ക് ശേഷം 1992 ഫെബ്രുവരി 10-ന് ആര്യഭട്ടവീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. ആര്യഭട്ടപൂർണമായും വിജയിച്ച ഒരു പദ്ധതി ആയിരുന്നില്ലെങ്കിലും ഇപ്പോൾ ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ പദ്ധതികൾ നടത്തുന്ന ഐ എസ് ആർ ഓയ്ക്ക് പുതിയ സാധ്യതകളാണ് ആര്യഭട്ട തുറന്നു നൽകിയത്.
Keywords: Aryabhatta, ISRO, Satellite, Soviet Union, Space Exploration
ആര്യഭട്ട, കൃത്രിമോപഗ്രഹം, സാറ്റലൈറ്റ്, സോവിയറ്റ്യൂണിയൻ, ബഹിരാകാശ പര്യവേക്ഷണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.