• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology special| നിങ്ങളുടെ പേര് തുടങ്ങുന്നത് 'I' ല്‍ ആണോ ? ഗ്ലാമര്‍ മേഖലയില്‍ ശോഭിക്കും

Numerology special| നിങ്ങളുടെ പേര് തുടങ്ങുന്നത് 'I' ല്‍ ആണോ ? ഗ്ലാമര്‍ മേഖലയില്‍ ശോഭിക്കും

സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ പേരിനോടൊപ്പമുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ സൂചിപ്പിക്കുന്ന ഫലങ്ങളെപ്പറ്റിയാണ് ഇന്ന് പറയുന്നത്.

 • Share this:

  I എന്ന അക്ഷരം പേരിനോടൊപ്പമുള്ളവര്‍ കഠിനാധ്വാനികളായിരിക്കും എന്നാണ് സംഖ്യാശാസ്ത്രത്തില്‍ പറയുന്നത്. അലസതയെ വെറുക്കുന്നവരാണ് ഇക്കൂട്ടര്‍. ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെ വ്യക്തമായ ബോധ്യത്തോടെയായിരിക്കും പൂര്‍ത്തിയാക്കുക. എല്ലാത്തിനെപ്പറ്റിയും കൃത്യമായ അറിവും ഇവര്‍ക്കുണ്ടായിരിക്കും. ഏത് സാഹചര്യത്തിലും ജീവിക്കാനുള്ള കഴിവും ഇവര്‍ക്കുണ്ടായിരിക്കും. എന്നാല്‍ മനസ്സിന് വിശ്രമം നല്‍കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അവ നിങ്ങളുടെ ശാരീരിക-മാനസിക സ്ഥിതികളെ ബാധിക്കും. I എന്ന അക്ഷരം സൂചിപ്പിക്കുന്ന സംഖ്യയാണ് 9. ഒമ്പത് എന്നത് ചൊവ്വ ഗ്രഹത്തിന്റെ സംഖ്യയാണ്. പ്രോപ്പര്‍ട്ടി, ഹോം ഫര്‍ണിഷിംഗ്, സ്‌പോര്‍ട്‌സ് ഈവന്റ്‌സ്, ടെലികോം തുടങ്ങിയ മേഖലയിലെ ബിസിനസ്സ് സ്ഥാപനങ്ങളുടെ പേര് ഈ അക്ഷരത്തില്‍ തുടങ്ങാവുന്നതാണ്.

  ഉദാഹരണം: Imagica, Ikea

  1. നിങ്ങളുടെ ബാഗില്‍ ചുവപ്പ് ധാന്യം സൂക്ഷിക്കുക.
  2. ഭാഗ്യനിറം: ചുവപ്പ്

  J എന്ന അക്ഷരം പേരിനോടൊപ്പമുള്ളവര്‍ വളരെ വിശാല മനസ്സിന് ഉടമകളായിരിക്കും. സ്വതന്ത്രമനോഭാവമുള്ളവരായിരിക്കും. കൂടാതെ പ്രായോഗികമായി ചിന്തിക്കുന്നവരും ആണ്. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരായിരിക്കും ഇവര്‍. ഇവരെ പറ്റിക്കാന്‍ അത്ര എളുപ്പമല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനനുസരിച്ച് മനസ്സ് മാറാന്‍ സാധ്യതയുള്ളവരാണ് ഇക്കൂട്ടര്‍. ഭൗതിക സന്തോഷം താല്‍ക്കാലികമാണെന്ന ബോധ്യം ഇവര്‍ക്ക് കുറവായിരിക്കും. ആകര്‍ഷണീയമായ ശാരീരികക്ഷമതയുള്ളവരാണ് ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ ഗ്ലാമര്‍ മേഖലയില്‍ ഇവര്‍ക്ക് ശോഭിക്കാന്‍ കഴിയും.

  1. സൂര്യഭഗവാന് ജലം നിവേദിക്കുക
  2. ഭാഗ്യനിറം: മഞ്ഞ

  G എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള ആളുകള്‍ സത്യസന്ധരും നേരുള്ളവരും മാന്യരുമാണ്. അവര്‍ ആകര്‍ഷണീയരാണ്. അവര്‍ അത്യധികം ധാര്‍മ്മികവും യുക്തിയ്ക്ക് നിരക്കുന്നതുമായ മൂല്യങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. അവര്‍ തങ്ങളുടെ ജീവിതം നന്നായി ആസൂത്രണം ചെയ്യുകയും യാഥാര്‍ഥ്യബോധത്തോടെ ക്രമീകരിക്കുകയും ചെയ്യുന്നു, കൂടാതെ അവര്‍ക്ക് വലിയ ആത്മനിയന്ത്രണമുണ്ട്. അവരുടെ പരിഷ്‌കൃതമായ ഭാഷയും മൂല്യങ്ങളും മഹത്തായ നേട്ടങ്ങളുടെ അടയാളമാണ്. അവര്‍ വിനയാന്വിതരായിരിക്കും . അവരുടെ സ്വയം ബോധ്യങ്ങള്‍ മാത്രം കേള്‍ക്കാനും മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങാതിരിക്കാനും ശ്രദ്ധിക്കണം. തികഞ്ഞ തീരുമാനമെടുക്കാനുള്ള കഴിവ് കൊണ്ട് ഇക്കൂട്ടര്‍ അനുഗ്രഹീതരാണ്, അതിനാല്‍ അവരവരുടേതായ രീതികളും തന്ത്രങ്ങളും സ്വീകരിക്കുക.

  ദോഷപരിഹാരം: ഏതെങ്കിലും രൂപത്തിലുള്ള ചെമ്പ് അല്ലെങ്കില്‍ വെങ്കല ലോഹം ഒപ്പം കരുതുക

  ഭാഗ്യ നിറം: മഞ്ഞ

  H എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള ആളുകള്‍ തങ്ങളില്‍ തന്നെ കേന്ദ്രീകരിക്കുന്നവരും ചില സമയങ്ങളില്‍ എങ്കിലും കൗശലക്കാരും ആയിരിക്കും. അവരുടെ ആഗ്രഹങ്ങളെ നേടിയെടുക്കാന്‍ മിടുക്കരാണ്, അവര്‍ക്ക് അമിതമായ ആഗ്രഹങ്ങളുണ്ട്. ആഡംബരത്തിലും അത് പ്രകടിപ്പിക്കുന്നതിലും ഇത്തരക്കാര്‍ തല്പരരാണ്. അത്തരം ആളുകള്‍ കാപട്യത്തിന്റെയും വഞ്ചനയുടെയും ലോകത്താണ് ജീവിക്കുന്നതെന്ന് അവര്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് തോന്നും. തങ്ങളേക്കാള്‍ താഴ്ന്നവരോടുള്ള മനോഭാവത്തില്‍ കാതലായ മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം. ഈ ആളുകള്‍ ലക്ഷ്യബോധം ഉള്ളവര്‍ ആയിരിക്കാം, എന്നാല്‍ പ്രൊഫഷണലിസം ആത്മാര്‍ത്ഥമായി പിന്തുടരണമെന്ന് ഓര്‍മ്മിക്കണം. അവര്‍ മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങില്ലെങ്കിലും അവര്‍ സുഖഭോഗങ്ങളും ആഡബരവും ലഭിക്കുന്ന സാഹചര്യങ്ങളില്‍ വീണു പോകാന്‍ ഇടയുണ്ട്. പൊതു പ്രസംഗങ്ങള്‍, രാഷ്ട്രീയം, ഗ്ലാമര്‍ മീഡിയ നിര്‍മ്മാണം, കലാപരമായ മേഖല എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ അവര്‍ ശോഭിക്കും. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഉണ്ട്. എന്നാല്‍ തൊഴില്‍ മേഖലയില്‍ ശോഭിക്കും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

  ദോഷപരിഹാരം: ദയവായി നോണ്‍ വെജ്, മദ്യം, പുകയില, തുകല്‍, മറ്റ് മൃഗങ്ങളുടെ ചര്‍മ്മ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക. ശാരീരിക വ്യായാമം നിര്‍ബന്ധമാണ്.
  മൃഗങ്ങളെ എപ്പോഴും പോറ്റുകയും സേവിക്കുകയും ചെയ്യുക. ആയുര്‍വേദം ശീലമാക്കുക.

  ഭാഗ്യനിറം: നീല

  Keywords: Alphabet, Numerology, അക്ഷരമാല , സംഖ്യാശാസ്ത്രം

  Published by:Sarika KP
  First published: