• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | മുടങ്ങിപ്പോയ പഠനം പുനഃരാരംഭിക്കും; സാമ്പത്തിക ഭദ്രത കൈവരും; ഇന്നത്തെ ദിവസഫലം

Astrology | മുടങ്ങിപ്പോയ പഠനം പുനഃരാരംഭിക്കും; സാമ്പത്തിക ഭദ്രത കൈവരും; ഇന്നത്തെ ദിവസഫലം

Daily forecast | ഇന്നത്തെ ദിവസഫലം ഇതാ

Astrology

Astrology

 • Share this:
  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

  ദീർഘനാളായി നിങ്ങൾ അനുഭവിക്കുന്ന മാനസിക വിഷമത്തിന് ഇന്ന് അവസാനമുണ്ടാകും. ഇന്ന് നിങ്ങൾക്ക് സമാധാനം നിറഞ്ഞ ഒരു ദിനമായിരിക്കും. പുതിയ പദ്ധതികൾ നിങ്ങൾ ആസൂത്രണം ചെയ്യും. ജോലികളെല്ലാം അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ സമയക്രമം അനുസരിച്ച് കൃത്യമായി ചെയ്തു തീർക്കാൻശ്രമിക്കുക. ഭാഗ്യചിഹ്നം - പഴയ പ്രിയപ്പെട്ട ഷർട്ട്/വസ്ത്രം.

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ ഒരു കാര്യം ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ അതിനെ കുറിച്ചുള്ള ചിന്തകളായിരിക്കും കൂടുതൽ. അമിതമായി ഒന്നിലും പ്രതീക്ഷ വെയ്ക്കരുത്. നിങ്ങളുടെ മനസിനെ നിയന്ത്രിച്ചു നിർത്താൻ എപ്പോഴും ശ്രമിക്കണം. ഭൂതകാലത്തിന്റെ ഓർമ്മകൾ ഒരു പക്ഷെ നിങ്ങളെ പിന്തുടർന്നേക്കാം. സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു ക്ലാസിക് നോവൽ

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം നിങ്ങൾ കണ്ടെത്തുന്ന ലക്ഷ്യമായിരിക്കും കുറച്ചു മാസത്തേക്ക് നിങ്ങളുടെ മനസിൽ ഉണ്ടാവുക. ആ ലക്ഷ്യത്തിനു വേണ്ടി ഇന്ന് മുതൽ നിങ്ങൾ പ്രവർത്തിച്ച് തുടങ്ങും. ഏകാന്തമായ സ്ഥലങ്ങളായിരിക്കും നിങ്ങൾ മനസുകൊണ്ട് തേടുക. ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കുക. എരിവുള്ള ഭക്ഷണം ഒഴിവാക്കാൻശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഫർണിച്ചർ

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾക്ക് മുൻപിൽ പ്രതിസന്ധികൾ ഉണ്ടായേക്കാം. എങ്കിലും നിങ്ങൾ തീരുമാങ്ങളിൽ ഉറച്ചു നിൽക്കും. നിങ്ങളുടെ ജീവിതം നിങ്ങളുടെ തീരുമാനമനുസരിച്ചായിരിക്കും മുന്നോട്ട് പോകുക. നിങ്ങളുടെ ഒരു ആൺ സുഹൃത്ത് നിങ്ങളുടെ കൂടെ എല്ലാ പ്രതിസന്ധിയിലുംഒപ്പം നിൽക്കും. സുഹൃത്തിൽ നിന്നും നിങ്ങൾക്ക് വളരെ വിലപ്പെട്ട ഉപദേശങ്ങൾ ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - വർണ്ണാഭമായ പെബിൾസ്

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം ഒരു സാധാരണ ദിവസമായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കുക. വാക്കുകൾ സൂക്ഷ്മമായി ഉപയോഗിക്കുക. സംസാരത്തിൽ നിങ്ങൾ ജാഗ്രത പുലർത്തണം. കാരണം നിങ്ങളുടെ വാക്കുകൾ ചിലപ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. നിങ്ങൾക്ക് മുന്നിൽഎത്തുന്ന വെല്ലുവിളി നിറഞ്ഞ ഒരു ജോലി ചെയ്യാനായി നിങ്ങൾ സ്വയം തയ്യാറെടുക്കുക. ഭാഗ്യ ചിഹ്നം - പഴയ ആൽമരം

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം പുറമെ നിന്ന് നിങ്ങൾ വളരെ ശാന്തനാണെന്ന് മറ്റുള്ളവർക്ക് തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിരവധി ചിന്തകൾ അലയടിക്കുന്നുണ്ടാകും. നിങ്ങളുടെ മനസ് പ്രക്ഷുബ്ധമാകാൻ ഇടയുണ്ട്. നിങ്ങളുടെ ചെറിയ വിജയങ്ങൾ പോലും നിങ്ങൾക്ക് വളരെ നിർണായകമായി മാറും. മികച്ച ഫലങ്ങൾ ലഭിക്കുന്നതിനായി നിങ്ങൾ കൂടുതൽ മികവോടെ പ്രവർത്തിക്കാൻ ആരംഭിക്കും. കാറിൽ ഒരു ദീർഘദൂര യാത്ര ചെയ്യേണ്ടതായി വരും.ഭാഗ്യ ചിഹ്നം - ഒരു കപ്പിലെ ഗ്രീൻ ടീ

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

  പഠനം മുമ്പ് ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് പുനഃരാരംഭിക്കേണ്ട സമയമാണിത്. വീണ്ടും നിങ്ങൾ കൂടുതൽ കരുത്തോടെ പരിശീലനം ആരംഭിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബം നിങ്ങളിൽ പ്രതീക്ഷ അർപ്പിക്കുന്നു. മികച്ച പ്രകടനം നിങ്ങൾ കാഴ്ചവെയ്ക്കുമെന്ന്അവർ പ്രതീക്ഷിക്കുന്നു. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന പേന

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  അനുഭവിക്കേണ്ടി വരുന്ന ചില പുതിയ കാര്യങ്ങൾ ഉറക്കമില്ലാത്ത രാത്രികൾ നിങ്ങൾക്ക് സമ്മാനിച്ചേക്കാം. നിങ്ങളുടെ പ്രശനങ്ങൾക്ക് പരിഹാരം ഉണ്ടാകാൻ സമയമെടുക്കും. കാര്യങ്ങൾ പരിഹരിക്കാൻ കുറച്ച് സമയം നൽകുക. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിൽ നിന്നുള്ള ഫോൺ കോൾ നിങ്ങൾക്ക് പുതിയ ജീവിതം നൽകും. സാമൂഹ്യ പ്രവർത്തനത്തിലേക്ക് നിങ്ങളുടെ മനസ്സ് ചായും. ഭാഗ്യ ചിഹ്നം - ഒരു ടൂൾ കിറ്റ്

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  പുതുതായി ചില കാര്യങ്ങൾ പഠിക്കാനോ മുടങ്ങിപ്പോയ പഠനം തുടരാനോ ഇന്നത്തെ ദിവസം നിങ്ങൾ മുൻകൈ എടുക്കും. നിങ്ങൾ അടുത്തിടെ കണ്ടുമുട്ടിയ ഒരു വ്യക്തിക്ക് നിങ്ങളോട് പ്രത്യേക താത്പര്യം ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയരും. പണം നിങ്ങളുടെ കൈകളിലേക്ക് എത്തിച്ചേരും. ഭാഗ്യ ചിഹ്നം - ഒരു വാലറ്റ്

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

  എവിടേക്കെങ്കിലുമുള്ള പ്രവേശന യോഗ്യതയുടെ പുതുക്കിയ മാനദണ്ഡം നിങ്ങൾക്ക് അനുകൂലമായിരിക്കും. നഷ്ടപ്പെട്ടുപോയ ഒരു പ്രധാന രേഖയെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ ഉള്ള ചില നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തും. വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭാഗ്യ ചിഹ്നം - ഒരു ചെമ്പ് ലേഖനം

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

  ചില പുതിയ കായിക പ്രവർത്തനങ്ങൾ നിങ്ങളെ ആകർഷിക്കും. പുതിയ ആളുകളെ കണ്ടുമുട്ടാൻ അനുയോജ്യമായ ദിവസമാണിത്. എന്തിനും തയ്യാറായി ഇരിക്കുക. കാരണം ഒരു ഫോൺ കോൾ നിങ്ങളുടെ ഈ ദിവസത്തെ പദ്ധതികൾ മാറ്റിമറിച്ചേക്കാം.ഭാഗ്യ ചിഹ്നം - ഗോൾഡൻ വാച്ച്

  പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

  സന്തോഷം ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല നിങ്ങൾ. പഴയ ഒരു സൗഹൃദം നിങ്ങൾക്ക് നഷ്ടമാകും. സ്വയം ആശ്വാസം കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളെ നയിക്കാൻ കഴിയുന്ന ഒരാളെ സമീപിക്കുക. ഇന്ന് നിങ്ങൾക്ക് മധുരപലഹാരങ്ങൾ കഴിക്കാൻ തോന്നിയേക്കാം. ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം.

  തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
  www.citaaraa.com
  Published by:Karthika M
  First published: