ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): സൂര്യനെയും സ്വാതന്ത്ര്യത്തെയുമാണ് നമ്പര്‍ 1 പ്രതിനിധീകരിക്കുന്നത്. സൂര്യന് പ്രപഞ്ചത്തിന് പ്രകാശം നല്കുന്നു. അതോടൊപ്പം നിങ്ങളുടെ വ്യക്തിത്വത്തിന് ജീവന് നല്കുന്ന യഥാര്‍ത്ഥ ശക്തി കൂടിയാണ് സൂര്യന്. ഒന്ന് ജന്മസംഖ്യയായി വരുന്നവർക്ക് നിരവധി സ്വഭാസവിശേഷതകള് ഉണ്ട്. കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും അറിവും പോരാളിയായി പ്രവര്‍ത്തിക്കാനും ഇത്തരക്കാര്‍ക്ക് സാധിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍. കൂടാതെ, കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നവരുമാണ് ഇവര്‍. മൊത്തത്തില്‍ ഭാഗ്യം നിറഞ്ഞ സംഖ്യയാണ് 1. എന്നാല്‍, ജനനതീയതിയില്‍ 1 ഉള്ളവര്‍ ധാര്‍ഷ്ട്യക്കാരും കര്‍ക്കശക്കാരും മറ്റുള്ളവരിൽ ആധിപത്യം പുലർത്തുന്നവരുമായിരിക്കും. അവര്‍ പെട്ടെന്ന് പ്രകോപിതരാകും. അത്തരക്കാര്‍ വിജയം നേടാന്‍ എല്ലാ സാഹചര്യങ്ങളിലും ശാന്തത പാലിക്കേണ്ടത് അനിവാര്യമാണ്.
കരിയറും പണവും
ജന്മസംഖ്യ ഒന്ന് ആയിട്ടുള്ളവർ കരിയറിലും സാമ്പത്തിക സ്ഥിതിയിലും തുല്യവളര്‍ച്ച കൈവരിക്കും. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. അത് വിട്ടുവീഴ്ചയിലൂടെ പരിഹരിക്കുന്നവരാകും ഇത്തരക്കാര്‍. ഈ വര്‍ഷം വിജയം കൈവരിക്കാനും ആഗ്രഹിച്ച ഫലങ്ങള്‍ നേടാനും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കണം. മാര്‍ച്ച് മാസത്തോടെ പുതിയ ചില പദ്ധതികൾ ആരംഭിക്കാനാകും. ജൂണ്‍ മാസത്തിന് ശേഷം ഇതിന്റെ ഫലം നേടാനും സാധിക്കും.
ഈ വര്‍ഷം ബജറ്റിനനുസരിച്ച് മുന്നോട്ടു പോകുകയും ചെലവുകള്‍ ശ്രദ്ധിക്കുകയും വേണം. ഇവര്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ബിസിനസ്സുകാര്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം. ആളുകള്‍ നിങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെങ്കിലും ക്ഷമയോടെ മുന്നോട്ട് പോകണം. അതിനാല്‍ ഈ വര്‍ഷം എന്തെങ്കിലും കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കണം.
Also Read- വരുമാനം വർദ്ധിക്കും; നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയം; ഇന്നത്തെ സാമ്പത്തികഫലം
പ്രണയബന്ധവും കുടുംബവും
സ്നേഹത്തിനും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്കുന്നവരായിരിക്കും ഇവർ. ഇത്തരക്കാര്‍ അവരുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കണം. വര്‍ഷത്തിന്റെ പകുതിയില്‍ ദാമ്പത്യ ബന്ധത്തിൽ തെറ്റിദ്ധാരണകള്‍ ഉണ്ടാകുകയും മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുകയും ചെയ്യും. കാര്യങ്ങളെ കുറിച്ച് വ്യക്തത ഇല്ലാതെ നിഗമനങ്ങളിലെത്തരുത്. തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. സിംഗിള്‍ ആയ ആളുകള്‍ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ നല്ലതായിരിക്കും.
Also Read- കരിയറിൽ വളർച്ചയുണ്ടാകും; യാത്രകള്‍ ഒഴിവാക്കുക; ഈ ദിവസങ്ങളില്‍ ജനിച്ചവര്‍ അറിയാന്‍
വിദ്യാര്‍ത്ഥികള്‍
ടെക്നോളജി, ശാസ്ത്ര ഗവേഷണം, പരിശീലനം, ജ്യോതിഷം തുടങ്ങിയ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെയ്ക്കും. സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാല്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അവര്‍ക്ക് പെട്ടെന്ന് ജോലി നേടിയെടുക്കാന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വര്‍ഷത്തിന്റെ പകുതി കഴിഞ്ഞ് പരീക്ഷ എഴുതിയാല്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നതെന്തും അവര്‍ക്ക് നേടാന്‍ കഴിയും. ധ്യാനം ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. കൂടാതെ, വിദ്യാര്‍ത്ഥികള്‍ മോശം കൂട്ടുകെട്ടുകളില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതാപിതാക്കളില്‍ നിന്ന് പിന്തുണ ലഭിക്കും.
പരിഹാരം
1. വലതു കൈത്തണ്ടയില്‍ ഓറഞ്ച് നിറത്തിലുള്ള ചരട് ധരിക്കുക.
2. സൂര്യന് ജലം സമര്‍പ്പിക്കുക
ഭാഗ്യ നിറം: മഞ്ഞ, കാവിനിറം
ഭാഗ്യ ദിനം: ഞായർ, വ്യാഴം
ഭാഗ്യ നമ്പര്‍: 1, 9
ഭാഗ്യ ദിശ: കിഴക്ക്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.