ജന്മസംഖ്യ 3- ഗ്രഹം : വ്യാഴം
ജന്മസംഖ്യകളായ മൂന്നും ഏഴും തമ്മിലുള്ള പൊരുത്തം അറിയാം
അമാനുഷികവും ആത്മീയവുമായ ജ്ഞാനത്തെ സൂചിപ്പിക്കുന്ന സംഖ്യയാണ് ഏഴ്. ഇത് കേതുവിനെ പ്രതിനിധീകരിക്കുന്നു. മികച്ച വിശകലന ശേഷിയും ബുദ്ധിയും ഏഴിന്റെ സവിശേഷതയാണ്. മൂന്നാകട്ടെ അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതിനിധീകരിക്കുന്ന ജന്മസംഖ്യയാണ്. ഈ രണ്ട് സംഖ്യകൾ തമ്മിൽ ഒത്ത് ചേർന്നാൽ വൻവിജയങ്ങളും അഭിനന്ദനങ്ങളും നേടാനാകും. ഈ ജന്മസംഖ്യകളിലുള്ളവർ പങ്കാളികളായാൽ എല്ലാ തീരുമാനങ്ങളും യുക്തിസഹമായിരിക്കും. അതുകൊണ്ട് തന്നെ വ്യാപാരത്തിൽ നഷ്ട്മുണ്ടാകില്ല.
ഈ ജന്മസംഖ്യകളുള്ള ദമ്പതികൾ പക്വതയുള്ളവരും പ്രായോഗികമായി ചിന്തിക്കുന്നവരുമാകും. എന്നാൽ ഇവർ യുക്തിസഹമായി ചിന്തിക്കുന്നവരായതിനാൽ, അവർക്ക് വൈകാരികമായ ചിന്ത വളരെ കുറവായിരിക്കും. അതിനാൽ പ്രണയബന്ധം ആണെങ്കിൽ പോലും ദമ്പതികൾ തമ്മിലുള്ള വൈകാരിക അടുപ്പം ഇതുമൂലം കുറയും. വ്യക്തിയുടെ ജനനത്തീയതിയിൽ 7 ഉം 3 ഉം ഒരുമിച്ച് വരുന്നതിന് തികച്ചും വലിയ പ്രാധാന്യമുണ്ട്. കാരണം ജീവിതത്തിൽ ഉടനീളം പിന്തുണയ്ക്കുന്ന നല്ല കരുതലുള്ള മാതാപിതാക്കളെ ഇവർക്ക് ലഭിക്കുന്നതാണ്.
ജന്മസംഖ്യകളായ മൂന്നും എട്ടും തമ്മിലുള്ള പൊരുത്തം അറിയാം
ജന്മസംഖ്യ എട്ടും മൂന്നും തമ്മിൽ ഒരു ശരാശരി ബന്ധമായിരിക്കും ഉണ്ടാവുക. 8 എന്നത് കഠിനാധ്വാനത്തെയും വിധിയെയും സൂചിപ്പിക്കുമ്പോൾ 3 എന്ന ജന്മസംഖ്യ കഴിവിനെയും പ്രകടനത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇത് രണ്ടും നിഷ്പക്ഷമായി പ്രവർത്തിക്കുന്നു, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇവർക്ക് താൽപ്പര്യം കുറവായിരിക്കും. ഈ ജന്മസംഖ്യകളുള്ള ബിസിനസ്സ് പങ്കാളികൾ അവരുടെ സാധനങ്ങൾ കരുതലോടെ സൂക്ഷിക്കണം. തൊഴിലിൽ സാമ്പത്തിക സഹായത്തിനായി കുടുംബ ബന്ധങ്ങളെ ഉപയോഗിക്കേണ്ടി വന്നേക്കാം. ഈ ജന്മസംഖ്യകളുള്ള ദമ്പതികൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് ഉപയോഗിക്കുകയും അത് പരമാവധി ഉപയോഗിക്കാൻ പഠിക്കുകയും വേണം. വീട്ടിൽ ഒരു തുളസി ചെടി വയ്ക്കുന്നത് വളരെ നല്ലതായിരിക്കും, ദിവസവും ദീപം തെളിയിക്കുന്നത് കൂടുതൽ ഫലം നൽകും. ശാസ്ത്രം, രാഷ്ട്രീയം, ധനകാര്യം, ജ്യോതിഷം, കൺസൾട്ടൻസികൾ, വൈദ്യശാസ്ത്രം എന്നീ മേഖലകൾ ഭാഗ്യവും വിജയവും കൊണ്ടു വരും. ഈ ജന്മസംഖ്യകളുള്ള സ്ത്രീകൾ വ്യായാമത്തിലും ധ്യാനത്തിലും ഏർപ്പെടണം.
സംഖ്യാശാസ്ത്രത്തിൽ 9 വരെയുള്ള നമ്പറുകളെയാണ് പരാമർശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങൾ സംഖ്യാശാസ്ത്രത്തിൽ പറയുന്നില്ല. എന്തെന്നാൽ, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകൾ സംയോജിപ്പിച്ച് വിവിധ നമ്പറുകൾ ഉണ്ടാക്കി. അതിനിടയിൽ പൂജ്യം ന്യൂട്രലായി നിൽക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
സൗരയൂഥത്തിൽ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നൽകുകയും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമർശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാർത്ഥത്തിൽ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.