ഹിന്ദു കലണ്ടറിലെ നാലാം മാസമായ ആഷാഢ മാസത്തിൽ വരുന്ന കൃഷ്ണപക്ഷത്തിന്റെയും അമാവാസിയുടെയും അവസാന ദിവസമാണ് ആഷാഢ അമാവാസി എന്നറിയപ്പെടുന്നത്. ഈ വർഷം ഇന്നാണ് (2021 ജൂലൈ 9 ) ഈ ശുഭദിനം ആചരിക്കുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച്, ഈ ദിവസം പൃതൃക്കൾ അല്ലെങ്കിൽ മരിച്ച പൂർവ്വികർ ഭൂമി സന്ദർശിക്കുന്ന ദിനമാണ്. അതിനാൽ ആളുകൾ വഴിപാടുകളം മറ്റും നടത്തി അവരെ ആരാധിക്കും. ഈ ദിവസം പൃതൃക്കളെ ആരാധിക്കുന്നത് അവരുടെ ബന്ധുക്കൾക്കും തലമുറകൾക്കും സമാധാനവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. കൂടാതെ, ഈ ദിനം ഭക്തിപൂർവ്വം ആചരിക്കുന്നതിലൂടെ ജാതക പ്രകാരമുള്ള ഗ്രഹ ദോഷം, പൃതൃ ദോഷം, ശനി ദോഷം എന്നിവ മാറിക്കിട്ടുമെന്നും കരുതപ്പെടുന്നു. കൂടാതെ, മരിച്ച കുടുംബാംഗത്തിന്റെ ആത്മാവിന് ശാന്തി നൽകുന്നതിനാൽ ഈ ദിവസം ഉപവാസം ആചരിക്കുന്നതും നല്ലതാണ്.
ആഷാഢ അമാവാസി 2021: തീയതിയും ശുഭമുഹൂർത്തവും അറിയാംതീയതി: ജൂലൈ 9, വെള്ളി
ശുഭ മുഹൂർത്തം ആരംഭിക്കുന്നത്: ജൂലൈ 9ന് രാവിലെ 05:16ന്
ശുഭ മുഹൂർത്തം അവസാനിക്കുന്നത്: ജൂലൈ 10ന് രാവിലെ 06:46ന്
ആഷാഢ അമാവാസിയുടെ പ്രാധാന്യംഗരുഡ പുരാണം അനുസരിച്ച്, ആഷാഢ അമാവാസി വ്രതം അനുഷ്ഠിക്കുകയും പൂജകൾ നടത്തുകയും ദാനധർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവർ എല്ലാത്തരം ദോഷങ്ങളിൽ നിന്നും പാപങ്ങളിൽ നിന്നും മോചിതരാകും എന്നാണ് വിശ്വാസം. മരിച്ച് പോയവരുടെ പേരിൽ ഈ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതും വളരെ ശുഭകരമാണ്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി നൽകുമെന്നാണ് വിശ്വാസം.
ആഷാഢ അമാവാസി പൂജാ വിധികൾഅതിരാവിലെ എഴുന്നേൽക്കുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക.
ആഷാഢ അമാവാസി വ്രതം അനുഷ്ഠിക്കുക.
ആൽ മരത്തെ ആരാധിക്കുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്യുക.
പൂർവ്വികർക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തുക, ഭക്ഷണവും മറ്റും ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പുണ്യം ലഭിക്കുകയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ചെയ്യുമെന്നാണ് വിശ്വാസം.
ഈ ദിവസം ശിവനെയും ആൽ മരത്തെയും ഹനുമാനെയും ശനി ദേവനെയും പ്രാർത്ഥിക്കുന്നത് ശുഭകരമാണ്.
ഹിന്ദു വിശ്വാസമനുസരിച്ച്, വായു, ജലം, തീ, ആകാശം, ഭൂമി എന്നിങ്ങനെയുള്ള പഞ്ചമഹാ ഭൂതങ്ങളെ പ്രാർത്ഥിക്കുന്നതും ശുഭകരമാണ്.
നിങ്ങളുടെ ജാതകത്തിൽ കാളസർപ്പ ദോഷം ഉണ്ടെങ്കിൽ, അമാവാസി ദിനത്തിൽ ഇതിന് പരിഹാരങ്ങൾ ചെയ്യുന്നത് നല്ലതാണെന്നും വിശ്വാസമുണ്ട്. ആഷാഢ അമാവാസി ദിനത്തിൽ അരിമാവും പഞ്ചസാരയും ചേർത്ത് ഉറുമ്പുകൾക്ക് ഭക്ഷണം നൽകുന്നത് നല്ലതാണെന്നും ചില വിശ്വാസങ്ങളുണ്ട്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾ നീക്കം ചെയ്യപ്പെടുമത്രേ. സാമ്പത്തിക രംഗത്ത് വളരെയധികം ലാഭം നേടാനും ഈ പരിഹാരം സഹായിക്കുമെന്നാണ് വിശ്വാസം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.