നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • രാജ്‍കുമാർ റാവുവിന്‍റെ ഇന്നലെകളും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന വീട്

  രാജ്‍കുമാർ റാവുവിന്‍റെ ഇന്നലെകളും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന വീട്

  വീടിന്റെ ഓരോ കോണും താരത്തിന്റെ സർഗാത്മകത വ്യക്തമാക്കുന്ന തരത്തിൽ വളരെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്.

  • Share this:
   ജനപ്രിയ വെബ് ഷോയായ ‘Asian Paints Where The Heart Is’ സീസൺ 4 ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളിൽ ചിലരുടെ വീട് എങ്ങനെയാണെന്ന് അടുത്തറിയാനുള്ള അവസരമാണ് പ്രേക്ഷകർക്ക് നൽകുന്നത്. സെലിബ്രിറ്റികളുടെ താമസസ്ഥലങ്ങൾ, അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന വീടിന്‍റെ അകത്തളം, അവ കുടുംബ ബന്ധത്തിലും സ്നേഹത്തിലും ഒരുമയിലും എങ്ങനെ പ്രതിഫലിക്കുന്നു തുടങ്ങിയവ വളരെ വിശദമായി തന്നെ ഈ ഷോ അവതരിപ്പിക്കുന്നു. ചലച്ചിത്ര താരം രാജ്‍കുമാർ റാവുവിന്‍റെ മുംബൈയിലെ മനോഹരമായ വീട്ടിലേക്കാണ് ആറാമത്തെ എപ്പിസോഡ് പ്രേക്ഷകരെ കൊണ്ടു പോകുന്നത്. വീട്ടിലെ ഓരോ കോണും ദേശീയ അവാർഡ് ജേതാവായ അദ്ദേഹത്തിന്‍റെ സർഗാത്മകത വ്യക്തമാക്കുന്ന തരത്തിൽ വളരെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്.

   വളരെ മനോഹരമായ രീതിയിൽ നിർമ്മിച്ചതിനാലാകാം ഈ സ്പ്ലിറ്റ് ലെവൽ വീട് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതാകുന്നത്. സ്വകാര്യ- പ്രൊഫഷണൽ ജീവിതത്തിന്റേയും ഭൂതകാല - ഭാവികാലത്തിന്റേയും ഇടയിൽ അദ്ദേഹം സമാധാനവും സ്വാസ്ഥ്യവും കണ്ടെത്തുന്ന ഒരിടമാണ് ഇതെന്ന് ഈ വീട് ഊട്ടിയുറപ്പിക്കുന്നു. ആ വീട് നൽകുന്ന ഊഷ്മളതയും ആശ്വാസവും രാജ്‍കുമാറിന്റെ സർഗാത്മക സൃഷ്ടികൾക്ക് പ്രചോദനകരമാണ്, കൂടാതെ ഗുഡ്ഗാവിലെ കൂട്ടുകുടുംബത്തിൽ 16 പേരോടൊപ്പം താമസിച്ച അദ്ദേഹം തന്റെ ജീവിത യാത്രയിലെ ഒരു നാഴികക്കല്ലായി ഈ വീടിനെ അടയാളപ്പെടുത്തുന്നു.

   നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന രാജ്‍കുമാർ റാവുവിന്‍റെ ഈ വീട് അദ്ദേഹത്തിന്‍റെ നേട്ടങ്ങളുടെ പട്ടികയിൽ തന്നെ ചേർക്കാം. രണ്ട് നിലയിലായി വിഭജിക്കപ്പെട്ടിട്ടുള്ള ഈ സ്പ്ലിറ്റ് ലെവൽ അപാർട്ട്മെന്‍റിന്‍റെ മുകളിലത്തെ നില രാജ്‍കുമാർ റാവു തന്‍റെ ബിസിനസ്സിന്‍റെയും വിനോദത്തിന്‍റെയും ഇടമായി കണക്കാക്കുന്നു. ഒപ്പം താഴത്തെ ഇടം കുടുംബവുമായി കൂടുതൽ അടുപ്പമുള്ളവർക്കായി ഒരുക്കിയിരിക്കുന്നു. ശ്രദ്ധാപൂർവ്വം ക്യൂറേറ്റ് ചെയ്‌ത കലാസൃഷ്ടികൾ, വിവിധ തരം ആർട്ട് വർക്കുകൾ എന്നിവ കൊണ്ട് വീടിന്‍റെ അകത്തളം ആകർഷകമായ തരത്തിൽ അലങ്കരിച്ചിട്ടുണ്ട്. വ്യത്യസ്ത തരം ഡിസൈനുകളോടു കൂടിയ ഫർണിച്ചറുകൾ വീടിന്‍റെ ഓരോ ഇടവും കൂടുതൽ ഭംഗിയുള്ളതാക്കുന്നു. രാജ്‍കുമാർ റാവുവിന്‍റെ വിവിധ തരം മാനസികാവസ്ഥകൾ പ്രതിഫലിപ്പിക്കുന്ന ഈ വീട് വിശാല ഹൃദയമുള്ളവർക്കുള്ള ഒരിടമാണ്.

   രാജ്‍കുമാർ റാവു പ്രിയപ്പെട്ട നായയായ ഗാഗയ്ക്കൊപ്പം തന്‍റെ വീടിനകത്തേക്ക് നമ്മളെ കൊണ്ട് പോകുന്ന വീഡിയോ ഇവിടെ കാണാം.

   ശങ്കർ മഹാദേവൻ, അനിത ഡോംഗ്രെ, തമന്ന ഭാട്ടിയ, പ്രതീക് കുഹദും സഹോദരങ്ങളും, ശക്തി, മുക്തി മോഹൻ എന്നിവരാണ് ഈ വർഷം ‘Asian Paints Where The Heart Is’ ഷോയിലെത്തുന്ന മറ്റ് സെലിബ്രിറ്റികൾ. അവർ തങ്ങളുടെ വീടിന്‍റെ വാതിൽ പ്രേക്ഷകർക്കായി തുറന്നിട്ട് തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കിടുകയും പ്രേക്ഷകരുമായി അടുപ്പമുണ്ടാക്കുകയും ചെയ്യുന്നു.

   കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഷോയിലൂടെ പ്രേക്ഷകരുമായി ശക്തമായ ബന്ധമുണ്ടാക്കിയ ‘Asian Paints Where The Heart Is’ വീഡിയോകൾ 250 ദശലക്ഷത്തിലധികം കാഴ്ചകൾ ഇതുവരെ നേടിയിട്ടുണ്ട്. വീടുമായി ബന്ധപ്പെട്ട കുറച്ച് മാജിക്കുകളാണ് സീസൺ 4-ലൂടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.
   Published by:Naseeba TC
   First published:
   )}