ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: മുമ്പ് എടുത്ത തീരുമാനങ്ങളില്‍ പുനരാലോചന വേണ്ടിവരും. മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. മുമ്പ് നിങ്ങള്‍ സഹായിച്ച വ്യക്തികളില്‍ നിന്ന് അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. ഭാഗ്യ ചിഹ്നം – ആപ്രിക്കോട്ട്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളിലെ ചില ആഗ്രഹങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ദിവസം. ധാരാളം അവസരങ്ങള്‍ നിങ്ങളെത്തേടിയെത്താന് സാധ്യതയുണ്ട്. പരിശുദ്ധമായ മനസ്സോടെ എല്ലാ കാര്യങ്ങളെയും സമീപിക്കണം.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: കഠിനമായ ജോലികള്‍ വളരെ പക്വതയോടെ ചെയ്യേണ്ടിവരും. മികച്ച കാഴ്ചപ്പാട് മറ്റുള്ളവര്‍ക്കിടയില്‍ നിങ്ങളുടെ പ്രശസ്തി വര്‍ധിക്കാന്‍ കാരണമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഭാഗ്യ ചിഹ്നം – ജ്യൂട്ട് ബാസ്ക്കറ്റ്.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ ചില പ്രവര്‍ത്തികള്‍ വളരെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കും. എങ്കിലും നിങ്ങള്‍ക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കില്ല. ജോലി ചെയ്യുന്ന സ്ഥലത്ത് വളരെ സുഖകരമായ അന്തരീക്ഷമുണ്ടാകും. ഭാഗ്യ ചിഹ്നം – ഒരു മാഗസിന്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: വളരെ അര്‍ത്ഥപൂര്‍ണ്ണമായ സംസാരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിവസം. എല്ലാ കാര്യങ്ങളും ചിട്ടയോടെ ചെയ്യാന്‍ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം – മയില്‍പ്പീലി.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വേദന നിറഞ്ഞ ചില പഴയകാല അനുഭവങ്ങള്‍ വീണ്ടും ഓര്‍മ്മിക്കാന്‍ സാധ്യതയുണ്ട്. വളരെയധികം ക്ഷമ വേണ്ട കാലമാണിത്. ചില പഴയ സുഹൃത്തുക്കളില്‍ നിന്ന് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടായേക്കാം. കുറച്ചുനാളുകളായി നിങ്ങളെ അലട്ടിയിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ഭാഗ്യ ചിഹ്നം – മഞ്ഞ വൈഡൂര്യം.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കാണാനാഗ്രഹിക്കുന്ന ചിലര്‍ നിങ്ങളെ തേടിയെത്തും. വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി സമയം കണ്ടെത്തണം. യന്ത്രങ്ങളുടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അനുകൂല കാലമല്ല. ഭാഗ്യ ചിഹ്നം – പിരമിഡ്.
സ്കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ പുതിയ ചില മാറ്റങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്‍ പ്രശംസിക്കപ്പെടും. ചെറിയ ചില യാത്രകള്‍ പോകാന്‍ സാധ്യതയുണ്ട്. പ്രണയിനിയുമായി സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വിട്ടുകളയുക. നിങ്ങളുടെ ജോലിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടുമുട്ടും. മനസ്സ് മുഴുവന്‍ പുതിയ ചിന്തകള്‍ നിറയും. ഭാഗ്യ ചിഹ്നം – ഒരു ട്രങ്ക്.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിശ്രമിക്കാനും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാനും ധാരാളം സമയം ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സഹോദരങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകും. ഭാഗ്യ ചിഹ്നം – സില്‍ക്ക് നൂല്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മാതാപിതാക്കള്‍ നിങ്ങളെ സമീപിക്കും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. അപ്രതീക്ഷിതമായി അതിഥികള്‍ എത്തും. ഭാഗ്യ ചിഹ്നം – ഡിസൈനര്‍ വാച്ച്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ലളിതമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത് തൊഴില്‍മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കും. മറ്റുള്ളവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. അത് നിങ്ങളെ മാനസികമായി തളര്‍ത്തും. നിങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന ചില ഒത്തുച്ചേരലുകള്‍ നടക്കും.ഭാഗ്യ ചിഹ്നം – പ്രാവ്.
Published by:Vishnupriya S
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.