• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | നിങ്ങളെക്കുറിച്ച് മറ്റുള്ളവർക്കുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീങ്ങും; ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക; ഇന്നത്തെ ദിവസഫലം

Astrology | നിങ്ങളെക്കുറിച്ച് മറ്റുള്ളവർക്കുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീങ്ങും; ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക; ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

 • Last Updated :
 • Share this:
  തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
  www.citaaraa.കോം

  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം ആരംഭിക്കുമ്പോൾ നിങ്ങൾക്ക് വല്ലാതെ വിരസത അനുഭവപ്പെട്ടേക്കാം. പക്ഷെ പതിയെ നിങ്ങൾക്ക് ഉണർവ് അനുഭവപ്പെടും. നിങ്ങളെ ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ കൂടി മാനിക്കാൻ ശ്രദ്ധിയ്ക്കുക. ഭാഗ്യ ചിഹ്നം - ഒരു കൂട്ടം പൂക്കൾ

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളെ ഏല്പിച്ച ഒരു ജോലി നിങ്ങൾ കൃത്യസമയത്ത് ചെയ്തു തീർക്കും. വാഗ്‌ദാനം ചെയ്‌ത സമയത്തിനുള്ളിൽ അവ ചെയ്തു തീർക്കാൻ കഴിഞ്ഞതിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നു. ചില വാദപ്രതിവാദങ്ങൾ കുറച്ച് സമയത്തേക്ക് നിങ്ങളെ നിങ്ങളുടെ ജോലിയിൽ നിന്നും അല്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിച്ചേക്കാം. നിങ്ങൾ അപേക്ഷിച്ച വായ്പ/സാമ്പത്തിക സഹായത്തിന് അനുമതി ലഭിക്കും. അത് നിങ്ങൾക്ക് ആശ്വാസം നൽകും. ഭാഗ്യ ചിഹ്നം - രണ്ട് അണ്ണാൻ

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

  സമയത്തിന്റെ വില മനസിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കുക. സമയബന്ധിതമായി പ്രവർത്തിക്കുന്നത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. സമയപരിധിക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. അത് നിങ്ങളെ അംഗീകാരത്തിന് അർഹനാക്കും. ഒരു പുതിയ അവസരം നിങ്ങളെ തേടിയെത്തും. അവസരങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാനായി ശ്രമിക്കുക. ഭാഗ്യ ചിഹ്നം - സ്ഫടികം

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളിൽ അധിഷ്‌ഠിതമായ ജോലികൾ മുൻഗണനാ അടിസ്ഥാനത്തിൽ ചെയ്തു തീർക്കാൻ ശ്രമിക്കുക. എന്തിന്റെ അടിസ്ഥാനത്തിലായിരിക്കണം മുൻഗണ തീരുമാനിക്കേണ്ടതെന്നത് നിങ്ങൾ തന്നെ തീരുമാനിക്കുക. ജോലി രംഗത്ത് ചില സ്ത്രീ സഹപ്രവർത്തകർ നിങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചേക്കാം. നിങ്ങൾ ആസൂത്രണം ചെയ്തിരുന്ന ഒരു ചെറിയ യാത്ര താത്കാലികമായി മാറ്റി വെക്കേണ്ടതായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഫ്‌ളവർ പാറ്റേൺ

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ ഇന്നത്തെ ദിവസം നിങ്ങൾക്ക് പതിവിലും കൂടുതൽ ആത്മവിശ്വാസവും ശക്തിയും അനുഭവപ്പെട്ടേക്കാം. നിങ്ങൾ ആസൂത്രണം ചെയ്തു വെച്ചിരിക്കുന്ന പദ്ധതികൾ അവതരിപ്പിക്കാൻ ഉചിതമായ സമയമാണ്. വ്യക്തമായി നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കുക. എല്ലാ കാര്യങ്ങളും വിശദാംശങ്ങളടക്കം ചർച്ച ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒന്നും ഒളിച്ചുവെക്കാതെ വിശദീകരിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു ചെമ്പ് പാത്രം

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ മനസ് നിയന്ത്രിക്കുന്ന വഴി തിരഞ്ഞെടുക്കാതെ ഇന്നത്തെ ദിവസം നിങ്ങളുടെ ബുദ്ധി പറയുന്ന വഴിയേ സഞ്ചരിക്കാൻ ശ്രമിക്കുക. കാരണം അത് നിങ്ങളെ ഉയരത്തിലേക്ക് നയിക്കും. അടുത്ത ഘട്ടത്തിലേക്ക് എത്താൻ ഇത് നിങ്ങളെ സഹായിക്കും. ഏതെങ്കിലും ചർച്ചയിൽ പങ്കെടുക്കുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായം അവിടെ വളരെ പ്രധാനമായി തീരും. നിങ്ങളുടെ ഒരു ക്ലയന്റ് നിങ്ങളെ ഒരു സുഹൃത്തിനെപ്പോലെ വിശ്വസിക്കാൻ തുടങ്ങിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഡിജിറ്റൽ ബിൽബോർഡ്

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ ചില തെറ്റിദ്ധാരണകൾ ഇന്നത്തെ ദിവസം അവസാനിക്കും. യാഥാർഥ്യം മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് പതിവ് ജോലികൾക്ക് പുറമെ തിരക്ക് നിറഞ്ഞതായിരിക്കും. നിങ്ങളുടെ ലീവിനുള്ള അപേക്ഷ ചിലപ്പോൾ നിരസിക്കപ്പെട്ടേക്കാം. അവധിയെടുക്കാൻ നിങ്ങൾ തടസ്സം നേരിടും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക, അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ സ്വയം ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ജ്യൂട്ട് ബാസ്‌ക്കറ്റ്

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  മേലുദ്യോഗസ്ഥർക്ക് വളരെയധികം പ്രാധാന്യം ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ഇന്നത്തെ ദിവസം നിങ്ങൾ അനാവശ്യ റിസ്ക് ഏറ്റെടുക്കാൻ തുനിയരുത്. അതിൽ നിങ്ങൾക്ക് നഷ്ടം സൃഷ്ടിച്ചേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും വളരെ വേഗം സുഖപ്പെടും. ഭാഗ്യ ചിഹ്നം - ആർട്ടിഫാക്‌റ്റുകൾ

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം നീങ്ങുന്നത് പതിവിലും മന്ദഗതിയിലാണെന്ന് നങ്ങൾക്ക് തോന്നിയേക്കാം. റിയൽ എസ്റ്റേറ്റ് കാര്യങ്ങളിൽ ആരെങ്കിലും നിങ്ങളുടെ സഹായം തേടാം. അവരോട് സഹകരണ ഭാവത്തിൽ പെരുമാറാൻ ശ്രമിക്കുക. ദീർഘനേരം എന്തെങ്കിലും ജോലി ചെയ്യേണ്ടതായി വരും.ജോലിയോടുള്ള നിങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്താനോ പുതുക്കാനോ നിങ്ങൾ ശ്രമിക്കും. ഒരു നീണ്ട നടത്തം നിങ്ങളുടെ മനസിന് കൂടുതൽ ആശ്വാസം നൽകും. അത് നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾക്ക് ഒരു പ്രതിവിധിയായിരിക്കാം. ഭാഗ്യ ചിഹ്നം - തിളങ്ങുന്ന സോഫ

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

  ദീർഘദൂരത്തിലുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായി അടുത്ത ബന്ധം പുലർത്താൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടാകും. ഇത് നിങ്ങൾക്ക് ഇപ്പോൾ വളരെ അധികം ഉപയോഗപ്രദമായേക്കാം. ഈ ദിവസം രസകരമായ ചില സംഭവങ്ങളും ഉണ്ടാകും. നിങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കുക. ചിലപ്പോൾ അവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അല്ലെങ്കിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാം. ഭാഗ്യ ചിഹ്നം -- ഒരു നീല കല്ല്

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

  വളരെ ആകർഷണീയനായ ഒരു വ്യക്തിയെ ഇന്നത്തെ ദിവസം നിങ്ങൾ കണ്ടുമുട്ടും. വീട്ടിലും ജോലിസ്ഥലത്തും കാര്യങ്ങൾ കൃത്യമായ ക്രമീകരണത്തോടെ നടത്താൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക. അമ്മയ്ക്ക് വിഷാദം പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അമ്മയെ മാനസികമായി സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു പഴയ ക്യാമറ

  പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

  നിർണായകമായ ചില ജോലികൾ നിങ്ങളെ തേടിയെത്തും. നിങ്ങൾക്ക് ചുറ്റും വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവർ ഉണ്ടാകാം. കുടുംബാംഗങ്ങൾ നിങ്ങൾക്ക് വളരെ അധികം മാനസികമായി പിന്തുണ നൽകും. വ്യായാമം ചെയ്യാനായി ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് ബോട്ടിൽ
  Published by:Karthika M
  First published: