സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം; നിലവിലെ ജോലിയില്‍ വ്യാപൃതനാണ് ആശിഷ് ദാസ്

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 291 ാം റാങ്കുകാരനായ ആശിഷ് ദാസ് ഇപ്പോഴും കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുകയാണ്.

News18 Malayalam | news18-malayalam
Updated: September 18, 2020, 11:26 PM IST
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം; നിലവിലെ ജോലിയില്‍ വ്യാപൃതനാണ് ആശിഷ് ദാസ്
ASHISH DAS CIVIL SERVICE
  • Share this:
ചിലര്‍ ഇങ്ങനെയാണ്... എത്ര ഉന്നതിയിലേക്ക് പോയാലും വന്ന വഴി മറക്കില്ല... സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 291 ാം റാങ്കുകാരനായ ആശിഷ് ദാസ് ഇപ്പോഴും കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുകയാണ്. അടുത്ത മാസം സിവില്‍ സര്‍വ്വീസ് പരിശീലനം ആരംഭിക്കും. ഇതിനിടെ അവധിയില്‍ പോയാലും ശമ്പളം ലഭിക്കും. എന്നാലും പോകുന്നതിന്റെ തലേന്നാള്‍ വരെ അഗ്‌നിശമന സേനയിലെ ജോലി തുടരാനാണ് ആശിഷിന് താത്പര്യം.

ജനങ്ങൾക്ക് സേവനം ചെയ്യുന്നതിൽ വലിയ ജോലിയെന്നോ ചെറിയ ജോലിയെന്നോ ഇല്ലെന്ന് ആശിഷ് ദാസ് പറയുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇപ്പോഴും ജോലിയിൽ തുടരുകയാണ്. അതുകൊണ്ട് ഫയർമാൻ്റെ ജോലി ഏറ്റവും നന്നായി ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്; 2744 പേർ രോഗമുക്തി നേടി [NEWS]നPayTM | 'നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും'; പ്ലേ സ്റ്റോറിൽ ഉടൻ മടങ്ങിയെത്തുമെന്ന് പേടിഎം [NEWS] യുവതിക്ക് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് നിഷേധിച്ചു; പാക് അധികൃതരുടെ വിചിത്ര വാദം [NEWS]

കടുത്ത ജീവിത പ്രാരാബ്ധങ്ങള്‍ നേരിട്ടാണ് ആശിഷ് സിവില്‍ സര്‍വീസ് നേട്ടം സ്വന്തമാക്കിയത്. ഹോട്ടല്‍ വെയ്റ്ററും കാറ്ററിംഗ് ജീവനക്കാരനും ഒക്കെയായി പല ജോലികള്‍ ചെയ്തിട്ടുണ്ട് ഈ യുവാവ്.

ആശിഷിൻ്റെ നടപടി മാതൃകാപരമാണെന്ന് എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരും പറയുന്നു. കുണ്ടറ മുഖത്തലയിലെ യേശുദാസ് - റോസ് ദമ്പതികളുടെ മകനാണ് ആശിഷ് ദാസ്.
Published by: Anuraj GR
First published: September 18, 2020, 11:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading