ഇന്റർഫേസ് /വാർത്ത /life / Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി അഞ്ചിലെ ദിവസ ഫലം അറിയാം

Astrology | ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി അഞ്ചിലെ ദിവസ ഫലം അറിയാം

ഇന്നത്തെ ദിവസഫലം അറിയാം

ഇന്നത്തെ ദിവസഫലം അറിയാം

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി അഞ്ചിലെ ദിവസ ഫലം അറിയാം

  • Share this:

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ജനുവരി അഞ്ചിലെ ദിവസ ഫലം അറിയാം..

ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

നിങ്ങള്‍ പരിഹസിക്കപ്പെടുന്ന സന്ദര്‍ഭം ഉണ്ടായാലും ആത്മസംയമനം കൈവിടരുത്. ഇത് താല്‍ക്കാലികമായിരിക്കും. സാഹചര്യങ്ങള്‍ നിങ്ങളെ കൂടുതല്‍ പരീക്ഷിച്ചേക്കാം. ഹ്രസ്വദൂരയാത്രകള്‍ ഉടന്‍ പോകാന്‍ സാധ്യത ഉണ്ട്. കായിക രംഗത്തോ ഏതെങ്കിലും തരത്തിലുള്ള പരിശീലനങ്ങളിലോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്.

ഭാഗ്യ ചിഹ്നം: തെളിഞ്ഞ ആകാശം

ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

നിങ്ങള്‍ക്ക് ഇണങ്ങാത്ത കാര്യങ്ങളാണെങ്കില്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാകണം. ദിവസത്തിന്റെ അവസാനത്തില്‍ സന്തോഷം നല്‍കുന്ന എന്തെങ്കിലും സംഭവിക്കാന്‍ സാധ്യത ഉണ്ട്. ഒരു അഭിമുഖത്തിന് വേണ്ടി നന്നായി തയ്യാറാവുക. ചോദ്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്.

ഭാഗ്യ ചിഹ്നം - ഓര്‍ക്കിഡ്

ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

പ്രഭാതത്തിലെ നടത്തം തുടരുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകും. ഇന്നത്തെ സാഹചര്യങ്ങള്‍ നിങ്ങളുടെ മനസിന് ഇണങ്ങുന്ന തരത്തിലായിരിക്കും. എന്തെങ്കിലും സാമൂഹിക കാര്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ തോന്നും. നിങ്ങളോട് ആരോ മത്സരിക്കുന്നുണ്ട് അതിനാൽ കൂടിതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഭാഗ്യ ചിഹ്നം: പകിട

കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

ഉറക്കത്തിന്റെ രീതിയില്‍ പുരോഗതി ഉണ്ടാകും. പഴയ പരിചയക്കാരനില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന സന്ദേശം ലഭിക്കും. ജോലിസ്ഥലത്തെ തര്‍ക്കങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. നിങ്ങളുടെ സമയം കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെട്ടതില്‍നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം.

ഭാഗ്യ ചിഹ്നം - നീല ബസ്

ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

നിങ്ങള്‍ ചില സമയങ്ങളില്‍ കര്‍ക്കശ്ശക്കാരാനായി അനുഭവപ്പെട്ടേക്കാം. എങ്കിലും നന്നായി ആശയവിനിമയം നടത്തുന്നതിലൂടെ ഈ തോന്നലില്‍ മാറ്റം വരുത്താന്‍ സാധിച്ചേക്കും. ആരുടെയെങ്കിലും അസൂയക്ക് നിങ്ങള്‍ വില നല്‍കേണ്ടി വരും. നിങ്ങളുടെ കാഴ്ചശക്തിയ്ക്ക് കൂടുതൽ ശ്രദ്ധ നല്‍കണം. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുക.

ഭാഗ്യ ചിഹ്നം: ബാസ്‌കറ്റ് ബോള്‍

വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

സത്യം തുറന്നു പറയാനുള്ള സമയമാണിത്, ദീര്‍ഘനാളായി നിങ്ങള്‍ മനസ്സിലുള്ളത് പറയുന്നത് ഒഴിവാക്കുകയായിരുന്നു. നിങ്ങളുടെ യാത്ര പ്രതീക്ഷിച്ചതിലും കൂടുതല്‍ ആത്മീയത നിറഞ്ഞതാവും. ഈ പുതിയ അനുഭവം ആസ്വദിക്കുക. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ വഞ്ചിക്കപ്പെട്ടതായി തോന്നും, ഉടന്‍ അതിന് പരിഹാരം കാണുക.

ഭാഗ്യ ചിഹ്നം - കാപ്പി കപ്പ്

ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

സ്വകാര്യ ജീവിതത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വേര്‍തിരിക്കുക. എല്ലാകാര്യത്തിലും പൂര്‍ണ്ണത സൃഷ്ടിക്കുന്ന സമീപനം അല്ല നിങ്ങളുടേത്. ഒരു നല്ല ശ്രോതാവാകാന്‍ പരിശ്രമിക്കേണ്ടതുണ്ട്. ഒരു നല്ല ഉച്ചഭക്ഷണം ആയിരിക്കും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.

ഭാഗ്യ ചിഹ്നം: വെള്ളി പാത്രം

സ്‌കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

നിങ്ങളുടെ ഭയത്തെ മറികടന്ന് പുതിയ ഒരു തുടക്കത്തിന് വഴിയൊരുക്കാന്‍ കഴിയുന്നത് വളരെ നല്ലൊരു അനുഭവമായിരിക്കും. കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിക്കും. ശരിയായ പ്രേക്ഷകരിലേക്ക് എത്തുക എന്ന നിങ്ങളുടെ സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാകും.

ഭാഗ്യ ചിഹ്നം : മിഠായി കട

സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

ഈ ദിവസം വളരെ നാടകീയമായിട്ടായിരിക്കും അവസാനിക്കുക. നിങ്ങളുടെ സംഭവാനകള്‍ക്ക് അല്ലെങ്കില്‍ കൂട്ടായ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിക്കും. ഉച്ചയോടെ നിങ്ങള്‍ക്ക് ആരോഗ്യകരമായ ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം. വൈകുന്നേരമാകുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലാവുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.

ഭാഗ്യചിഹ്നം: അക്വ ബ്ലു സോഫ

കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

പദ്ധതികളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. ഒന്നിലധികം കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഇത് ഏതാനം മണിക്കൂറുകള്‍ നീണ്ടു നിന്നേക്കാം. പ്രിയപ്പെട്ട സഹോദങ്ങളില്‍ ആരെങ്കിലും ഈ ദിവസം നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടു വന്നേക്കാം.

ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട മധുപലഹാരം

അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

നിങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള സ്ഥലമായിരിക്കില്ല ഇന്ന് നിങ്ങള്‍ സന്ദര്‍ശിക്കുന്നത്. മുമ്പ് എപ്പോഴെങ്കിലും എടുത്ത ഒരു തീരുമാനം നിങ്ങള്‍ പുനപരിശോധിച്ചേക്കാം. ജോലികള്‍ നേരത്തെ അവസാനിപ്പിച്ച് ഒരു നല്ല പുസ്തകം വായിക്കാനുള്ള ദിവസം കൂടിയാണിന്ന്. സ്വന്തം കാര്യങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കുകയും നാളത്തെ പുതിയ കാര്യങ്ങള്‍ക്കായി തയ്യാറാവുകയും ചെയ്യുക.

ഭാഗ്യ ചിഹ്നം - ഒരു ചുവന്ന മൊബൈല്‍ കവര്‍

പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

നിങ്ങളുടെ കഴിവിന് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെയ്ക്കുക. അതിന്റെ ഫലം ഉടന്‍ ലഭിക്കും. നിങ്ങള്‍ക്ക് അസാധാരണമായ കഴിവുകളുണ്ട്. മറ്റുള്ളവരെ ഉടന്‍ അമിതമായി ആരാധിക്കേണ്ടതില്ല. നിങ്ങള്‍ ഒരു നല്ല ഇടവേള ആസ്വദിച്ചു കഴിഞ്ഞു. ഇനി നല്ല രീതിയിൽ സമയക്രമം ആസൂത്രണം ചെയ്യുക. ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മികച്ച ദിവസമായിരിക്കും.

ഭാഗ്യ ചിഹ്നം - ചെമ്പ് പാത്രം

First published:

Tags: Astro Today, Astrology, News 18 Astrology, Today Astrology, Yours Todays Astrology