നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ക്വാറന്റൈൻ കാലം വിജ്ഞാനപ്രദമാക്കാം; ഹ്രസ്വകാല കോഴ്‌സുകളുമായി അസാപ്പ്

  ക്വാറന്റൈൻ കാലം വിജ്ഞാനപ്രദമാക്കാം; ഹ്രസ്വകാല കോഴ്‌സുകളുമായി അസാപ്പ്

  എല്ലാദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും വിവിധ വിഷയങ്ങളില്‍ തികച്ചും സൗജന്യമാണ് ക്ലാസുകൾ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോവിഡ് 19 വ്യാപനവും അതിന്റെ ഭാഗമായുള്ള ക്വാറന്റൈൻ വിജ്ഞാനപ്രദമാക്കാൻ പരിഹാരം നിര്‍ദേശിക്കുകയാണ് അസാപ്പ്. പരമ്പരാഗത ക്ലാസ്‌റൂം സംവിധാനങ്ങള്‍ എന്നു തുടങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാത്ത കാലത്ത് മോഡേണ്‍ ആവാനാണ് അസാപ്പിന്റെ ആഹ്വാനം.

  കോവിഡ് വ്യാപനത്തോടു കൂടി അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരം തൊഴില്‍ മേഖലകളെക്കുറിച്ച്  അറിയുന്നതിനും,  തങ്ങളുടെ അഭിരുചിക്കിണങ്ങിയ നവയുഗ സാങ്കേതിക വിദ്യകളില്‍ ഹ്രസ്വകാല പരിശീലന കോഴ്‌സുകളില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനുമുള്ള സാധ്യതയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ് ) ഒരുക്കുന്നത്.

  സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ്, എഞ്ചിനീയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ച് ഓരോ വിഭാഗത്തിനും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ് അസാപ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല  ബിരുദ  ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനായി വിവിധ കോഴ്‌സുകള്‍ അസാപ് ഓണ്‍ലെനായി നല്‍കുന്നു.
  You may also like:'കരയുന്ന മകളെ ദൂരെ നിന്ന് കണ്ട് കണ്ണീരണിഞ്ഞ് നഴ്സായ അമ്മ: മുഖ്യമന്ത്രിയെപ്പോലും കരയിച്ച കാഴ്ച കര്‍ണ്ണാടകയിൽ
  [NEWS]
  COVID 19| കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് 273 തസ്തികകള്‍; പകുതി തസ്തികകളില്‍ ഉടന്‍ നിയമനം
  [NEWS]
  21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമോ? തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം
  [PHOTO]


  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് അതാത് മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ അസാപിന്റെ ഓണ്‍ലൈന്‍ വെബിനാര്‍ പ്ലാറ്റ്‌ഫോമിലൂടെ ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കും. എല്ലാദിവസവും രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും വിവിധ വിഷയങ്ങളില്‍ തികച്ചും സൗജന്യമാണ്  ക്ലാസുകൾ.
  First published:
  )}