• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology Special Jan 19 | നിങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം G ആണോ ? സത്യസന്ധരും യാഥാർത്ഥ്യബോധം ഉള്ളവരും ആയിരിക്കും

Numerology Special Jan 19 | നിങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം G ആണോ ? സത്യസന്ധരും യാഥാർത്ഥ്യബോധം ഉള്ളവരും ആയിരിക്കും

ജനന തീയതിയ്ക്ക് അനുസരിച്ച് ഭാഗ്യ അക്ഷരങ്ങൾ കണ്ടെത്തി ചിലർ കുട്ടികൾക്ക് പേരിടാറുണ്ട്. ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകളിടുന്നത് ചില ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം

 • Share this:

  ജനന തീയതിയ്ക്ക് അനുസരിച്ച് ഭാഗ്യ അക്ഷരങ്ങൾ കണ്ടെത്തി ചിലർ കുട്ടികൾക്ക് പേരിടാറുണ്ട്. ഈ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകളിടുന്നത് ചില ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.

  G എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള ആളുകൾ സത്യസന്ധരും നേരുള്ളവരും മാന്യരുമാണ്. അവർ ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമകളായിരിക്കും. അവർ ധാർമികവും യുക്തിയ്ക്ക് നിരക്കുന്നതുമായ മൂല്യങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത്. അവർ തങ്ങളുടെ ജീവിതം നന്നായി ആസൂത്രണം ചെയ്യുകയും യാഥാർഥ്യബോധത്തോടെ ക്രമീകരിക്കുകയും ചെയ്യുന്നു.

  കൂടാതെ അവർക്ക് വലിയ ആത്മനിയന്ത്രണമുണ്ട്. അവരുടെ പരിഷ്കൃതമായ ഭാഷയും മൂല്യങ്ങളും മഹത്തായ നേട്ടങ്ങളുടെ അടയാളമാണ്. അവർ വിനയാന്വിതരായിരിക്കും അവരുടെ മനസു പറയുന്നത് കേൾക്കാനും കേൾക്കാനും മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങാതിരിക്കാനും ശ്രദ്ധിക്കണം. തീരുമാനമെടുക്കാനുള്ള കഴിവ് കൊണ്ടും ഇക്കൂട്ടർ അനുഗ്രഹീതരാണ്. ദോഷപരിഹാരം: ഏതെങ്കിലും രൂപത്തിലുള്ള ചെമ്പ് അല്ലെങ്കിൽ വെങ്കല ലോഹം ഒപ്പം കരുതുക. ഭാഗ്യ നിറം: മഞ്ഞ

  H എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള ആളുകൾ തങ്ങളിൽ തന്നെ കേന്ദ്രീകരിക്കുന്നവരും ചില സമയങ്ങളിൽ എങ്കിലും കൗശലക്കാരും ആയിരിക്കും. അവരുടെ ആഗ്രഹങ്ങളെ നേടിയെടുക്കാൻ മിടുക്കരാണ്, അവർക്ക് അമിതമായ ആഗ്രഹങ്ങളുണ്ട്. ആഡംബരത്തിലും അത് പ്രകടിപ്പിക്കുന്നതിലും ഇത്തരക്കാർ തല്പരരാണ്. അത്തരം ആളുകൾ കാപട്യത്തിന്റെയും വഞ്ചനയുടെയും ലോകത്താണ് ജീവിക്കുന്നതെന്ന് അവർക്ക് ചുറ്റുമുള്ള ആളുകൾക്ക് തോന്നും. തങ്ങളേക്കാൾ താഴ്ന്നവരോടുള്ള മനോഭാവത്തിൽ കാതലായ മാറ്റം വരുത്താൻ ശ്രദ്ധിക്കണം. ഈ ആളുകൾ ലക്ഷ്യബോധം ഉള്ളവർ ആയിരിക്കാം, എന്നാൽ പ്രൊഫഷണലിസം ആത്മാർത്ഥമായി പിന്തുടരണമെന്ന് ഓർമ്മിക്കണം.

  അവർ മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങില്ലെങ്കിലും അവർ സുഖഭോഗങ്ങളും ആഡബരവും ലഭിക്കുന്ന സാഹചര്യങ്ങളിൽ വീണു പോകാൻ ഇടയുണ്ട്. പൊതു പ്രസംഗങ്ങൾ, രാഷ്ട്രീയം, ഗ്ലാമർ മീഡിയ നിർമ്മാണം, കലാപരമായ മേഖല എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ അവർ ശോഭിക്കും. വിവാഹജീവിതത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ട്. എന്നാൽ തൊഴിൽ മേഖലയിൽ ശോഭിക്കും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കണം.

  ദോഷപരിഹാരം: ദയവായി നോൺ വെജ്, മദ്യം, പുകയില, തുകൽ, മറ്റ് മൃഗങ്ങളുടെ ചർമ്മ ഉൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കുക. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. ശാരീരിക വ്യായാമം നിർബന്ധമാണ്. മൃഗങ്ങളെ എപ്പോഴും പോറ്റുകയും സേവിക്കുകയും ചെയ്യുക. ആയുർവേദം ശീലമാക്കുക. ഭാഗ്യനിറം: നീല

  D എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന പേരുകളുള്ള ആളുകൾ ആത്മവിശ്വാസമുള്ളവരും സ്വയം നിയന്ത്രണം ഉള്ളവരുമായിരിക്കും. ഇത് അവരെ വലിയ വിജയത്തിലേക്ക് നയിക്കും. ഏത് ഉയരത്തിലേക്കും പോകാൻ കഴിയുന്ന ഒരു ഭാഗ്യ അക്ഷരമാണിത്.

  ഇവർ പൊതുവിൽ സർഗ്ഗാത്മകതയുള്ളവരും അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കി മാറ്റാൻ കഴിവുള്ളവരുമാകും. അവർ ലക്ഷ്യബോധമുള്ളവരായിരിക്കും. ഇക്കൂട്ടർ മികച്ച നേതാക്കളും വിൽപ്പനക്കാരുമാകും. അവർ സത്യത്തെക്കുറിച്ച് ബോധവാന്മാരാണ്, അതിൽ നിന്ന് വ്യതിചലിക്കില്ല, സത്യത്തിന്റെ പാതയിൽ തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും.

  Published by:Vishnupriya S
  First published: