• HOME
  • »
  • NEWS
  • »
  • life
  • »
  • Astrology | പ്രണയം തുറന്നു പറയാൻ അനുകൂല സമയമല്ല; കഴിവുകൾ അംഗീകരിക്കപ്പെടും; ഇന്നത്തെ ദിവസഫലം

Astrology | പ്രണയം തുറന്നു പറയാൻ അനുകൂല സമയമല്ല; കഴിവുകൾ അംഗീകരിക്കപ്പെടും; ഇന്നത്തെ ദിവസഫലം

Daily forecast | ഇന്നത്തെ ദിവസഫലം ഇതാ

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

  • Share this:
    തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
    www.citaaraa.കോം

    ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

    നിങ്ങളുടെ മനസ് നയിക്കുന്ന വഴിയേ നിങ്ങൾ സഞ്ചരിക്കും. നിങ്ങൾ ചെയ്യുന്ന പ്രവർത്തികളിൽ പൂർണ മനഃസാന്നിദ്ധ്യം ഉണ്ടാകാൻ ശ്രദ്ധിയ്ക്കുക. കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുക. നാളുകളായി മറന്നിരിക്കുന്ന ഒരു ജോലിയെ പറ്റി ഇന്ന് നിങ്ങൾ ഓർക്കും. നിങ്ങൾക്ക് മനപ്പൂർവം സംഭവിച്ച മറവിയായിരിക്കില്ല അത്. അബദ്ധവശാൽ നിങ്ങൾ മറന്ന ജോലിയായിരിക്കും. ഭാഗ്യചിഹ്നം - പച്ച തുണി

    ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

    വളരെ മികച്ച ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. നിങ്ങളുടെ സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾ ഇന്ന് അംഗീകരിക്കപ്പെടും. നിങ്ങൾ ചെയ്യുന്ന ക്രിയാത്മകമായ ജോലികൾ ശ്രദ്ധ പിടിച്ചുപറ്റും. നിങ്ങൾ ശീലിച്ചിട്ടുള്ള പഴയ കാര്യങ്ങൾ ഇന്ന് പുതിയ രീതിയിൽ ചെയ്യാനായി ശ്രമിക്കും, അതിനുള്ള വഴികൾ നിങ്ങൾ സ്വയം കണ്ടെത്തും. മനസ്സ് തുറന്നു സംസാരിക്കാൻശ്രമിക്കുക. ഭാഗ്യ ചിഹ്നം -

    ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

    ജോലി സ്ഥലങ്ങളിൽ ആയാലും വീട്ടിൽ ആയാലും ശരിയായ രീതിയിൽ ആശയ വിനിമയം നടത്താൻ ശ്രദ്ധിക്കുക. നിങ്ങളുടെ മനസിലുള്ള ആശയം ശരിയായ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കണം. നിങ്ങളുടെ ചിന്തകളോ ആശയങ്ങളോ കൃത്യമായി മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിൽ നിങ്ങൾ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും വേദനയും ദിവസങ്ങൾ കൊണ്ട് നിങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾക്ക് മുൻഗണന നൽകുക. ഭാഗ്യചിഹ്നം - പത്രത്തിന്റെ തലക്കെട്ടുകൾ

    കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

    നിങ്ങളുടെ മാതാപിതാക്കളായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ഗുരുക്കന്മാർ. അവർ നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കും. വൈകാരികമായി നിങ്ങൾക്ക് തളർച്ച നേരിട്ടേക്കാം. ഈ സമയങ്ങളിൽ പിന്തുണയ്‌ക്കായി പുറത്തുനിന്നുള്ളവരെ അധികം ആശ്രയിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ മാതാപിതാക്കളെയോ കുടുംബത്തെയോ സമീപിക്കുക. ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് ജഗ്

    ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

    നിങ്ങളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. സമയബന്ധിതമായി പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ കരിയറിൽ മുന്നേറ്റം ഉണ്ടാക്കാം. മറിച്ച് ആണെങ്കിൽ നിങ്ങൾക്ക് ലഭിക്കാവുന്ന പുതിയ അവസരങ്ങൾ നഷ്ടപ്പെടും. നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ ശ്രദ്ധ കുറവ് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത് കാരണം നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും. ഇന്ന് നിങ്ങൾ വളരെ തിരക്കേറിയ ജോലികളിൽ മുഴുകും. ഭാഗ്യചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട കോഫി

    വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

    നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് നേടിയെടുക്കേണ്ട ലക്ഷ്യത്തിന്റെ വ്യക്തമായ ഒരു രൂപം ഉണ്ടാക്കിയെടുക്കണം. ശേഷം അതിനു വേണ്ടി പ്രവർത്തിക്കാൻ ആരംഭിക്കണം. തീർച്ചയായും ലക്ഷ്യത്തെ അറിഞ്ഞ് പരിശ്രമിച്ചാൽ നിങ്ങൾക്ക് വിജയം സുനിശ്ചിതമായിരിക്കും. സജീവമായി പ്രവർത്തിക്കാൻ സാധിക്കും. ഭക്ഷണ രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. അത് നിങ്ങൾക്ക് ഗുണം ചെയ്യും. ഭാഗ്യചിഹ്നം - ഉപ്പ്

    ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

    നിങ്ങളുമായി അനാവശ്യ ചങ്ങാത്തത്തിന് ശ്രമിക്കുന്നവരിൽ നിന്നും അകന്നു നിൽക്കുക. നിങ്ങളുമായി പുതിയ സൗഹൃദ ബന്ധം സൃഷ്ടിക്കാൻ പലരും അടുത്തുകൂടും അവരെ ഒരു കൈ അകലത്തിൽ മാത്രം നിർത്തുക. നിങ്ങളുടെ പഴയ സഹപ്രവർത്തകരുമായി ഒത്തുചേരാൻ പദ്ധതി തയ്യാറാക്കും. അറിയപ്പെടുന്ന ഒരു വ്യക്തിയുമായുള്ള ബന്ധം ഉപയോഗിച്ച് നിങ്ങളുടെ ജോലി ലളിതമാക്കാൻ സാധിക്കും. ഭാഗ്യചിഹ്നം - സ്പോർട്സ് വാച്ച്

    സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

    നിങ്ങളുടെ യഥാർത്ഥ കഴിവുകൾ പുറത്തെടുക്കാനുള്ള ഉത്തമമായ സമയം ആണിത്. ഇനിയും മറച്ചു വെക്കാതെ നിങ്ങളുടെ കഴിവുകൾക്കായി പ്രവർത്തിക്കുക. അവയെ പരിപോഷിപ്പിക്കുകയും അവയ്ക്ക് വേദി കണ്ടെത്തുകയും ചെയ്യുക. നിങ്ങൾ ഒരു ദീർഘ ദൂര യാത്ര നടത്താൻ സാധ്യതയുണ്ട്, അതിനായി തയ്യാറെടുക്കുക. ഭാഗ്യചിഹ്നം - വേലി കെട്ടിയ പൂന്തോട്ടം

    സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

    ജോലിസ്ഥലത്തെ ഗൗരവകരമായ വിഷയങ്ങളിൽ നിങ്ങൾക്ക് ഇടപെടേണ്ടി വരും. നിങ്ങൾ സുപ്രധാനമായ ചർച്ചകളിൽ പങ്കാളിയാകും. ജോലിസ്ഥലത്ത് പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് വൈകാരികമായി തളർച്ച അനുഭവപ്പെട്ടേക്കാം. ഒരു പിന്തുണ ഈ സമയങ്ങളിൽ നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. കാലങ്ങളായി നിങ്ങൾ പിന്തുടരുന്ന ഒരു പഴയ ശീലത്തിന് ഇപ്പോൾ ഒരു മാറ്റം ആവശ്യമാണ്. ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു പഴയ സർട്ടിഫിക്കറ്റ്

    കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

    ജോലിസ്ഥലത്ത് പുതിയ വെല്ലുവിളികൾ ഉണ്ടാകാം. ഇത് നിങ്ങളിൽകൂടുതൽ നേരം പ്രവർത്തിക്കാൻ സമ്മർദ്ദം ചെലുത്തും. അതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് തിരക്കേറിയതായിരിക്കും. പുതിയ കരാർ സസൂക്ഷ്മം നിരീക്ഷിക്കണം. നിങ്ങൾക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് തുറന്നു പറയാനോ പ്രകടിപ്പിക്കാനോ ഉചിതമായ സമയമല്ല ഇത്. അതിനായി നിങ്ങൾ അൽപ്പംകൂടി കാത്തിരിക്കേണ്ടതായി വരും. ഭാഗ്യചിഹ്നം - ഭക്ഷണാവസാനം വിളമ്പുന്ന പ്രിയപ്പെട്ട മധുരപദാര്‍ത്ഥങ്ങള്‍

    അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

    നിങ്ങൾ ഇന്ന് പുതിയൊരു ലക്‌ഷ്യം കണ്ടുപിടിക്കും. മുടങ്ങി കിടന്ന ദിനചര്യ നിങ്ങൾ പുനരാരംഭിക്കും. കഴിഞ്ഞ ദിവസത്തെ വിശ്രമമില്ലാത്ത ജോലി നിങ്ങളെ ക്ഷീണിപ്പിച്ചിരിക്കാം. ഇത് നിങ്ങളുടെ ദിനചര്യയുടെ താളം തെറ്റിക്കും. അപ്രതീക്ഷിതമായിനിങ്ങളിലേക്ക് ചില ദൗത്യങ്ങൾ വന്നു ചേരും. ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് ടോപ്പ് ടേബിൾ

    പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

    നിങ്ങളുടെ അഭിപ്രായം ശരിയാണെന്നു തെളിയിക്കാനുള്ള സാഹചര്യം വന്നു ചേരും. ഗുരുതരമായ ഏത് പ്രശ്‌നവും നിങ്ങൾക്ക് കുറച്ച് ദിവസങ്ങൾക്ക് ശേഷം പരിഹരിക്കാനാകും. നിങ്ങളുടെ ചുറ്റുമുള്ള സാഹചര്യങ്ങൾ മാറിയേക്കാം. ശുഭാപ്തി വിശ്വാസം വളർത്തുക. ഭാഗ്യചിഹ്നം - ഒരു മിറർ വർക്ക്
    Published by:user_57
    First published: