• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | പുതിയ വരുമാനസ്രോതസ് കണ്ടെത്തിയേക്കും; ബാങ്കിങ് മേഖലയിൽ ജോലിഭാരം വർദ്ധിക്കും; ഇന്നത്തെ ദിവസഫലം 

Astrology | പുതിയ വരുമാനസ്രോതസ് കണ്ടെത്തിയേക്കും; ബാങ്കിങ് മേഖലയിൽ ജോലിഭാരം വർദ്ധിക്കും; ഇന്നത്തെ ദിവസഫലം 

ഇന്നത്തെ ദിവസഫലം 

Astrology

Astrology

 • Share this:
  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

  ഈ ദിവസം നിങ്ങളുടെ ഉറപ്പുള്ള മനസ്സിന് ചാഞ്ചാട്ടം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ചില മിഥ്യാധാരണകൾ മൂലം നിങ്ങൾ അസ്വസ്ഥരായേക്കും. അപ്രതീക്ഷിതമായതും സന്തോഷകരവുമായ ഒരു കാര്യം സംഭവിക്കാനിടയുണ്ട്. അത് ഈ ദിവസത്തിന്റെ കാഠിന്യം കുറയ്ക്കാനിടയുണ്ട്. ഭാഗ്യ ചിഹ്നം - അതിരാവിലെ ഉള്ള വാർത്ത

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ ചുമതലകൾയഥാസമയം നിർവഹിക്കുന്നത് ഈ ദിവസം കൂടുതൽ സുഗമമാക്കാൻ സഹായിക്കും. മറ്റുള്ളവരെ വിശ്വസിക്കുന്നത് മൂലം ചില വിഷമങ്ങൾ നേരിടേണ്ടി വന്നേക്കാം. കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഒരു ആശയം ലഭിച്ചേക്കും. അത് ഉടനടി പ്രാധാന്യമുള്ള ഒരു കാര്യത്തെ സംബന്ധിച്ചതായിരിക്കാം.ഭാഗ്യ ചിഹ്നം - ഒരു കൊളാഷ്

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

  പതുക്കെയാണെങ്കിലും നിങ്ങളുടെ ശ്രമങ്ങൾക്ക് വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിയും. പുതിയ പല യാഥാർത്ഥ്യങ്ങളും നേരിടേണ്ടി വരും. ജോലിസ്ഥലം മാറാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് ഗുണകരമാകും. ഗൗരവമേറിയ സമീപനം മുന്നോട്ടുള്ള വഴിയിൽ നിങ്ങളെ സഹായിച്ചേക്കും.ഭാഗ്യ ചിഹ്നം - ആകാശത്തിലെ ഒരു നക്ഷത്രരാശി

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍

  ചില ശീലങ്ങൾ മാറ്റാൻ നിങ്ങളോട് പലരും ആവശ്യപ്പെട്ടേക്കാം. പലയിടത്തായും ഉണ്ടാകുന്ന തർക്കങ്ങൾ ചെറിയ സംഘർഷം സൃഷ്ടിച്ചേക്കാം. മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനും അവരെ മനസ്സിലാക്കാനുള്ള ശ്രമവും നിങ്ങൾ നടത്തിയേക്കാം.ഭാഗ്യ ചിഹ്നം - ചെരുപ്പുകുത്തി

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

  സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള ചിന്തകളാകും മനസ് മുഴുവൻ. നിങ്ങളുടെ പെട്ടെന്നുള്ള ചെലവുകൾ നിയന്ത്രിക്കേണ്ടി വന്നേക്കാം. ഉടൻ തന്നെ പുതിയ ചില വരുമാന സ്രോതസുകൾകണ്ടെത്തേണ്ടി വന്നേക്കാം. നിങ്ങളുടെ വയറിന്റെ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിപ്പോൾ.ഭാഗ്യ ചിഹ്നം - വെള്ളി പാത്രം

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾക്ക് പലപ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെട്ടേക്കാം. ഇത് പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിലേക്കും നയിച്ചേക്കാം. എന്നാൽ സമയമെടുത്ത് വേണം പുതിയ കൂട്ടുകെട്ടുകൾ രൂപപ്പെടുത്താൻ. ആരോഗ്യ ദിനചര്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളെ കൂടുതൽ സഹായിക്കും. ഭാഗ്യ ചിഹ്നം - അലാറം ക്ലോക്ക്

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ, ചില നിയമപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ഇടപാടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക. നിങ്ങൾ വളരെ സ്വാധീനമുള്ള ഒരു വ്യക്തിയെ ഉടൻ കാണാനുള്ള സാധ്യത ഉണ്ട്. ഭാഗ്യ ചിഹ്നം - പഴങ്ങൾ നിറച്ച പാത്രം

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ജോലി ഭാരം കൂടുന്നതിനനുസരിച്ച് അവധിയിൽ പ്രവേശിക്കാൻ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചേക്കാം. അതിനായി നിങ്ങൾ ഒരു ചെറിയ ഇടവേള ആസൂത്രണം ചെയ്തേക്കാം. ചില വിവരങ്ങൾ അറിയാനായി മാത്രം ആരെങ്കിലും നിങ്ങളോട് അടുപ്പം കാണിക്കാൻ ശ്രമിച്ചേക്കാം. ഈ കാര്യം മനസ്സിൽ സൂക്ഷിച്ച് ആളുകളുമായി ഇടപെടാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട കാറിന്റെ ചിത്രം

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ഈ ദിവസം മന്ദഗതിയിലായിരിക്കും തുടങ്ങുന്നത് പക്ഷേ വൈകുന്നേരത്തോടെ വേഗത കൈവരിക്കും. നിങ്ങളുടെ ഗ്രൂപ്പിലെ സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടാനുള്ള ഒരു നല്ല ദിവസമാണിത്. ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ജോലിഭാരം വർദ്ധിക്കാൻ ഇടയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു പുതിയ നോവൽ

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

  പഴയ സുഹൃത്തുക്കളുമായി ബന്ധപ്പെടുക. അവർ നിങ്ങളെ കാണാനും ബന്ധം നിലനിർത്താനും ആഗ്രഹിക്കുന്നുണ്ടാകും. നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് മാതാപിതാക്കൾ സംസാരിക്കാൻ സാധ്യതയുണ്ട്. ദിവസം മുഴുവൻ നിങ്ങൾ മടി പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ സ്വയം മടി മറികടക്കാനും ശ്രമിച്ചേക്കാം. ഭാഗ്യ ചിഹ്നം - പരുക്കൻ റോഡ്

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ കാത്തിരുന്ന ഒരു കാര്യം വീണ്ടും വൈകാൻ ഇടയുണ്ട്. ആ ദൗത്യം നിറവേറാൻ നിങ്ങൾ ബോധപൂർവം ശ്രമം നടത്തേണ്ടി വന്നേക്കാം. നിങ്ങളുടെ ആഗ്രഹങ്ങൾ കുറച്ച് നാളത്തേക്ക് നടന്നെന്ന് വരില്ല. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതിൽ ഒന്ന്ഈ വർഷം പൂർത്തിയാക്കാനുള്ള സാധ്യതയുണ്ട്.ഭാഗ്യ ചിഹ്നം - സമന്വയിപ്പിച്ച കാർ നമ്പർ

  പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

  രാവിലത്തെ സമയങ്ങളിൽ ചിലപ്പോൾ അലസത തോന്നിയേക്കാം. ഇക്കാരണത്താൽ നിങ്ങൾക്ക് ജോലി ചെയ്യാനുള്ള മാനസികാവസ്ഥ ഉണ്ടായിരിക്കില്ല. എന്നാൽ ഉച്ച കഴിയുമ്പോഴേക്കും നിങ്ങൾ കൂടുതൽ ചുറുചുറുക്കുള്ളവരായി മാറിയേക്കും.ഭാഗ്യ ചിഹ്നം - ഒരു സ്വർണ്ണ മോതിരം
  Published by:Karthika M
  First published: