നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ‘Asian Paints Where The Heart Is’ സീസൺ 4 | 'വനിതാദിന എപ്പിസോഡിൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വീടും കുടുംബവും

    ‘Asian Paints Where The Heart Is’ സീസൺ 4 | 'വനിതാദിന എപ്പിസോഡിൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വീടും കുടുംബവും

    പ്രശസ്തരായ 7 സെലിബ്രിറ്റികളുടെ വീട്ടിലേക്കാണ് ‘Asian Paints Where The Heart Is’ സീസൺ 4 പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

    Smriti Mandhana

    Smriti Mandhana

    • Share this:
      മാർച്ച് 8, 2021: തെക്കൻ മഹാരാഷ്ട്രയിലെ സാംഗ്ലിയെന്ന മനോഹരമായ പട്ടണമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ സ്മൃതി മന്ദാനയുടെ ജന്മനാട്. ഇത്തവണത്തെ വനിതാ ദിനത്തിൽ ‘Asian Paints Where The Heart Is’ സീസൺ 4 സ്മൃതിയുടെ വീട്ടിലേക്കാണ് നിങ്ങളെ കൊണ്ടുപോകുന്നത്. സ്റ്റേഡിയത്തിനകത്തെ കരഘോഷങ്ങൾക്കും തിളക്കമേറിയ ലൈറ്റുകള്‍ക്കും പകരം വളരെ സമാധാനപരമായ ഒരു പവലിയനാണ് ഈ വീട്.

      വീട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്ന ലിവിംഗ് റൂമാണ് ഈ വീട്ടിലെ പ്രധാന ഇടം: കാർഡ് കളിയ്ക്കൊപ്പം ക്രിക്കറ്റ് മത്സരങ്ങൾ കാണാനാവുന്ന തരത്തിൽ ഒരു പ്രൊജക്ടർ വീട്ടിനകത്തുണ്ട്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമേകുന്ന തരത്തിലുള്ള ജീവിതമാണ് സ്മൃതിയുടേത്. മനക്കരുത്തും നിശ്ചയദാർഢ്യവും അവർക്ക് മുതൽക്കൂട്ടായി. ക്രിക്കറ്റ് പരിശീലനത്തിന് തന്‍റെ നഗരത്തിൽ കൃത്യമായ ഒരിടം പോലുമില്ലാതിരുന്നിട്ടും മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ട് പതിനാറാം വയസ്സിൽ താനുണ്ടാക്കിയ നേട്ടത്തിന്‍റെ കഥ അവർ പങ്കുവയ്ക്കുന്നു.

      സ്മൃതിയെ കുറിച്ചും അവരുടെ കരിയറിനെ കുറിച്ചും: നേരത്തെ ടിവി റൂം ആയിരുന്ന ഇടം ഇപ്പോൾ ജിം ആയി മാറ്റിയിരിക്കുന്നു. ഫോട്ടോ ഷൂട്ടുകൾക്കായി പണിതീർത്ത തരത്തിലുള്ള മനോഹരമായ ചുമരാണ് അതിന്. ട്രോഫികൾ അടുക്കി വെച്ചിരിക്കുന്ന ചുമർ ലിവിംഗ് റൂം വരെ നീളുന്നു. സ്മൃതിയുടെ നേട്ടങ്ങളിൽ കുടുംബത്തിനുള്ള അഭിമാനവും കരിയറിന് അവൾ നൽകുന്ന പ്രാധാന്യവും അതിന് വീട്ടുകാർ നൽകുന്ന പിന്തുണയും വിളിച്ചോതുന്ന തരത്തിൽ വീട് അലങ്കരിച്ചിരിക്കുന്നു.

      സ്മൃതിയുടെ അച്ചടക്കത്തിന്‍റെയും കഴിവിന്‍റെയും മാത്രമല്ല, അവളും കുടുംബവും തമ്മിലുള്ള സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും അടയാളം കൂടിയാണ് ഈ വീട്. ഒരു ക്രിക്കറ്റർ എന്ന നിലയിൽ സ്മൃതിയെ വളർത്തിയെടുത്ത അവരുടെ വീട്ടിലേക്ക് ഒരു എക്സ്ക്ലൂസീവ് യാത്രയാണ് Asian Paints Where The Heart Is രണ്ടാം എപ്പിസോഡിൽ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിസ്മയകരമായ യഥാർത്ഥ ജീവിതം വിവരിക്കുന്ന വെബ് സീരീസിന്‍റെ നാലാം സീസൺ പങ്കുവെയ്ക്കുന്നു.

      Where The Heart Is സീസൺ 4, എപ്പിസോഡ് 2:



      ‘Asian Paints Where The Heart Is’ സീസൺ 4-നെ കുറിച്ച്

      പ്രശസ്തരായ 7 സെലിബ്രിറ്റികളുടെ വീട്ടിലേക്കാണ് ‘Asian Paints Where The Heart Is’ സീസൺ 4 പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഈ വർഷം ശങ്കർ മഹാദേവൻ, അനിത ഡോംഗ്രെ, തമന്ന ഭാട്ടിയ, രാജ്കുമാർ റാവു, പ്രതീക് കുഹദും സഹോദരങ്ങളും, ശക്തി, മുക്തി മോഹൻ എന്നിവർ തങ്ങളുടെ വീടിന്‍റെ വാതിൽ പ്രേക്ഷകർക്കായി തുറന്നിട്ട്, തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കിടുകയും പ്രേക്ഷകരുമായി അടുപ്പമുണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27 സെലിബ്രിറ്റികളുടെ ജീവിതവും 22 വീടുകളും കാണിച്ച ഷോയിലൂടെ പ്രേക്ഷകരുമായ ശക്തമായ ബന്ധമുണ്ടാക്കിയ Asian Paints വീഡിയോകൾക്ക് 250 ദശലക്ഷത്തിലധികം കാഴ്ചകൾ ലഭിച്ചു.

      സീസൺ 4, ഷോയിലേക്ക് പുതിയ ഘടകങ്ങൾ കൊണ്ടുവരും. കാഴ്ചക്കാർക്ക് സെലിബ്രിറ്റികളെ കുറിച്ചും അവരുടെ വീടിനെ കുറിച്ചുമാണ് ഈ സീസണിലൂടെ പരിചയപ്പെടുത്തുന്നത്. ഇതുവഴി കാഴ്ചക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്‍റെ വീടും കാണാം: താരങ്ങളുടെ കരിയർ വളർച്ചയിൽ വീടും കുടുംബവും എങ്ങനെ ഘടകമായി എന്നതിനെ കുറിച്ച് ആരാധകരെ അറിയിക്കുകയെന്നതാണ് പുതിയ സീസണിലൂടെ ലക്ഷ്യമിടുന്നത്. ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപീകരണത്തിലെ പ്രധാനഘടകവും അവരുമായി ആഴത്തിൽ ബന്ധമുള്ളതും അവരുടെ യഥാർത്ഥ സ്വഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരിടമാണ് സ്വന്തം വീട്.

      കൂടാതെ ലോക്ക്ഡൗണ്‍ കാലത്തെ സെലിബ്രിറ്റികളുടെ അനുഭവങ്ങളെ കുറിച്ചും കുടുംബം എന്ന ആശയത്തെ കുറിച്ച് അവർക്കുള്ള കാഴ്ചപ്പാടിനെ കുറിച്ചും പുതിയ കാലത്തിൽ വീട് എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ കുറിച്ചും പ്രേക്ഷകർക്ക് അറിയാനാകും. ബന്ധങ്ങളുടെ സൗന്ദര്യവും വീടിനോടുള്ള സ്നേഹം അതിനെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും ഈ ഷോയിലൂടെ അറിയാം. ഒരു സെലിബ്രിറ്റി തന്‍റെ വീട് അലങ്കരിച്ചിരിക്കുന്ന രീതികളെ കുറിച്ചും പ്രേക്ഷകർക്ക് അറിയാനാകുമെന്നതും സന്തോഷകരമായ കാര്യമാണ്.

      കടുത്ത ആരാധകർക്കായി പുതിയതും ആവേശകരവുമായ ഒരു കാര്യം കൂടി സീസൺ 4 കൊണ്ടുവരുന്നുണ്ട്. ഓരോ എപ്പിസോഡിലും സെലിബ്രിറ്റിയുടെ സ്വന്തമായിരുന്ന എന്തെങ്കിലും സാധനം പ്രത്യേക സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്.

      ഇതൊരു പങ്കാളിത്ത ഉള്ളടക്കമാണ്.
      Published by:Asha Sulfiker
      First published:
      )}