• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി ഏഴിലെ ദിവസ ഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി ഏഴിലെ ദിവസ ഫലം അറിയാം

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി ഏഴിലെ ദിവസ ഫലം അറിയാം-

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

 • Share this:
  വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി ഏഴിലെ ദിവസ ഫലം അറിയാം-

  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍

  നിങ്ങളുടെ തൊഴില്‍ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉടന്‍ സംഭവിക്കും. നിങ്ങള്‍ ഉടന്‍ ഒരു തീര്‍ത്ഥാടനകേന്ദ്രം സന്ദർശിക്കുകയോ തീർത്ഥാടനത്തിന് പോകാന്‍ ആസൂത്രണം ചെയ്യുകയോ ചെയ്‌തേക്കാം. ബന്ധുക്കള്‍ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുണ്ടാകും. അതിനായി നേരിട്ടോ അല്ലെങ്കില്‍ വെര്‍ച്വലായോ ഒരു ഒത്തുകൂടൽ സംഘടിപ്പിച്ചേക്കാം.

  ഭാഗ്യ ചിഹ്നം: മഞ്ഞ ഇന്ദ്രനീലക്കല്ല്

  ടോറസ് (Taurus- ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍

  പ്രായമായ ഒരാള്‍ നിങ്ങളെ തുടർന്നും തെറ്റിദ്ധരിക്കും. നിങ്ങളുടെ കാഴ്ചപ്പാട് വിശദീകരിക്കാനുള്ള തന്ത്രം എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഒരു പുതിയ സംരംഭത്തിനുള്ള പദ്ധതി അത്ര അഭികാമ്യമല്ല. കുറഞ്ഞത് രണ്ടോ മൂന്നോ മാസമെങ്കിലും അതിനായി കാത്തിരിക്കുക.

  ഭാഗ്യ ചിഹ്നം: ഒരു സില്‍ക്ക് സ്‌കാര്‍ഫ്.

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍

  ആഭരണം വാങ്ങുന്നത് ഇപ്പോള്‍ ഗുണം ചെയ്യും. വരുന്ന വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കാന്‍ കുറച്ച് സമയമെടുക്കുക. നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെങ്കില്‍ ആശയങ്ങള്‍ ഉടന്‍ രൂപപ്പെടാന്‍ തുടങ്ങും. മേലധികാരിക്കോ ഒരു മുതിര്‍ന്ന വ്യക്തിക്കോ നിങ്ങളില്‍ നിന്ന് സഹായം ആവശ്യമായി വന്നേക്കാം.

  ഭാഗ്യ ചിഹ്നം: ഒരു വെള്ളി നൂല്‍

  കാന്‍സര്‍ (Cancer- കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍

  ടോക്സിക് ആയ ഒരു ബന്ധം ഉടന്‍ അവസാനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങും. നിങ്ങള്‍ക്ക് അതിന് മുൻകൈ എടുക്കാവുന്നതാണ്. ചില അവസരങ്ങള്‍ ഇപ്പോള്‍ വന്നുചേരും. അത് കൈക്കലാക്കുക. സാമ്പത്തിക കാര്യങ്ങളുടെ സ്തംഭനാവസ്ഥ നീങ്ങിതുടങ്ങും.

  ഭാഗ്യ ചിഹ്നം: പെട്ടെന്നുള്ള മഴ

  ലിയോ (Leo- ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍

  എത്ര മുഖംമൂടി ധരിച്ചാലും നിങ്ങളുടെ വികാരങ്ങളെ അടക്കിനിര്‍ത്തുകയെന്നത് ഇപ്പോള്‍ എളുപ്പമല്ല. അടുത്ത സുഹൃത്ത് നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക. ഇന്നത്തെ ഊര്‍ജം ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങളിലേക്കാണ് നയിക്കുന്നത്.

  ഭാഗ്യ ചിഹ്നം: ഒരു ഐസ്‌ക്രീം കച്ചവടക്കാരന്‍

  വിര്‍ഗോ (Virgo- കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍

  നിങ്ങള്‍ക്ക് പുതിയ കൂട്ടുകാരെ ഉണ്ടാക്കാനുള്ള വശീകരണമുണ്ടാകും, എന്നാല്‍ നിലവില്‍ നിങ്ങളോട് അസൂയയുള്ള ഒരാളുടെ ലക്ഷ്യമാണ് അത്. ആ വ്യക്തിയെ സൂക്ഷിക്കുക. ആരെങ്കിലും പരദൂഷണം പറഞ്ഞിട്ടുണ്ടാകാം. എല്ലാ പുതിയ പദ്ധതികളും രഹസ്യമായി നടത്തുക. ചര്‍ച്ചകള്‍ കുറയ്‌ക്കുക.

  ഭാഗ്യ ചിഹ്നം: ശ്രദ്ധേയമായ ഒരു റേഡിയോ പരിപാടി

  ലിബ്ര (Libra- തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍

  സമയകൃത്യത ഇല്ലായ്മ നിങ്ങളെ ഒന്നോ രണ്ടോ പാഠങ്ങള്‍ പഠിപ്പിച്ചേക്കാം. സമാന ചിന്താഗതിക്കാരായ കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുക. ഭാവിയില്‍ അവരുമായുള്ള ബന്ധം സഹായകരമാകും. നിങ്ങളുടെ കുട്ടികള്‍ക്ക് ചില ഭക്ഷണ പദാര്‍ത്ഥങ്ങൾ മൂലംപ്രശ്‌നമുണ്ടാകാം.

  ഭാഗ്യ ചിഹ്നം: ഒരു ചുവപ്പ് റിബണ്‍

  സ്‌കോര്‍പിയോ (Scorpio- വൃശ്ചിക രാശി): ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍

  രണ്ടോ മൂന്നോ സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിച്ചേക്കാം. പുറത്ത് നിന്ന് അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഒരു സാധാരണ ഫിറ്റ്നസ് ക്രമമാണ് ഇപ്പോള്‍ ഏറ്റവും ആവശ്യം.

  ഭാഗ്യ ചിഹ്നം: ഒരു ഫോട്ടോ ഫ്രെയിം

  സാജിറ്റെറിയസ് (Sagittarius-ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍

  ജോലിയ്ക്കൊപ്പം കുടുംബത്തിനും മുന്‍ഗണന നല്‍കാൻ ആഗ്രഹമുണ്ടെങ്കിൽ അത് ഇപ്പോള്‍ ചെയ്യണം. മറന്നുപോയ ഒരു ജോലിയെക്കുറിച്ച് ഉള്‍ക്കാഴ്ച ലഭിക്കും. വരാനിരിക്കുന്ന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തത ലഭിക്കും.

  ഭാഗ്യ ചിഹ്നം: ഒരു ഗര്‍ഭിണിയായ സ്ത്രീ

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍

  ആഗ്രഹിച്ച ഫലം ലഭിക്കാന്‍ നിങ്ങള്‍ കുറച്ച് കൂടി അധ്വാനിക്കേണ്ടി വന്നേക്കാം. അറിയാവുന്ന ഒരാള്‍ പെട്ടെന്ന് പിന്തുണ പിന്‍വലിച്ചേക്കാം. ജോലിസ്ഥലത്തെ പുരോഗതിയെക്കുറിച്ച് ജാഗരൂകരായിരിക്കുക, കാരണം നിങ്ങള്‍ക്ക് അല്‍പ്പം പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. അഭിഭാഷകര്‍, സാങ്കേതിക വിദഗ്ധര്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് തിരക്കേറിയ ദിവസമാണ്. ഭാഗ്യ

  ചിഹ്നം: ഒരു പുരാതന ക്ലോക്ക്

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍

  മാനസിക വിശ്രമത്തിന്റെയും വൈകാരിക സന്തുലിതാവസ്ഥയുടെയും ദിവസം. കാത്തിരിക്കുന്നവരെ തിരികെ വിളിക്കാന്‍ കുറച്ച് സമയം മാറ്റിവെക്കുക. ദിവസാവസാനം ചില ഔട്ടിങോ നല്ല ഭക്ഷണമോ നിങ്ങളെ ഉല്ലസിപ്പിക്കും. ജോലിയില്‍ മേലുദ്യോഗസ്ഥര്‍ അഭിനന്ദിക്കും.

  ഭാഗ്യ ചിഹ്നം: ഒരു പുതിയ സ്റ്റോര്‍.

  പിസെസ് (Pisces- മീനം രാശി): ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍

  നിങ്ങള്‍ ഇപ്പോള്‍ ഉള്ള അവസ്ഥയില്‍ സുഖമായിരിക്കുക. വളരെയധികം വിഷമിക്കുന്നത് സാഹചര്യത്തെ സങ്കീര്‍ണ്ണമാക്കിയേക്കാം. കുട്ടിക്കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം ഒരു വൈകാരിക ശൂന്യത നികത്തിയേക്കാം.

  ഭാഗ്യ ചിഹ്നം: ഉയരമുള്ള ഒരു ഗ്ലാസ്.

  (തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com)
  Published by:Naveen
  First published: