ജന്മസംഖ്യ: 2
ഗ്രഹം: ചന്ദ്രന്‍
ജന്മസംഖ്യ രണ്ടും ഒന്നും തമ്മിലുള്ള പൊരുത്തം അറിയാം
ജന്മസംഖ്യ രണ്ടും ഒന്നും തമ്മിലുള്ള ബന്ധം അതിശയകരമാംവിധം സൗഹാര്‍ദ്ദപരമാണ്. ഇക്കൂട്ടർ പരസ്പരം പിന്തുണയ്ക്കുന്നവരായിരിക്കും. സൂര്യനെ പ്രതിനിധീകരിക്കുന്ന ജന്മസംഖ്യയായ ഒന്നും ചന്ദ്രനെ പ്രതിനിധീകരിക്കുന്ന ജന്മസംഖ്യയായ രണ്ടും തമ്മില്‍ വളരെ മികച്ച ധാരണണയാണുള്ളത്. അതുകൊണ്ട് തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം ഏറെ നാളുകള്‍ നീണ്ടു നില്‍ക്കും. അത് ബിസിനസ്സായാലും വ്യക്തിബന്ധങ്ങളായാലും. 2 ജന്മസംഖ്യയായുള്ള വളരെ ഫ്ലെക്‌സിബിള്‍ ആയ വ്യക്തികളായിരിക്കും. വിവിധ വിഷയങ്ങളിലെ വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ ജന്മസംഖ്യ ഒന്നുള്ളവരായിരിക്കും കൂടുതൽ ശക്തർ. അതുകൊണ്ട് തന്നെ ഈ രണ്ട് സംഖ്യകളും ചേര്‍ന്നാൽ ജീവിത സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ സന്തുലിതമാകും. ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്നതോ വിതരണക്കാരായി ഇടപാടുകള്‍ നടത്തുന്നതോ ആയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകളുടെ ജന്മസംഖ്യകള്‍ പരസ്പരം കൂട്ടുമ്പോള്‍ 2 ആണ് ലഭിക്കുന്നതെങ്കില്‍ മികച്ച ഫലം ലഭിക്കും. രണ്ട് ജന്മസംഖ്യയായുള്ള സ്ത്രീകള്‍ ഭര്‍ത്താവിന്റെ ശക്തിയായി നിലനില്‍ക്കുന്നവരായിക്കും. ഈ ജന്മസംഖ്യയുള്ളവര്‍ സൂര്യന് ജലം സമര്‍പ്പിക്കുകയും ചന്ദ്ര മന്ത്രം ജപിക്കുകയും വേണം.
ജന്മസംഖ്യ രണ്ടും മൂന്നും തമ്മിലുള്ള പൊരുത്തം അറിയാം
സാഹചര്യങ്ങളോട് വളരെ വേഗം പൊരുത്തപ്പെടുന്ന സ്വഭാവക്കാരായിരിക്കും ഇക്കൂട്ടർ. 3 ഉം 2 ഉം ജന്മസംഖ്യകളായുള്ളവർ വളരെ നിഷ്പക്ഷമായി പ്രവർത്തിക്കുന്നവരായിരിക്കും. രണ്ട് എന്ന ജന്മസംഖ്യ ആശയവിനിമയങ്ങളെ പ്രതിനിധീകരിക്കുന്നു. 3 ജന്മസംഖ്യയായുള്ളവർ സര്‍ഗ്ഗാത്മക കഴിവുകളുള്ളവരായിരിക്കും. രണ്ട് ജന്മസംഖ്യയായുള്ളവരുടെ അറിവിന്റെ ഉറവിടമായി നിൽക്കാൻ കഴിയുന്നവരാണ് മൂന്ന് ജന്മസംഖ്യയായുള്ളവർ. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, ജ്യോതിഷികള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക്. ഈ ജന്മസംഖ്യയിലുള്ളവര്‍ക്ക് വിനോദ മേഖലയില്‍ സുഹൃത്തുക്കളായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. 2ഉം 3-ഉം ജന്മസംഖ്യയിലുള്ളവരെ വിശ്വസിക്കാവുന്നതാണ്. ഇരു കൂട്ടരും കരുതലുള്ള മനോഭാവം ഉള്ളവരാണെങ്കിലും മത്സരബുദ്ധിയുള്ളവരായിരിക്കും.
ചന്ദ്രന്റെ സ്വഭാവസവിശേഷതകളായ ആകര്‍ഷണീയത, നിഷ്‌കളങ്കത, പ്രതിബദ്ധത, സൗമ്യത, പരിശുദ്ധി എന്നിവയെ പ്രതിഫലിപ്പിക്കുന്ന സംഖ്യയാണ് രണ്ട്. സാഹചര്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും അനുസൃതമായി പെരുമാറാനും ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് പോകാനും ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് കഴിയും. എപ്പോഴും ശാശ്വതമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍.
രണ്ട് ജന്മസംഖ്യയായുള്ളവര്‍ വിശ്വസ്തരും, ശുദ്ധ ഹൃദയരും, ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് പ്രവർത്തിക്കുന്നവരും ആയിരിക്കും. പ്രത്യേക വ്യക്തിത്വമുള്ള ഇക്കൂട്ടര്‍ നല്ല ബുദ്ധിയുള്ളവരും ആയിരിക്കും. രണ്ട് ജന്മസംഖ്യയായുള്ളവരെ നിയന്ത്രിക്കുന്നത് ചന്ദ്രന്‍ ആയിരിക്കും. രണ്ട് ജന്മസംഖ്യയായുള്ളവര്‍ നിങ്ങളുടെ വിധേയത്വ സ്വഭാവം കുറയ്ക്കുക, അല്ലാത്തപക്ഷം അത് ദുരുപയോഗം ചെയ്യപ്പെടും. ജീവിതത്തില്‍ സങ്കീര്‍ണതകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കണം. സമപ്രായക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക.
ശാസ്ത്ര മേഖല, സ്പോര്‍ട്സ്, എഞ്ചിനീയറിംങ്, ഡിസൈനിംങ് അഭിനയം, മെഡിസിന്‍, കെമിക്കല്‍ ബിസിനസ്, ഹോട്ടലുകള്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ എന്നിവയാണ് ജന്മസംഖ്യ രണ്ടായുള്ളവര്‍ക്ക് അനുകൂലമായ തൊഴിലുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.