• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജനനതീയതിയിൽ ഈ സംഖ്യകളുണ്ടോ? വിദേശ ജോലിയ്ക്ക് അവസരം ലഭിക്കും

Numerology | നിങ്ങളുടെ ജനനതീയതിയിൽ ഈ സംഖ്യകളുണ്ടോ? വിദേശ ജോലിയ്ക്ക് അവസരം ലഭിക്കും

വിദേശത്ത് ജോലി ചെയ്യാനോ സ്ഥിരതാമസമാക്കാനോ ആഗ്രഹമുണ്ടെങ്കിലും ചിലർക്ക് പല കാരണങ്ങളാലും പോകാൻ സാധിക്കാതെ വന്നിട്ടുണ്ടാകാം. എന്നാൽ ഇങ്ങനെ ഉള്ളവർ അറിയേണ്ടതും പരിശോധിക്കേണ്ടതുമായ ചില കാര്യങ്ങൾ ഇതാ..

  • Share this:

    നിങ്ങൾ വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ? വിദേശത്ത് ജോലി ചെയ്യാനോ സ്ഥിരതാമസമാക്കാനോ ആഗ്രഹമുണ്ടെങ്കിലും ചിലർക്ക് പല കാരണങ്ങളാലും പോകാൻ സാധിക്കാതെ വന്നിട്ടുണ്ടാകാം. എന്നാൽ ഇങ്ങനെ ഉള്ളവർ അറിയേണ്ടതും പരിശോധിക്കേണ്ടതുമായ ചില കാര്യങ്ങൾ ഇതാ..

    നിങ്ങളുടെ ജന്മദിനത്തിൽ നേരിട്ടോ ജന്മദിനത്തിലെ സംഖ്യകൾ തമ്മിൽ കൂട്ടുമ്പോഴോ 9,5,1 എന്നീ സംഖ്യകൾ ഉണ്ടോയെന്ന് ആദ്യം പരിശോധിക്കുക. പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഖ്യകൾ ജനനത്തീയതിയിൽ ഉള്ളവർക്ക് വിദേശവാസത്തിന് യോഗമുണ്ട്.

    ഇതിൽ 9 എന്ന സംഖ്യ ബുദ്ധിയെയാണ് സൂചിപ്പിക്കുന്നത്. ഇച്ഛാശക്തി കൊണ്ട് വിജയത്തിലെത്തുന്നവരായിരിക്കും ഇക്കൂട്ടർ. പോരാടാനും സ്വപ്നം സാക്ഷാത്കരിക്കാനും ഇവർ ശ്രമം നടത്തും. സംഘാടനത്തിലും ഇക്കൂട്ടർ മികവ് പുലർത്തും.

    ജനനത്തീയതിയിൽ 5 എന്ന സംഖ്യയുള്ളവർ മറ്റുള്ളവരുടെ വിശ്വാസം നേടുന്നവരായിരിക്കും. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രചോദനമാകാനും ഇവർക്ക് സാധിക്കും. ഒരു ടീമിൽ പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ ഗുണങ്ങളും ഇക്കൂട്ടർക്ക് ഉണ്ടാകും. യാത്രയോട് ഏറെ താത്പര്യമുള്ളവരായിരിക്കും ഇവർ.

    ഒന്ന് എന്ന സംഖ്യ ജനനത്തീയതിയിലുള്ളവർ മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നവരായിരിക്കും. ജീവിതത്തിൽ വിജയം നേടാനുള്ള ദൃഢനിശ്ചയം ഇവർക്കുണ്ടാകും.

    വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനും വിദേശ ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനും ജനനത്തീയതിയിൽ ഈ സംഖ്യകളിലേതെങ്കിലുമോ ഈ സംഖ്യകൾ ഒരുമിച്ചോ ഉണ്ടായിരിക്കണം. നിങ്ങളുടെ ജനനത്തീയതിയിൽ ഈ സംഖ്യകളില്ലെങ്കിൽ ജന്മനാട്ടിൽ നിന്ന് വിദേശത്തും മറ്റും പോകാൻ നിങ്ങൾ ഏറെ പാടുപെടേണ്ടി വന്നേക്കാം. ഈ സംഖ്യകൾ ജന്മസംഖ്യയാകാത്തവർക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ മാത്രമേ സാധിക്കൂ. പ്രൊഫഷണൽ ജോലിക്കായി വിദേശത്തേയ്ക്ക് പോകാൻ സാധിച്ചെന്ന് വരില്ല. ഈ വസ്തുത നിങ്ങൾ അംഗീകരിക്കേണ്ടിവരും

    എന്നാൽ സംഖ്യാശാസ്ത്രമനുസരിച്ച് വിദേശ യാത്രാ തടസ്സം നീങ്ങാനുള്ള ഏറ്റവും നല്ല പ്രതിവിധി മൊബൈൽ സീരീസിൽ 9, 5, 1 എന്നീ നമ്പറുകൾ ഉൾപ്പെടുത്തുക എന്നതാണ്.

    ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് പച്ചിലകൾ നൽകുക

    ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1,3,9 എന്നീ സംഖ്യകള്‍ ഉള്ളവർ അധ്യാപന മേഖലയിൽ ശോഭിക്കുന്നവരായിരിക്കും. ഒന്ന് എന്ന സംഖ്യ ജന്മസംഖ്യ ഉള്ളവർ വിദ്യാര്‍ത്ഥികളുമായോ പ്രേക്ഷകരുമായോ നേരിട്ട് ആശയവിനിമയം നടത്തുന്നവരായിരിക്കും. കുട്ടികള്‍ക്ക് അധ്യാപനം രസകരമായി തോന്നുന്ന തരത്തിലുള്ള ക്രിയേറ്റിവിറ്റിക്കും ആശയങ്ങള്‍ക്കും ഇത് ആവശ്യമാണ്.

    അധ്യാപകരെ സംബന്ധിച്ചിടത്തോളം ചിന്തകള്‍ വളരെ പ്രധാനമാണ്. ഒന്ന് ജന്മസംഖ്യയായി ഉള്ളവർക്ക് നേതൃത്വഗുണവും പ്രേക്ഷകരെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ഉണ്ടായിരിക്കും. ക്ലാസ് റൂമുകളില്‍ അത്യാവശ്യമായ മറ്റൊന്നാണ് കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവ്. 9 എന്ന സംഖ്യ ജന്മസംഖ്യയിൽ ഉള്ളവർക്ക് അധ്യാപകര്‍ക്കാവശ്യമായ ധൈര്യവും ഊര്‍ജ്ജവും വളരെയധികം ഉണ്ടായിരിക്കും. കൂടാതെ അവർ കൂടുതൽ കരുതലുള്ളവരും മറ്റുള്ളവരെ സേവിക്കാൻ ആഗ്രഹിക്കുന്നവരും ആയിരിക്കും. നമ്പര്‍ 9 ഒരു വ്യക്തിയെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് തിരിച്ചറിയാനും അയാളുടെ വ്യക്തിത്വത്തെ മഹത്വവല്‍ക്കരിക്കാനും സഹായിക്കും.

    Published by:Sarika KP
    First published: