• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജന്മസംഖ്യ രണ്ടാണോ? ജന്മസംഖ്യകളായ നാലും അഞ്ചും തമ്മിലുള്ള പൊരുത്തമറിയാം

Numerology | നിങ്ങളുടെ ജന്മസംഖ്യ രണ്ടാണോ? ജന്മസംഖ്യകളായ നാലും അഞ്ചും തമ്മിലുള്ള പൊരുത്തമറിയാം

രണ്ട്, നാല്, അഞ്ച് എന്നീ ജന്മസംഖ്യകളുള്ളവർ തമ്മിലുള്ള പൊരുത്തം അറിയാം.

  • Share this:

    ജന്മസംഖ്യ: 2

    ഗ്രഹം: ചന്ദ്രന്‍

    ജന്മസംഖ്യകളായ രണ്ടും നാലും തമ്മിലുള്ള പൊരുത്തം അറിയാം

    ജന്മസംഖ്യ രണ്ടും നാലും ഒരു കാന്തത്തിന്റെ ഒരേ ധ്രുവങ്ങള്‍ പോലെയാണ്, അതായത് ഒന്ന് മറ്റൊന്നിനെ എതിർക്കും. തന്ത്രങ്ങള്‍ മെനയുന്നതിലും നടപ്പിലാക്കുന്നതിലും ഈ രണ്ട് ജന്മസംഖ്യയുള്ളവരും മിടുക്കരാണ്. ഈ ജന്മസംഖ്യയിലുള്ള ദമ്പതികള്‍ക്കിടയില്‍ ഈഗോയും അധികാരത്തിനായുള്ള പോരാട്ടങ്ങളും ഉണ്ടാകും. വിവാഹിതരായ ദമ്പതികള്‍ രാഹു ഗ്രഹത്തെ ആകര്‍ഷിക്കുന്നതിനായി അവരുടെ ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിക്കണം. കൂടാതെ ചന്ദ്രന് ജലം സമര്‍പ്പിക്കുകയും ചെയ്യുക.

    ജന്മസംഖ്യകളാ രണ്ടും അഞ്ചും തമ്മിലുള്ള പൊരുത്തം അറിയാം

    അഞ്ച് ജന്മസംഖ്യയായുള്ളവര്‍ രണ്ട് ജന്മസംഖ്യയായുള്ളവരിൽ സന്തുഷ്ടരായിരിക്കും. കാരണം രണ്ട് ജന്മസംഖ്യയായുള്ളവർ എല്ലായ്‌പ്പോഴും അവര്‍ക്ക് ഭാഗ്യം നല്‍കുന്നവരായിരിക്കും. എന്നാല്‍ രണ്ട് ജന്മസംഖ്യയായുള്ളവര്‍ സംഖ്യ അഞ്ചുമായി നിഷ്പക്ഷ ബന്ധം പുലര്‍ത്തുന്നവരായിരിക്കും. അഞ്ച് ജന്മസംഖ്യയായുള്ളവര്‍ക്ക് അവരുടെ പേര്, ബിസിനസ്സ്, കാര്‍, വീട് അല്ലെങ്കില്‍ ലോക്കര്‍ എന്നിവയുടെ ആകെ തുകയായി രണ്ട് വരുന്നവ തിരഞ്ഞെടുക്കാവുന്നതാണ്. ഒരാളുടെ ജനനത്തീയതിയില്‍ അഞ്ചും രണ്ടും കൂടിച്ചേരുന്നത് അവര്‍ക്ക് ഗ്ലാമര്‍, രാഷ്ട്രീയം, നിര്‍മ്മാണം, സ്‌പോര്‍ട്‌സ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ മികച്ച വിജയം നല്‍കും. സ്ത്രീകള്‍ക്ക് എല്ലായ്‌പ്പോഴും സുഹൃത്തുക്കള്‍ക്കിടയിലും ആളുകൾക്കിടയിലും സമയം ചെലവഴിക്കാന്‍ സാധിക്കും. ഈ ജന്മസംഖ്യയില്‍ ജനിച്ചവര്‍ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുക.

    ജന്മസംഖ്യ നാല് ആയവര്‍ക്ക് ജീവിതവിജയം അത്ര എളുപ്പമല്ല. കഠിനാധ്വാനത്തിലൂടെ ജീവത്തില്‍ വിജയം നേടാന്‍ അവര്‍ക്ക് സാധിക്കും. കൂടുതല്‍ ബുദ്ധിമുട്ടിയാല്‍ നേട്ടം ഉണ്ടാക്കാനാകും. അതുകൊണ്ടുതന്നെ ജന്മസംഖ്യ 4 ആയവര്‍ കഠിനാധ്വാനത്തെക്കുറിച്ചുള്ള പരാതികള്‍ നിര്‍ത്തുക. നിങ്ങളുടെ ജനന തീയതി 4, 13, 22, 31 ആണെങ്കില്‍ ജന്മസംഖ്യ 4 ആയിരിക്കും.

    ജ്യോതിഷത്തിലും സംഖ്യാശാത്രത്തിലും ബുധനെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് 5. മറ്റെല്ലാ സംഖ്യകളുടെയും ചാലക ശക്തിയായാണ് അഞ്ച് കരുതപ്പെടുന്നത്. കഴിഞ്ഞ ജന്മത്തിലെ ദീര്‍ഘകാലമായുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ ജന്മത്തില്‍ ഒരാളുടെ ഭാഗ്യസംഖ്യ അഞ്ചാകുക. അതിനാല്‍, കഴിഞ്ഞ ജന്മത്തില്‍ നിന്ന് അടുത്ത ജന്മത്തിലേക്ക് ഒരു സമ്മാനമായി ഇത് ലഭിക്കുന്നു. അഞ്ച് എന്ന സംഖ്യ വരുന്ന തീയതിയില്‍ ജനിച്ചവര്‍ മിക്കപ്പോഴും ഭാഗ്യമുള്ളവരും വൈവിധ്യം നിറഞ്ഞവരും ഉറച്ച മനസ്സുള്ളവരും സ്ഥിരത ഉള്ളവരും മറ്റുള്ളവരുടെ മനം കവരുന്നവരും പ്രശസ്തരും മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്നവരും എല്ലാവരുടെയും പ്രിയപ്പെട്ടവരും ആയിരിക്കും. നിങ്ങളുടെ ജനന തീയതി 5, 14, 23 എന്നതില്‍ ഒന്നാണെങ്കില്‍ മിക്കപ്പോഴും ഭാഗ്യചക്രം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.

    രണ്ട് ജന്മസംഖ്യയായുള്ളവര്‍ വിശ്വസ്തരും, ശുദ്ധ ഹൃദയരും, ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് പ്രവർത്തിക്കുന്നവരും ആയിരിക്കും. പ്രത്യേക വ്യക്തിത്വമുള്ള ഇക്കൂട്ടര്‍ നല്ല ബുദ്ധിയുള്ളവരും ആയിരിക്കും. എന്നാൽ ഇക്കൂട്ടർ സമപ്രായക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Published by:Sarika KP
    First published: