• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology Special Jan 18 | നിങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം E ആണോ? സത്യം പറയാൻ മടിക്കില്ല

Numerology Special Jan 18 | നിങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം E ആണോ? സത്യം പറയാൻ മടിക്കില്ല

ജനന തീയതിയ്ക്ക് അനുസരിച്ച് ഭാഗ്യ അക്ഷരങ്ങൾ കണ്ടെത്തി ചിലർ കുട്ടികൾക്ക് പേരിടാറുണ്ട്. ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകളിടുന്നത് ചില ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം

 • Share this:

  ജനന തീയതിയ്ക്ക് അനുസരിച്ച് ഭാഗ്യ അക്ഷരങ്ങൾ കണ്ടെത്തി ചിലർ കുട്ടികൾക്ക് പേരിടാറുണ്ട്. ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകളിടുന്നത് ചില ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.

  E എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള ആളുകൾ പൊതുവിൽ പ്രസന്നർ ആയിരിക്കും, ഇവർ ഓപ്പൺ ആണ്. മറ്റുള്ളവർക്ക് വിരോധമുണ്ടായാലും അവർ സത്യം പറയാൻ മടിക്കില്ല. അവരുടെ ആശയങ്ങൾ സർഗ്ഗാത്മകവും അതെല്ലാം തന്നെ ഗംഭീരമായി നടപ്പിലാക്കാൻ ശേഷിയുള്ളവരുമാണ്. സർഗ്ഗാത്മകത, കഴിവ്, ഉത്സാഹം, ശാരീരികക്ഷമത എന്നിവയെല്ലാം കൂട്ടിയിണക്കപെട്ടവരാണ് ഇവർ. ഇത് അവരുടെ വിജയത്തിലേക്ക് നയിക്കും. അവർ ആധുനികവും പുരോഗമനപരവുമായ ചിന്തകളിലേക്കും അറിവിലേക്കും നിരന്തരം വളർന്നു കൊണ്ടിരിക്കുന്നു.

  ആഗ്രഹിച്ച ലക്ഷ്യം നേടുന്നത് വരെ വിശ്രമമില്ലാതെ പരിശ്രമിക്കാൻ മനസുള്ളവരാണ് അവർ. അവരുടെ നിലപാടുകളിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത പ്രകൃതക്കാർ ആയതിനാൽ പൊതുവിൽ പൂർണ്ണതയുള്ളവർ എന്നാണ് തോന്നുക. സാധാരണയായി അവർ ഏറ്റെടുക്കുന്ന ജോലി കൃത്യമായി ഇവർ പൂർത്തിയാക്കുന്നു. E എന്ന അക്ഷരത്തിന്റെ ഈ സ്വഭാവം ഉയർന്ന വിജയസാധ്യത നൽകുന്നു, പ്രത്യേകിച്ച് ഭൂമി സംബന്ധമായ ഇടപാടുകളുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ ഇവർക്ക് കുറയുന്നു. ദോഷ പരിഹാരം : രാവിലെ പച്ചപ്പുല്ലിൽ നഗ്നമായ കാലിൽ നടക്കുന്നത് ശീലമാക്കുക. ഭാഗ്യ നിറങ്ങൾ : പച്ച, കടൽനീല

  Also read-Astrology Jan 18 | വിദേശത്ത് നിന്ന് അവസരങ്ങൾ ലഭിക്കാൻ സാധ്യത; പങ്കാളിയ്ക്കായി സമയം കണ്ടെത്തുക; ഇന്നത്തെ ദിവസഫലം

  F എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള ആളുകൾ അവരുടെ വീടുകളിൽ ഉറച്ചുനിൽക്കുന്നു, അവർ കുടുംബത്തോട് വളരെയധികം സ്നേഹം ഉള്ളവരാണ്. താൽക്കാലികമായ കാരണങ്ങളാൽ പോലും പുറത്തുപോയാൽ അവർക്ക് കടുത്ത അസ്വസ്ഥത തോന്നും. അത്തരം സന്ദർഭങ്ങളിൽ അവർ ചെറിയ കുട്ടികളെ പോലെ പെരുമാറും, ഇവർ ധാർമ്മികമായും മാന്യമായും സത്യസന്ധമായും മറ്റുള്ളവരെ സേവിക്കാനും സഹായിക്കാനും ആഗ്രഹവുമുള്ളവരാണ്. അവർ തികച്ചും ഉദാരമതികളും ദാനശീലരുമാണ്. അവരുടെ നിരപരാധിത്തം മറ്റുള്ളവർ ദുരുപയോഗം ചെയ്യാനും ഇടയുണ്ട്, അതിനാൽ അവർ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ അത് നിങ്ങളെ ആഴത്തിൽ ഉപദ്രവിക്കും.

  മറ്റുള്ളവരെ പിന്തുണയ്ക്കാനും സഹായിക്കാനും അവരുടെ ഹൃദയം എപ്പോഴും തയ്യാറാണ്, അവർ വ്യക്തിപരമോ തൊഴിൽപരമോ ആയ ജീവിതത്തിൽ വളരെ നല്ല പങ്കാളികളാക്കുന്നു. ഇവർ വിശ്വസ്തരാണ്, അവർ സ്വയം തിരഞ്ഞെടുത്ത ആദർശങ്ങളുടെ വഴിയേ മാത്രം സഞ്ചരിക്കും. അവർ ദേശസ്നേഹികളാണ്, അവരുടെ രാജ്യത്തെ സേവിക്കാൻ ഏത് പരിധി വരെ പോകാനും തയ്യാറാകുന്ന സ്വാഭാവക്കാരാണ്. അവർ വിശ്വസ്തരും സമാധാന പ്രേമികളുമാണ്. ദോഷപരിഹാരം : വീട്ടിലെ സഹായികളെ പിന്തുണയ്ക്കുന്നത് തുടരുക, പ്രത്യേകിച്ച് അവരുടെ വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങളിൽ. ഭാഗ്യ നിറങ്ങൾ : ആകാശനീല, പിങ്ക്

  Also read- Money Mantra 18 | പ്രശസ്തി വർദ്ധിക്കും; പുതിയ നേട്ടങ്ങള്‍ക്ക് സാധ്യത; ഇന്നത്തെ സാമ്പത്തികഫലം

  C എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുകളുള്ള ആളുകളുടെ സ്വഭാവം സാധാരണ നിലയ്ക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇവർ മറ്റുള്ളവരുടെ സ്വാധീനത്താൽ പെട്ടെന്ന് വഴങ്ങുന്നവരായി ആണ് കണക്കാക്കപ്പെടുന്നത്. പൊതുവെ ശാഠ്യ സ്വഭാവം പ്രകടിപ്പിക്കില്ല. തങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ അവർ ഏതറ്റം വരെയും പോകാൻ തയാറാകും. എന്നാൽ അവർ അവരിലെ നന്മയും ആദർശവും മുറുകെ പിടിക്കും. അവർ ബുദ്ധികൂർമ്മത ഉള്ളവരും സൂക്ഷമദൃഷ്ടിക്കാരുമായിരിക്കും.

  Published by:Vishnupriya S
  First published: