ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ബഹുമതികള്‍ ലഭിക്കും. ദമ്പതികള്‍ക്ക് പ്രണയനിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ മേഖലയിലുളളവര്‍, എഴുത്തുകാര്‍, ചലച്ചിത്ര സംവിധായകര്‍, കലാകാരന്മാര്, നര്‍ത്തകര്‍, സോളാര്‍ ഡീലര്‍മാര്‍, സംഗീതജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ജ്വല്ലറികള്‍, ഗ്ലാമര്‍ വ്യവസായം എന്നീ മേഖലയിലുള്ളവര്‍ക്ക് ജനപ്രീതി ലഭിക്കും. ഭാഗ്യ നിറം: ഓറഞ്ച്, ബ്രൌണ്‍, ഭാഗ്യ ദിനങ്ങള്‍: ഞായര്‍, ബുധന്‍, ഭാഗ്യ നമ്പര്‍: 9, 1, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ മഞ്ഞ കടുക് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും, അതിനാല്‍ ക്ഷമയോടെ മുന്നോട്ട് പോകുക. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാനും, ഓഹരികളില്‍ നിക്ഷേപിക്കാനും, നിങ്ങളുടെ പങ്കാളിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാനും ഉചിതമായ ദിനമാണിന്ന്. ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ക്കും കയറ്റുമതി ബിസിനസ്സ് ഡീലുകള്‍ക്കും ഉചിതമായ സമയമാണ്. ഭാഗ്യനിറം: പിങ്ക്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാര്‍ക്ക് ഇന്ന് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങി നല്‍കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസം എല്ലാ അവസരങ്ങളുടെയും തുറുപ്പു ചീട്ട് സര്‍ഗ്ഗാത്മകതയെന്ന് ഓര്‍ക്കുക. പുതിയ ഓഫറുകളും പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരവും ഈ ദിവസം നിങ്ങളെ തേടിയെത്തും. വിളവെടുപ്പിനും അതില്‍ നിന്ന് പണം സമ്പാദിക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപകര്‍ക്ക് ആകര്‍ഷണീയമാണ്, അതിനാല്‍ അവരെ സമീപിക്കുക. ഗായകര്‍, പരിശീലകര്‍, വിദ്യാഭ്യാസ മേഖലയിലുള്ളവര്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് ഉചിതമായ ദിവസം. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പുസ്തകങ്ങള്‍, അലങ്കാരങ്ങള്‍, ധാന്യങ്ങള്‍ എന്നിവ വാങ്ങുന്നതിനും യാത്രാ ബുക്കിംഗുകള്‍ നടത്തുന്നതിനും നല്ല ദിവസമാണിന്ന്. ഡിസൈനര്‍മാര്‍, ഹോട്ടലുടമകള്‍, ആങ്കര്‍മാര്‍, ലൈഫ്, സ്പോര്‍ട്സ് കോച്ചുകള്‍, ഫിനാന്‍സര്‍മാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ലഭിക്കുന്ന ദിനം കൂടിയാണ്. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3,9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ ചന്ദനം ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): വസ്തുവകകളില്‍ നിക്ഷേപം നടത്താനാകും. ശിവ നാമം ജപിക്കുന്നതിലൂടെ കഠിനാധ്വാനം കുറയ്ക്കാനും സാധിക്കും. കളങ്കമില്ലാത്ത ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ്. ധനകാര്യവുമായി ബന്ധപ്പെട്ട് എടുക്കുന്ന പ്രധാന തീരുമാനങ്ങള്‍ ലാഭം നേടിത്തരും. സെയില്‍സ് ജീവനക്കാര്‍, ഐടി ജീവനക്കാര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ അഭിനേതാക്കള്‍, ടിവി അവതാരകര്‍, നര്‍ത്തകര്‍ എന്നിവര്‍ അഭിമുഖങ്ങള്‍ക്ക് അപേക്ഷിക്കണം, ഫലം നിങ്ങള്‍ക്ക് അനൂകൂലമാകും. ലോഹങ്ങളുടെയും വസ്ത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്ക് പുതിയ ഓഫര്‍ പ്രതീക്ഷിക്കാം. ഭാഗ്യ നിറം: പര്‍പ്പിള്‍, ഗ്രേ, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഗണപതിയുടെ അനുഗ്രഹം ലഭിക്കാന്‍ ക്ഷേത്രത്തില്‍ ഗണപതി സ്തുതി ജപിക്കുക. സ്റ്റോക്കുകള്‍, പ്രോപ്പര്‍ട്ടി, കയറ്റുമതി ഇറക്കുമതി, ട്രാവല്‍ ഏജന്‍സി അല്ലെങ്കില്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഹ്രസ്വകാല ലക്ഷ്യങ്ങള്‍ നേടാന്‍ അനുകൂല ദിവസമാണിന്ന്. അപ്രതീക്ഷിത ഭാഗ്യം നിങ്ങളെ തേടിയെത്തും. ധനലാഭം ഉയരും. ബഹുരാഷ്ട്ര കമ്പനികളുടെയും പ്രതിരോധ വകുപ്പുകളുടെയും നിക്ഷേപത്തില്‍ നിന്ന് വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്, നല്കിയ ബഹുമാനത്തിന് നിങ്ങള്‍ കുടുംബത്തോട് നന്ദി പ്രകടിപ്പിക്കണം. സര്‍ക്കാര്‍ ജോലികള്‍, കായികം, ഇവന്റുകള്‍, മത്സര പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ഉചിതമായ ദിനമാണ്. ഭാഗ്യ നിറം: ടീല്‍, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്ക് പച്ച ഇലകള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): മന്ത്രം പഠിക്കുക. പ്രിയപ്പെട്ടവരുമായി വികാരങ്ങള്‍ കൈമാറാനുള്ള ദിവസമാണിത്. ബിസിനസ്സ് ക്ലയന്റുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റിയ ദിനം. ഡിന്നറിനോ ഷോപ്പിംഗിനോ പോകാനുള്ള സമയം കൂടിയാണിന്ന്. വീട്ടമ്മമാര്‍, കായികതാരങ്ങള്‍, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഡെര്‍മറ്റോളജിസ്റ്റുകള്‍ ഗായകര്‍, ഡിസൈനര്‍മാര്‍, ഇവന്റ് മാനേജ്മെന്റ്, ബ്രോക്കര്‍മാര്‍, ഷെഫുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഉയര്‍ച്ച നേടാന്‍ സഹായിക്കുന്ന പുതിയ അസൈന്മെന്റുകള് ലഭിക്കും. പ്രണയബന്ധം വീട്ടില്‍ സന്തോഷം കൊണ്ടുവരും. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍:6, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ വെള്ളി നാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഉപ്പ് കലര്‍ത്തിയ വെള്ളത്തില്‍ കുളിച്ച് ദിവസം ആരംഭിക്കുക. നിങ്ങളുടെ ബുദ്ധികൊണ്ട് വിജയിക്കാന്‍ കഴിയുമെന്നതിനാല്‍ വെല്ലുവിളികളെ സ്വീകരിക്കുക. അമ്മയുടെയും മറ്റ് മുതിര്‍ന്നവരുടെയും നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. ഇന്ന് വളരെ വലുതായി തോന്നുന്ന പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും. ചുറ്റുമുള്ളവരില്‍ ആരെങ്കിലും നിങ്ങളുടെ തോല്‍വിക്ക് വേണ്ടി ശ്രമിക്കാന്‍ സാധ്യതയുണ്ട്, പക്ഷേ അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിയില്ല. ജ്വല്ലറി ഉടമകള്‍, അഭിഭാഷകര്‍, പൈലറ്റുമാര്‍, രാഷ്ട്രീയക്കാര്‍, കെറിയര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സിഎ, സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് വിജയം നേടാന്‍ കഴിയും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് അരി ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവ നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യും. വലിയ കമ്പനികളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് മികച്ച വരുമാനം നേടിതരും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും. വസ്തുവും യന്ത്രസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. നിരവധി ബാധ്യതകള്‍ മൂലം നിങ്ങളിലെ സമ്മര്‍ദ്ദം ഉയരും. നിയമപരമായ തര്‍ക്കങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കപ്പെടും. ഡോക്ടര്‍മാര്‍, ഹോട്ടല്‍ ഉടമകള്‍, അധ്യാപകര്‍, കായികതാരങ്ങള്‍, രാഷ്ട്രീയക്കാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ നേട്ടങ്ങളാല്‍ ബഹുമാനിക്കപ്പെടും. പങ്കാളികളുമായി വ്യക്തിപരമായി തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ന് ധാന്യങ്ങള്‍ ദാനം ചെയ്യുന്നതും സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഭാഗ്യ നിറം: പര്‍പ്പിള്‍, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ആവശ്യക്കാര്‍ക്ക് കുട ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഇന്ന് ചുവപ്പ് വസ്ത്രം ധരിക്കുക. ഇത് സംഗീതജ്ഞര്‍ക്കോ കലാകാരന്മാര്ക്കോ വേണ്ടി സമര്‍പ്പിക്കപ്പെട്ട ദിവസമാണ്. അഭിഭാഷകര്‍, വിദ്യാഭ്യാസ മേഖലയിലുള്ളവര്‍, ഡോക്ടര്‍മാര്‍, എഴുത്തുകാര്‍, കയറ്റുമതി ഇറക്കുമതി, ഐടി പ്രൊഫഷണല്‍, ഗ്ലാമര്‍, ജ്യോതിഷം, കായിക ഇനങ്ങള്‍ എന്നീ മേഖലയിലുള്ളവര്‍ക്ക് വിജയം നേടാനാകും. നിങ്ങള്‍ ഗ്രൂപ്പിലെ ആകര്‍ഷണ കേന്ദ്രമാകും. പ്രണയമുള്ളവര്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ ദിവസമാണിന്ന്. വ്യാപാര ബന്ധങ്ങളും ഇടപാടുകളും ഉയരങ്ങളിലെത്തും. ഗ്ലാമര്‍ വ്യവസായത്തിലും മാധ്യമ മേഖലയിലുള്ളവര്‍ക്കും പ്രശസ്തി ലഭിക്കും. രാഷ്ട്രീയക്കാര്‍ക്ക് ഇന്ന് മികച്ച അവസരങ്ങള്‍ ലഭിക്കും. പൊതുപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനും ഈ ദിവസം ഉപയോഗിക്കണം. വിദ്യാര്‍ത്ഥികളെയും പരിശീലകരെയും തേടി ഇന്ന് പ്രത്യേക അറിയിപ്പ് എത്തും. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: വീട്ടുജോലിക്കാര്‍ക്ക് കുങ്കുമം ദാനം ചെയ്യുക. ഫെബ്രുവരി 27ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: സന്ദീപ് സിംഗ്, ബി.എസ്. യെദിയൂരപ്പ, ലോറന്‍സ് ഡ്യൂറല്‍, നീരവ് മോദി, പ്രകാശ് ഝാ
Published by:Sarika KP
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.