• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology special | നിങ്ങളുടെ പേര് തുടങ്ങുന്നത് 'K' യിൽ ആണോ? സംവിധാനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശോഭിക്കും

Numerology special | നിങ്ങളുടെ പേര് തുടങ്ങുന്നത് 'K' യിൽ ആണോ? സംവിധാനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശോഭിക്കും

സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ പേര് തുടങ്ങുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ സൂചിപ്പിക്കുന്ന ഫലങ്ങളെപ്പറ്റിയാണ് ഇന്ന് പറയുന്നത്.

 • Share this:

  K എന്ന അക്ഷരം പേരിനോടൊപ്പമുള്ളവര്‍ ജീവിതത്തില്‍ തടസ്സങ്ങള്‍ നേരിടാന്‍ വിധിക്കപ്പെട്ടവരായിരിക്കും. ഭാഗ്യനിര്‍ഭാഗ്യങ്ങൾ ഇവരുടെ കൂടെപ്പിറപ്പുകളാണ്. ഒരു കാര്യത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍ മറ്റൊന്നിനെ ആലോചിച്ച് വിഷമിക്കേണ്ട അവസ്ഥ നേരിടേണ്ടി വരും ഇക്കൂട്ടര്‍ക്ക്. ജന്മനാ എല്ലാത്തിലും ദോഷം കാണുന്ന പ്രക്യതമാണ് ഇവര്‍ക്ക്. ഈ സ്വഭാവം മാറ്റേണ്ടത് അത്യാവശ്യമാണ്. എല്ലാ കാര്യത്തിന്റെയും നെഗറ്റീവ് വശം മാത്രമേ ഇവരുടെ കണ്ണില്‍പ്പെടുകയുള്ളു. അതേസമയം വളരെയധികം സഹനശേഷിയുള്ള ധാര്‍മ്മികതയുള്ള എല്ലാവരെയും ശ്രദ്ധിക്കുന്ന ഒരു മനസ്സായിരിക്കും ഇവര്‍ക്ക്. കാര്യങ്ങള്‍ മൂന്‍കൂട്ടി കാണാനുള്ള ഇവരുടെ കഴിവ് കരിയറില്‍ വളരെയധികം ഉയരത്തിലെത്തിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കുമെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോകും. അതുകൊണ്ട് കുടുംബാംഗങ്ങളെ കൂടുതലായി ശ്രദ്ധിക്കുകയും അവരുടെ ചെറിയ നേട്ടങ്ങളില്‍ അഭിനന്ദിക്കുകയും ചെയ്യണം.

  1. വീടിന്റെ വടക്ക് ഭാഗത്തുള്ള ചുമരില്‍ വാട്ടര്‍ ഫൗണ്ടെയ്ന്‍ സ്ഥാപിക്കുക.
  2. ദൈവങ്ങള്‍ക്ക് പാലഭിഷേകം നടത്തുക
  3.  വെള്ളി നാണയം ബാഗില്‍ സൂക്ഷിക്കുക.
  4. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
  5. പാവപ്പെട്ടവര്‍ക്കും കന്നുകാലികള്‍ക്കും പാല്‍ ദാനം ചെയ്യുക.
  6. മാംസാഹാരം, മദ്യം, പുകയില, ലെതര്‍ എന്നിവ ഒഴിവാക്കുക.

  L എന്ന അക്ഷരം പേരിനോടൊപ്പമുള്ളവര്‍ തത്വജ്ഞാനികളായിരിക്കും. ചില പ്രത്യേക ഫിലോസഫി പിന്തുടരുന്നവരായിരിക്കും ഇവര്‍. അതിന്റെ തത്വങ്ങള്‍ അനുസരിച്ച് ജീവിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. വളരെ പക്വതയുള്ള സ്വഭാവമായിരിക്കും ഇവര്‍ക്ക്. പരിശുദ്ധമായ ചിന്തകളായിരിക്കും ഇവര്‍ക്ക്. വ്യാഴ ഗ്രഹത്തിന്റെ അനുഗ്രഹം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കും. അതിനാല്‍ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഗുരുമന്ത്രം ജപിക്കണം. കുങ്കുമം നെറ്റിയില്‍ ഇടുന്നത് ഉത്തമമാണ്. ഈ അക്ഷരത്തോട് കൂടിയ പേരുള്ള എഴുത്തുകാര്‍, തത്വചിന്തകന്‍, വിദ്യാഭ്യാസ വിദഗ്ധര്‍, പരിശീലകര്‍, സംവിധായകര്‍ എന്നിവര്‍ക്ക് ഉത്തമകാലമാണ്. കോളേജ്, സ്‌കൂള്‍, പരിശീലന സ്ഥപനങ്ങള്‍, വാസ്തു, കായികം, പുസ്തകങ്ങള്‍, എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഈ അക്ഷരത്തില്‍ തുടങ്ങുന്ന പേരിടുന്നത് ഉത്തമമാണ്.

  1. ആശ്രമങ്ങള്‍ക്ക് പയര്‍ വിഭവങ്ങള്‍ ദാനം ചെയ്യുക.

   ഭാഗ്യനിറം: മഞ്ഞ, ഓറഞ്ച്

  G എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള ആളുകള്‍ സത്യസന്ധരും നേരുള്ളവരും മാന്യരുമാണ്. അവര്‍ ആകര്‍ഷണീയരാണ്. അവര്‍ അത്യധികം ധാര്‍മ്മികവും യുക്തിയ്ക്ക് നിരക്കുന്നതുമായ മൂല്യങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. അവര്‍ തങ്ങളുടെ ജീവിതം നന്നായി ആസൂത്രണം ചെയ്യുകയും യാഥാര്‍ഥ്യബോധത്തോടെ ക്രമീകരിക്കുകയും ചെയ്യുന്നു, കൂടാതെ അവര്‍ക്ക് വലിയ ആത്മനിയന്ത്രണമുണ്ട്. അവരുടെ പരിഷ്‌കൃതമായ ഭാഷയും മൂല്യങ്ങളും മഹത്തായ നേട്ടങ്ങളുടെ അടയാളമാണ്. അവര്‍ വിനയാന്വിതരായിരിക്കും . അവരുടെ സ്വയം ബോധ്യങ്ങള്‍ മാത്രം കേള്‍ക്കാനും മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങാതിരിക്കാനും ശ്രദ്ധിക്കണം. തികഞ്ഞ തീരുമാനമെടുക്കാനുള്ള കഴിവ് കൊണ്ട് ഇക്കൂട്ടര്‍ അനുഗ്രഹീതരാണ്, അതിനാല്‍ അവരവരുടേതായ രീതികളും തന്ത്രങ്ങളും സ്വീകരിക്കുക.

  ദോഷപരിഹാരം: ഏതെങ്കിലും രൂപത്തിലുള്ള ചെമ്പ് അല്ലെങ്കില്‍ വെങ്കല ലോഹം ഒപ്പം കരുതുക

  ഭാഗ്യ നിറം: മഞ്ഞ

  H എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകളുള്ള ആളുകള്‍ തങ്ങളില്‍ തന്നെ കേന്ദ്രീകരിക്കുന്നവരും ചില സമയങ്ങളില്‍ എങ്കിലും കൗശലക്കാരും ആയിരിക്കും. അവരുടെ ആഗ്രഹങ്ങളെ നേടിയെടുക്കാന്‍ മിടുക്കരാണ്, അവര്‍ക്ക് അമിതമായ ആഗ്രഹങ്ങളുണ്ട്. ആഡംബരത്തിലും അത് പ്രകടിപ്പിക്കുന്നതിലും ഇത്തരക്കാര്‍ തല്പരരാണ്. അത്തരം ആളുകള്‍ കാപട്യത്തിന്റെയും വഞ്ചനയുടെയും ലോകത്താണ് ജീവിക്കുന്നതെന്ന് അവര്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് തോന്നും. തങ്ങളേക്കാള്‍ താഴ്ന്നവരോടുള്ള മനോഭാവത്തില്‍ കാതലായ മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം. ഈ ആളുകള്‍ ലക്ഷ്യബോധം ഉള്ളവര്‍ ആയിരിക്കാം, എന്നാല്‍ പ്രൊഫഷണലിസം ആത്മാര്‍ത്ഥമായി പിന്തുടരണമെന്ന് ഓര്‍മ്മിക്കണം. അവര്‍ മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങില്ലെങ്കിലും അവര്‍ സുഖഭോഗങ്ങളും ആഡബരവും ലഭിക്കുന്ന സാഹചര്യങ്ങളില്‍ വീണു പോകാന്‍ ഇടയുണ്ട്. പൊതു പ്രസംഗങ്ങള്‍, രാഷ്ട്രീയം, ഗ്ലാമര്‍ മീഡിയ നിര്‍മ്മാണം, കലാപരമായ മേഖല എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ അവര്‍ ശോഭിക്കും. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഉണ്ട്. എന്നാല്‍ തൊഴില്‍ മേഖലയില്‍ ശോഭിക്കും. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

  ദോഷപരിഹാരം: ദയവായി നോണ്‍ വെജ്, മദ്യം, പുകയില, തുകല്‍, മറ്റ് മൃഗങ്ങളുടെ ചര്‍മ്മ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക. ശാരീരിക വ്യായാമം നിര്‍ബന്ധമാണ്.
  മൃഗങ്ങളെ എപ്പോഴും പോറ്റുകയും സേവിക്കുകയും ചെയ്യുക. ആയുര്‍വേദം ശീലമാക്കുക.

  ഭാഗ്യനിറം: നീല

  Published by:Sarika KP
  First published: