• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology | നിങ്ങളുടെ ജന്മസംഖ്യ മൂന്നാണോ? ജന്മസംഖ്യകളായ നാലും അഞ്ചുമായുള്ള പൊരുത്തം അറിയാം

Numerology | നിങ്ങളുടെ ജന്മസംഖ്യ മൂന്നാണോ? ജന്മസംഖ്യകളായ നാലും അഞ്ചുമായുള്ള പൊരുത്തം അറിയാം

3, 4 എന്നീ സംഖ്യകള്‍ ജന്മസംഖ്യകളായിട്ടുള്ള ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ തമ്മില്‍ തുറന്ന് സംസാരിക്കേണ്ടത് അത്യാവശ്യമാണ്

  • Share this:

    ജന്മസംഖ്യ: 3- ഗ്രഹം: വ്യാഴം

    ജന്മസംഖ്യകളായ മൂന്നും നാലും തമ്മിലുള്ള പൊരുത്തം അറിയാം
    ജന്മസംഖ്യ 4: മൂന്ന് എന്ന സംഖ്യ നിഷ്പക്ഷമാണ്. കൂടാതെ രാഹുവിനെ സൂചിപ്പിക്കുന്ന നാല് എന്ന സംഖ്യയ്ക്ക് നിരുപദ്രകാരിയുമാണ്. എന്നാല്‍ നാല് എന്ന സംഖ്യ മൂന്ന് സൂചിപ്പിക്കുന്ന വ്യാഴവുമായി അത്ര സൗഹാര്‍ദ്ദത്തിലല്ല. അതുകൊണ്ട് തന്നെ ഈ രണ്ട് സംഖ്യകളും തമ്മിലുള്ള ബന്ധം അത്ര ആരോഗ്യകരമായിരിക്കില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കാന്‍ ഇത് കാരണമാകുന്നു. അതിനാല്‍ ബിസിനസ്സ് പങ്കാളികളാണെങ്കില്‍ മൂന്ന്, നാല് എന്നീ ജന്മസംഖ്യകളുടെ ഏകോപനം ഒഴിവാക്കേണ്ടതാണ്.

    ഗോതമ്പ് ദാനം ചെയ്യുന്നതിലൂടെയും തുളസി ചെടി നടുന്നതിലൂടെയും 3 എന്ന സംഖ്യയുടെയും നാല് എന്ന സംഖ്യയുടെയും ഗുണഫലങ്ങള്‍ ലഭിക്കുന്നതാണ്. മന്ദഗതിയിലുള്ളതും അനാവശ്യവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ സംഖ്യകള്‍ കാരണമാകുന്നു. 3, 4 എന്നീ സംഖ്യകള്‍ ജന്മസംഖ്യകളായിട്ടുള്ള ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ തമ്മില്‍ തുറന്ന് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രാഹു പൂജ, ഗുരു പൂജ എന്നിവ നടത്തണം.

    ജന്മസംഖ്യകളായ മൂന്നും അഞ്ചും തമ്മിലുള്ള പൊരുത്തം അറിയാം
    ജന്മസംഖ്യ 5: മൂന്നും അഞ്ചും ജന്മസംഖ്യകളുള്ളവർ പരസ്പരം പോരാടിക്കൊണ്ടിരിക്കുന്നവരായിരിക്കും. ഈ സംഖ്യകള്‍ ജന്മസംഖ്യയാകുന്ന വ്യക്തികൾ ശാഠ്യം കുറച്ച് ദീര്‍ഘ വീക്ഷണത്തോടെ സ്വന്തം കരിയര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കണം. വ്യാഴത്തിന്റെ സംഖ്യയായ മൂന്നിന്റെ ഗുണഫലങ്ങളും ഇതിന് ഇവരെ തുണയ്ക്കും. വിദൂരത്തിലുള്ള സുഹൃത്തുകളാണെങ്കിലും വ്യക്തിപരമായ ഭാഗ്യം അനുഭവിക്കുന്നവരായിരിക്കും ഇവര്‍. രാഷ്ട്രീയം, വിനോദം, എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച അനുഭവം ലഭ്യമാകും. മുതിര്‍ന്ന പൗരന്‍മാരെ ബഹുമാനിക്കേണ്ടത് ഈ ജന്മസംഖ്യയുള്ളവരുടെ കര്‍ത്തവ്യമാണ്. ഗണപതിയെ ആരാധിക്കുകയും ഗുരു മന്ത്രം ജപിക്കുകയും ചെയ്യണം.

    സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.

    സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

    ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.

    • സൂര്യന്‍ – 1
    • ചന്ദ്രന്‍ – 2
    • വ്യാഴം – 3
    • രാഹു (യുറാനസ്സ്) – 4
    • ബുധന്‍ – 5
    • ശുക്രന്‍ – 6
    • കേതു (നെപ്റ്റിയൂണ്‍) – 7
    • ശനി – 8
    • ചൊവ്വ – 9
    Published by:Jayesh Krishnan
    First published: