നിതിന്റെ മൃതദേഹത്തിനൊപ്പം വിമാനത്തിൽ മറ്റൊരു മൃതദേഹവും; ആരുമറിയാത്ത ആ നന്മമരത്തെ കുറിച്ച് കുറിപ്പ്

ആരുമറിയാത്ത ആ നന്മമരത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശേരി.

News18 Malayalam | news18-malayalam
Updated: June 12, 2020, 4:44 PM IST
നിതിന്റെ മൃതദേഹത്തിനൊപ്പം വിമാനത്തിൽ മറ്റൊരു മൃതദേഹവും; ആരുമറിയാത്ത ആ നന്മമരത്തെ കുറിച്ച് കുറിപ്പ്
nithin chandran
  • Share this:
ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ച കോഴിക്കോട് സ്വദേശി നിതിന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പമാണ് കേരളക്കരയാകെ. നിതിൻ ചെയ്ത നൻമകൾ തന്നെയാണ് അദ്ദേഹത്തെ കേരളത്തിനും മറുനാടിനും പ്രിയങ്കരനാക്കിയത്.

നിതിനെപ്പോലെ തന്നെ നൻമകള്‍ ചെയ്ത മറ്റൊരാളുടെ മൃതദേഹവും നിതിന്റെ മൃതദേഹത്തിനൊപ്പം യാദൃശ്ചികമായി നാട്ടിലേക്ക് എത്തിച്ചിരുന്നു. ആരുമറിയാത്ത ആ നന്മമരത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശേരി.

ഷാർജയിൽ നിന്നുള്ള എയർ അറബ്യ വിമാനത്തിൽ നിതിനോടൊപ്പം ഉണ്ടായിരുന്ന കാസർഗോഡ് സ്വദേശി ഷാജൻ പള്ളയിലായിരുന്നു അത്. നിതിനെപ്പോലെ തന്നെ നൻമയുള്ള ചെറുപ്പക്കാരനായിരുന്നു ഷാജൻ എന്ന് അഷ്റഫ് താമരശേരി വ്യക്തമാക്കുന്നു.

കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്നുപേരുടെ ജീവൻ രക്ഷിച്ചയാളാണ് ഷാജൻ എന്ന് അഷ്റഫ് കുറിക്കുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ഷാജനും മരിച്ചത്. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കൾക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജനും ഗൾഫിലെത്തിയത്.
TRENDING:ഓർഡർ ചെയ്തത് 300 രൂപയുടെ ലോഷൻ; ലഭിച്ചത് 19000 രൂപ വിലയുള്ള ഹെഡ്സെറ്റ്; ട്വിസ്റ്റായി ആമസോണിന്റെ പ്രതികരണം
[NEWS]
POL APP | പൊലീസ് ആപ്പിന് മകൻ പേരിട്ടു; പൊല്ലാപ്പിലായത് അമ്മ [NEWS]UAE Visa | യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വിസാ കാലാവധി തടസമാകില്ല
[NEWS]


ഷാജൻറെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാണെന്നും വാർത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജൻറെ മരണം ആരും അറിഞ്ഞില്ലെന്നും അഷ്റഫ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അഷ്റഫ് താമരശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമ്മുടെ കുഞ്ഞിനെ കാണാൻ ഞാൻ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോൺ വിളിച്ചപ്പോൾ നിതിൻ പറഞ്ഞത്. ഇന്ന് വെളുപ്പിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിച്ച നിതിൻെറ മൃതദേഹം നേരെ കൊണ്ട് പോയത്. ആശുപത്രിയിൽ കഴിയുന്ന ആതിരയെ കാണിക്കുവാൻ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആതിരയോട് നിതിൻെറ മരണം വിവരം അറിയിക്കുകയാരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.ഈ വിവരം ആതിരയെ അറിയിക്കുവാൻ പോയ ബന്ധുക്കൾക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തൻെറ പ്രിയതമനെ ആശുപത്രിയിൽ വെച്ച് ആതിര കണ്ടപ്പോൾ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങൾ ആയിരുന്നു അത്. എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങൾക്ക് ഈശ്വരൻ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത് എനിക്കറിയില്ല. നിതിൻ ഏന്ന സാമൂഹിക പ്രവർത്തകൻ ചെയ്ത നന്മകൾ കൊണ്ട് തന്നെയാണ് കേരളവും,ഈ മറുനാടും നിതിൻെറ വേർപ്പാടിൻെറ നൊമ്പരം ഏറ്റു വാങ്ങിയത്. നിതിൻെറ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരൻെറ മൃതദേഹവും കൂടി ഒപ്പം പോയിരുന്നു. കാസർകോഡ് പുളളൂരിനടുത്തുളള മീൻഗോത്ത് സ്വദേശി 38 വയസ്സുളള ഷാജൻ പളളയിൽ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ.ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ ഷാജൻ ദുബായിൽ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജൻ പളളയിൽ. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കൾക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജനും ഗൾഫിലെത്തിയത്.വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു.വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമ്മിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് അയച്ചത്.എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്.അതിന് എന്നെ വളരെയധികം സഹായിച്ചത് എയർ അറേബ്യയുടെ മാനേജർ ശ്രീ രജ്ഞിത്തായിരുന്നു.ഷാജൻെറ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാർത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജൻെറ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജൻെറ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരൻ എല്ലാം തരണം ചെയ്യുവാനുളള ശക്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ നന്മ ചെയ്യുന്നവരുടെ വേർപ്പാട് നമ്മുടെ മുന്നിൽ തുറന്നിടുന്നത് കാരുണ്യത്തിൻെറയും, സ്നേഹത്തിൻെറയും വാതിലുകളാണ്.


First published: June 12, 2020, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading