• HOME
 • »
 • NEWS
 • »
 • life
 • »
 • Astrology | നിങ്ങളിലെ നേതൃപാടവം മറ്റുള്ളവർ അംഗീകരിക്കും; പ്രണയബന്ധത്തിൽ പുരോഗതി; ഇന്നത്തെ ദിവസഫലം

Astrology | നിങ്ങളിലെ നേതൃപാടവം മറ്റുള്ളവർ അംഗീകരിക്കും; പ്രണയബന്ധത്തിൽ പുരോഗതി; ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസഫലം

 • Share this:
  തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
  www.citaaraa.കോം

  ഏരീസ് (Aries - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം നിങ്ങൾക്ക് അലസത അനുഭവപ്പെടാം. ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലായിക്കില്ല ഇന്ന് നിങ്ങൾ. നിങ്ങൾക്ക് വിശ്രമം ആവശ്യമായി വന്നേക്കാം. അലസത മൂലം പല ജോലികളും നിങ്ങൾ പിന്നീടേക്ക് നീട്ടി വെക്കും . ഒരു അവധി ദിവസം ചിവഴിക്കുന്നത് പോലെ നിങ്ങൾ ഇന്ന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ മുഴുകും. ഇന്നത്തെ ദിവസം നിങ്ങൾ വലിയ ഷോപ്പിംഗ് നടത്തും. വിനോദപരമായ കാര്യങ്ങളിൽ ഏർപ്പെടാൻ നിങ്ങൾആഗ്രഹിക്കും. ഭാഗ്യചിഹ്നം - ഒരു ആൽബം

  ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍

  ബന്ധങ്ങൾ നിലനിർത്താൻ ശ്രദ്ധിക്കുക. വിലപ്പെട്ട ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ നിങ്ങളുടെ ഭാഗത്തു നിന്നും ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകണം. നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്നും കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിച്ചേക്കാം. കുറച്ചധികം സമയം നിങ്ങളുടെ പങ്കാളിയുമായി ചിലവഴിക്കാൻ ശ്രമിക്കുക. സാഹചര്യങ്ങൾ നിങ്ങൾക്ക് എതിരായാണ് പ്രവർത്തിക്കുന്നതെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് അവസരം നൽകാതിരിക്കുക. പ്രഭാത സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു പഴയ മോട്ടോർസൈക്കിൾ

  ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളിൽ അധിഷ്ഠിതമായിട്ടുള്ള ഉത്തരവാദിത്തങ്ങൾ പങ്കിടാൻ ഒരു പുതിയ വ്യക്തി വന്നേക്കാം. ഇത് നിങ്ങളെ പുരോഗതിയിലേക്ക് നയിക്കും. നിങ്ങൾക്ക് കൂടുതൽ മികവോടെ പ്രവർത്തിക്കാൻ സാധിക്കും. നിങ്ങൾ മാറ്റി വെച്ച അല്ലെങ്കിൽ പൂർത്തിയാക്കാൻ വിട്ടുപോയ ചില കാര്യങ്ങൾ അല്ലെങ്കിൽ ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ ശ്രമിക്കുക. കൃത്യ സമയത്തു നിങ്ങൾക്ക് ലഭിക്കുന്ന നിർദേശങ്ങൾ നിങ്ങളെ ജോലിഭാരത്തിൽ നിന്ന് രക്ഷിക്കും. ഒരു കാര്യവും മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാതിരിക്കുക. ഭാഗ്യചിഹ്നം - കീ ചെയിൻ

  കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ളതായിരിക്കും. തിരക്കുള്ള ദിവസമാണെങ്കിൽ പോലും കുടുംബവുമായി ചിലവഴിക്കാൻ സമയം കണ്ടെത്തണം. കാരണം അടിസ്ഥാനപരമായി നിങ്ങളുടെ ശക്തി നിങ്ങളുടെ കുടുംബമാണ്. കുടുംബത്തിന്റെ പിൻബലം എപ്പോഴും നിങ്ങൾക്ക് ഉണ്ടാകും. കായിക പ്രവർത്തനങ്ങളിൽ താത്പര്യം കാണിച്ചേക്കാം. നിങ്ങളിലെ നേതൃത്വ പാടവം മറ്റുള്ളവർ അംഗീകരിക്കും. ഭാഗ്യചിഹ്നം - ഒരു ചുവന്ന പവിഴം

  ലിയോ (Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങൾ ആരെയെങ്കിലും മാനസികമായോ ശാരീരികമായോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിയ്ക്കാൻ അനുയോജ്യമായ ദിവസം ഇന്നാണ്. എല്ലാ പ്രശ്നങ്ങളുംഅവസാനിക്കാനും അനുരഞ്ജനത്തിനുമുള്ള നല്ല സമയമാണ് ഇന്ന്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കോളേജിലെസുഹൃത്തുക്കൾ ചേർന്ന് ഒരു കൂടിച്ചേരൽ ആസൂത്രണം ചെയ്യും. പഴയ സുഹൃത്തുക്കളെയെല്ലാം നിങ്ങൾക്ക് വീണ്ടും കാണാനും ബന്ധങ്ങൾ പുതുക്കാനും സാധിക്കും. ഭാഗ്യചിഹ്നം - ഒരു മഴവില്ല് നിറമുള്ള കടലാസ്സ്

  വിര്‍ഗോ (Virgo - കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം നിരവധി വെല്ലുവിളികൾ നിങ്ങൾക്ക് നേരിടേണ്ടതായി വരും. വെല്ലുവിളികളെ നേരിടാൻ മനസിനെ സജ്ജമാക്കുക. വിദേശത്തു നിന്നും പുതിയൊരു അവസരം നിങ്ങളെ തേടി എത്തും. അവസരങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു കോഫി ഷോപ്പ്

  ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍

  അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു പ്രശ്നം കാരണം വീട്ടിലെ അന്തരീക്ഷം പ്രക്ഷുബ്ധമാകും. നിസ്സാര കാര്യമായിരിക്കും പ്രശ്‌നത്തിന്റെ ആധാരം. എന്നാൽ കുടുംബത്തിൽ ശാന്തമായ അന്തരീക്ഷം മാറി അസ്വസ്ഥതകൾ നിറയും. നിങ്ങൾക്ക് ജോലി ഭാരം അനുഭവപ്പെടും. കൂടുതൽ ജോലികൾ ചെയ്തു തീർക്കേണ്ടതായി വരും. വിനോദത്തിനായി നിങ്ങൾ പുതിയ മാർഗങ്ങൾകണ്ടുപിടിക്കും. ഭാഗ്യചിഹ്നം - ഗ്ലാസ് ജഗ്

  സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ ജോലിക്കാര്യവും ജോലി സ്ഥലത്തെ സാഹചര്യങ്ങളും സൂക്ഷ്മമായി വീക്ഷിക്കുക. എപ്പോഴും അവയിൽ പൂർണ ശ്രദ്ധ പതിപ്പിക്കുക. ശരിയായ സമയത്ത്ചില ഇടപെടലുകൾ നടത്താൻ ഇത് നിങ്ങളെ സഹായിക്കും. പ്രണയ കാര്യങ്ങളിൽ പുരോഗതി ഉണ്ടായേക്കാം. പ്രണയം പറയാനും അനുകൂലമായ ദിവസമാണ് ഇന്ന്. ഭാഗ്യചിഹ്നം - ഒരു കൂട്ടം ബാറ്ററികൾ

  സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ വിരസമായി അനുഭവപ്പെടാം. കാര്യങ്ങളെല്ലാം മന്ദഗതിയിലാണ് നടക്കുന്നത് എന്ന് തോന്നാം. നിങ്ങളെ തേടി എത്തുന്ന എല്ലാ വാർത്തകളും നല്ലതാവണമെന്നില്ല. ഇന്നത്തെ ദിവസം നേരത്തെ ഉറങ്ങാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഒരുപാട് സമയം മറ്റുള്ളവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - പഴയ പ്രിയപ്പെട്ട നോവൽ

  കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍

  നിങ്ങളുടെ സഹ പ്രവർത്തകൻ അല്ലെങ്കിൽ കീഴുദ്യോഗസ്ഥൻ നിങ്ങളുടെ പ്രതീക്ഷയ്‌ക്കനുസരിച്ച് പ്രവർത്തിക്കില്ല. ഇത് നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഒരു പുതിയ അവസരം നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം - ഒരു ചെമ്പ് ഗ്ലാസ്

  അക്വാറിയസ് (Aquarius - കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ അധികം ക്ഷീണം അനുഭവപ്പെട്ടേക്കാം. ഇന്ന് കുറച്ച് സമയം നിർബന്ധമായും വിശ്രമിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് മുൻപിലെത്തുന്ന കാര്യങ്ങളുടെമൂല്യനിർണയം നടത്തുന്നതിന് മുൻപ് വസ്തുതകൾ ശരിയാണെന്ന് ഉറപ്പാക്കുക. ഗ്യചിഹ്നം - സെറിയൽ ബൗൾ

  പിസെസ് (Pisces - മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍

  ഇന്നത്തെ ദിവസം ഒരു സുഹൃത്തിന് അവരുടെ കുടുംബകാര്യങ്ങളിൽ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സഹോദരങ്ങളെ രൂക്ഷമായിവിമർശിക്കാതിരിക്കാൻ ശ്രമിക്കുക. നിങ്ങൾ കരുതിവെച്ച പണം ഇപ്പോൾ നിങ്ങൾക്ക് വളരെ അധികം ഉപകരിക്കും. ഭാഗ്യചിഹ്നം - ക്രിസ്റ്റൽ ജാർ
  Published by:Karthika M
  First published: